സാധാരണ നാട്ടില്‍പുറങ്ങളില്‍ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണിത്. തത്തയുടെ രൂപത്തോട് സാദൃശ്യമുള്ള പൂവുകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഉദ്യാനസസ്യമായും നട്ടുവളര്‍ത്തുന്ന ഈ ചെടിയുടെ പല തരം ഉപജാതികളായി ഉണ്ട്. ശാസ്ത്രനാമം:Euphorbia tithymaloides. പ്രാദേശികമായി ഇത് പല പേരുകളിലും അറിയപ്പെടുന്നു. സസ്യത്തിലെ കറ ഉയർന്ന നിലവാരമുള്ള ജൈവഡീസന് ഉല്പാദിപ്പിക്കാന് ഉപയോഗിക്കുന്നു.
നല്ല ചുവപ്പ്/റോസ് നിറത്തിലുള്ള ഇതിന്റെ പൂവില്‍ നിറയെ തേനുണ്ടാകും. ഇതിലെ തേല് കുട്ടികള്‍ ഭക്ഷിക്കാറുണ്ട്. പറമ്പിന് വേലിയായി വളര്‍ത്താനും ഗാര്‍ഡന്റെ അതിരായും വീടിനകത്തും ഇത് ഉപയോഗിച്ചുവരുന്നു. ശരാശരി 2 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവയുടെ ഇലകള്‍ കള്ളിച്ചെടിയുടേതിന് സമാനമായി കട്ടിയുള്ളതാണ്. ഇലയും കമ്പും പൊട്ടിച്ചാല്‍ പാലു പോലെ വെളുത്ത് പശിമയുള്ള നീര് ലഭിക്കും. ഇത് മുറുവുണക്കാനും മറ്റും നാട്ടുവൈദ്യമായി ഉപയോഗിക്കാറുണ്ട്.
No comments:
Post a Comment