
വളരെ വേഗത്തില്‍ വളരുന്ന ഒരു തണല്‍ വൃക്ഷമാണ് ഇത്തിയാല് അഥവാ കല്ലിത്തി (Java fig tree). മൊറേസി കുടുംബത്തില്‍ പെടുന്ന ഇത്തിയാലിന്റെ ശാസ്ത്രനാമം Ficus infectoria എന്നാണ്. ശാഖാ വേരുകളുള്ള ഈ വൃക്ഷം ഇന്ത്യയിലും ശ്രീലങ്കയും ബര്മ്മയിലുമാണ് ഏറെയുള്ളത്. കട്ടിയുള്ള പരുക്കന്‍ ഇലയും ഉരുണ്ട പൂക്കുലയും വെള്ളനിറത്തിലുള്ള ഉരുണ്ട കായും ഇതിന്റെ പ്രത്യേകതകളാണ്. കായില്‍ നിറയെ ചുവന്ന കുത്തുകളുണ്ടാവും. ഇലപൊഴിക്കാത്ത ഈ മരത്തിന് കൊടുംതണുപ്പ് യോജിച്ചതല്ല. ഇതിന്റെ ഇല ആനയ്ക്കും കന്നുകാലികള്‍ക്കും പ്രിയപ്പെട്ടതാണ്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്. പക്ഷികള്‍ വഴിയാണ് ഇതിന്റെ വിത്തുവിതരണം പ്രധാനമായും നടക്കുന്നത്.
No comments:
Post a Comment