
വള്ളിച്ചെടിയായി പടന്നു വളരുന്ന ഒരു സസ്യമാണിത്. തണ്ടുകള്‍ പച്ച നിറമുള്ളതും രോമാവൃതവുമാണ്. തണ്ടുകളില്‍ ഹൃദയാകാരത്തിലുള്ളതും പച്ച നിറമുള്ളതുമായ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്ര കക്ഷത്തില്‍ നിന്നും ഉണ്ടാകുന്ന തണ്ടുകളില്‍ മഞ്ഞ കലര്‍ന്ന പച്ച നിറമുള്ള പൂക്കള്‍ കുലകളായി കാണപ്പെടുന്നു. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രാമാവൃതമായ കായ്കള്‍ക്കുള്ളിലായി വിത്തുകള്‍ കാണപ്പെടുന്നു.
No comments:
Post a Comment