
വരണ്ട ഇലപൊഴിക്കും കാടുകളില്‍ കാണുന്ന 8 മീറ്റര്‍ വരെ വളരുന്ന ഒരു മരമാണ് പാറപ്പൂള എന്നും അറിയപ്പെടുന്ന ശീമപ്പഞ്ഞി. (ശാസ്ത്രീയനാമം: Cochlospermum religiosum). പൂജയ്ക്ക് ഇതിന്റെ പൂക്കള്‍ ഉപയോഗിക്കുന്നതാണ് പേരില് religiosum എന്ന് വരാന്‍ കാരണം. Yellow Silk Cotton, Buttercup Tree, Torchwood Tree എന്നെല്ലാം അറിയപ്പെടുന്നു. നല്ല മൃദുവായ പഞ്ഞി ഈ മരത്തില്‍ നിന്നും ലഭിക്കുന്നു. കാറ്റുവഴിയാണ് വിട്ഠുവിതരണം. എന്നാലും പുനരുദ്ഭവം കുറവാണ്. വിത്തിന് ജീവനക്ഷമത കുറവാണ്. കഠിനമായ വരള്‍ച്ച താങ്ങാന്‍ കഴിയും. മാനുകന്‍ ഇതിന്റെ ഇല തിന്നാറുണ്ട്. തടി ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പെട്ടെന്നു വളരുന്ന ഒരു അലങ്കാരവൃക്ഷമാണിത്, ഇതിലെ പഞ്ഞി കിടക്ക ഉണ്ടാക്കാനെല്ലാം ഉപയോഗിക്കുന്നു.
No comments:
Post a Comment