
ഇക്സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി.ഇത് തെച്ചി,തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളില്‍ അറിയപ്പെടുന്നു. ഏഷ്യന്‍ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. (ആംഗലേയം:Junge Geranium,Ixora എന്നും പൊതുവായി വിളിയ്ക്കുന്നു). കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികള്‍ ഉണ്ട്. ആഫ്രിക്കന്‍ മുതല്‍ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വര്‍ഗ്ഗങ്ങള്‍(species) കണ്ടുവരുന്നു. ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം ഏകദേശം 1.2മീ മുതല്‍ 2മീ(4-6 അടി) വരെ ഉയരത്തില്‍ വളരുന്ന വലിയ ചെത്തിച്ചെടികളും. ഇത്രയും ഉയരത്തില്‍ വളരാത്ത കുള്ളന്‌മാരായ ചെത്തിച്ചെടികളുമാണവ. ഉയരം കൂടിയ ചെത്തികള്‍ പരമാവധി 3.6മീ (12 അടി) ഉയരത്തില്‍ വരെ വളരാറുണ്ട്. ചെത്തിച്ചെടികള്‍ നന്നായി പടര്‍ന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തില്‍ ഇവ പടര്‍ന്ന് നില്‍ക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയില്‍ തീരെ കുറവ് പൂക്കള്‍ ഉള്ളതും പൂവിന് അല്പം വലുപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.
No comments:
Post a Comment