
ഇന്ത്യയിലെല്ലായിടത്തും പൂന്തോട്ടങ്ങളില്‍ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago indica). വേരുകളില്‍ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മരച്ചീനി മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്. എലികള്‍ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല. പലവിധ ഔഷധങ്ങളായും ആയുര്‍വേദത്തില്‍ വേര് ഉപ്യോഗിച്ചു വരുന്നു. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ. വലിയ അളവില്‍ ഉപയോഗിക്കുന്നത് പലപ്പോഴും മാരകമാണ്. ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. ഗര്‍ഭച്ഛിദ്രം ഉണ്ടാക്കിയേക്കാം. നല്ല ദഹനശക്തിയുണ്ട്, വിശപ്പുണ്ടാക്കാന്‍ സഹായിക്കുന്നു. വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്. പലവിധ ത്വഗ്രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു.
No comments:
Post a Comment