ഇന്ത്യല്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇലഞ്ഞി (Mimosops Elengi) അല്ലെങ്കില്‍ എരണി എന്നറിയപ്പെടുന്നത്. ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തില്‍ പടര്‍ന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്.
പൂക്കള്‍ക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കള്‍ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാല്‍ മഞ്ഞയോ ചുവപ്പോ നിറത്തില്‍ കാണുന്നു. പഴുത്ത ഇലഞ്ഞി കായകള്‍ക്ക് ചവര്‍പ്പു കലര്‍ന്ന മധുരമാണ്. പൂക്കള്കുലകളായാണ് ഉണ്ടാകുന്നതു്.
ഔഷധ ഉപയോഗങ്ങള്‍
ആയുര്‍വ്വേദത്തില്‍ ഇലഞ്ഞിയുടെ തൊലിയില്‍ നിന്ന് നിര്‍മ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു. ദന്തരോഗത്തിനും വായ്നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്. ഇലഞ്ഞി കായ്കളില്‍ നിന്ന് ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോ തന്മാത്രകള്ക്ക് ബാക്റ്റീരിയകളെയും വൈറസ്സുകളെയും ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിത്തില്‍ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നു.
No comments:
Post a Comment