
മുള്ളുകളുള്ള ഇടത്തരം വലിപ്പം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. (ശാസ്ത്രീയനാമം: Prosopis cineraria). മറ്റു ഫാബേസീ സ്പീഷീസിലെ സസ്യങ്ങളെപ്പോലെ മണ്ണില്‍ നൈട്രജന്‍ ഉണ്ടാവാന്‍ സഹായിക്കുന്ന വന്നി, അക്കാരണം കൊണ്ടുതന്നെ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാന്‍ മുതലായ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികമായി വളരെ പ്രധാനപ്പെട്ട ഒരു മരമാണ്. 6.5 മീറ്റര്‍ വരെ ഉയരം വയ്ക്കും. വരള്‍ച്ചയെ നേരിടാനുള്ള ഈ മരത്തിന്റെ കഴിവുമൂലം സൗദി അറേബിയയില്‍ 2000 ഹെക്ടറോളം സ്ഥലത്ത് ഇതു നട്ടുപിടിപ്പിച്ചിട്ടുണ്ട്. കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നല്‍കുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവല്‍ക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നിമരം വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു മരമാണ്.
No comments:
Post a Comment