
ഭാരതത്തില്‍ മിക്കവാറും പര്‍വ്വത പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് വിഴാല്‍1]. ഇതിന് വിഴാലരി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Embelia ribes). കുരുവിന്റെ സാമ്യം കൊണ്ടാവാം False Black Pepper എന്നും അറിയപ്പെടുന്നു. പച്ച നിറമുള്ള തണ്ടുകളുള്ളതും വളരെ ഉയരത്തില്‍ പടര്‍ന്ന് വളരുന്നതുമായ ഒരു വള്ളിച്ചെടിയാണ് വിഴാല്‍. 4-10 സെന്റീമീറ്റര്‍ വരെ നീളവും 1-5 സെന്റീ മീറ്റര്‍ വരെ വീതിയുമുള്ളതും അറ്റം കൂര്‍ത്തതുമായ ഇലകള്‍ ഏകാന്തരക്രമത്തില്‍ വിന്യസിച്ചിരിക്കുന്നു. പൂക്കള്‍ കുലകളായി ശാഖാഗ്രങ്ങളില്‍ കാണപ്പെടുന്നു. നാലോ അഞ്ചോ ബാഹ്യ ദളങ്ങളും അഞ്ച് ദളങ്ങള്‍, അഞ്ച് കേസരങ്ങളെന്നിവയാണ് പൂക്കള്‍ക്കുള്ളത്. കായ്കള്‍ വളരെ ചെറുതും ഉരുണ്ട ആകൃയിലുള്ളതുമാണ്.
No comments:
Post a Comment