
മരവാഴ, അരത്തമരവാഴ എന്നെല്ലാം അറിയപ്പെടുന്ന മരവഞ്ചി ഇന്ത്യ മുതല്‍ ചൈന വരെയുള്ള ഭാഗങ്ങളില്‍ കാണുന്ന ഒരു ഇടത്തരം ഓര്‍ക്കിഡാണ്. (ശാസ്ത്രീയനാമം: Vanda tessellata). ഈ ചെടിയെ പിഴിഞ്ഞു കിട്ടുന്ന നീര് മലേഷ്യന്‍ നാടുകളില്‍ സര്‍വ്വരോഗസംഹാരിയായി ഉപയോഗിക്കുന്നു. ഈ ഓര്ക്കിഡില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന രാസവസ്തുവിന് പുരുഷന്മാരിലെ ഉദ്ദാരണവൈകല്യങ്ങള്‍ക്കുള്ള മരുന്നാകുമെന്ന് പ്രതീക്ഷിക്കുന്നു. പാലോടുള്ള ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കന്‍ ബൊട്ടാണിക്കന്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളില്‍ എലികളിലാണ് ഈ ഗുണം കണ്ടത്.
No comments:
Post a Comment