
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആല്‍വംശത്തില്‍പ്പെട്ട ഒരു മരമാണ് വലിയ അത്തി. (ശാസ്ത്രീയനാമം: Ficus auriculata). 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ ഇലകളാണ് ഇവയുടേത്. ചുവന്ന നിറമുള്ള തളിരിലകള്‍ മൂക്കുമ്പോള്‍ പച്ചനിറമാവുന്നു. ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു. നേപ്പാളില്‍ മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാന്‍ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു. ഇലയുടെ രൂപം കാരണം elephant ear fig tree എന്നും പറയാറുണ്ട്. വലിയ അത്തിയില് പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ്. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ.
No comments:
Post a Comment