
കണിയാരം, കര്‍മ്മരം, പട്ടിൽ, മുള എന്നെല്ലാമറിയപ്പെടുന്ന ഇല്ലി 24 മുതല്‍ 32 വര്‍ഷം വരെ ജീവിക്കുന്ന ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Bambusa bambos). 20 മുതല്‍ 35 മീറ്റര്‍ വരെ ഉയരം വയ്ക്കും. നിറയെ മുള്ളുകളുള്ള ഇല്ലിയുടെ ഇല കാലിത്തീറ്റയായും ഇളംമുളകള്‍ ഭക്ഷണമായും ഉപയോഗിക്കുന്നു. പൂക്കുന്നതോടെ മുളങ്കൂട്ടങ്ങള്‍ നശിക്കുന്നു. മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകള്‍ ഭക്ഷ്യയോഗ്യമാണ്. മണ്ണൊലിപ്പിനെതിരെയും വനവല്‍ക്കരണത്തിനും നട്ടുപിടിപ്പിക്കാന്‍ ഉത്തമമാണ് ഇല്ലി. കേരളത്തില്‍ കുരുമുളക് വിളവെടുപ്പിനു മരത്തില്‍ കയറാന്‍ ഉപയോഗിക്കുന്ന ഏണി ഉണ്ടാക്കാന്‍ ഇല്ലിയാണ് ഉപയോഗിക്കുന്നത്.
No comments:
Post a Comment