
കാശ്മീര്‍, സിംല, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ബല്ലഡോണ. ഇതിന്റെ ജന്മദേശം യൂറോപ്പാണ്. Atropa bella-donna എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇതിനെ മലയാളത്തില്‍ ഹൃദയപത്മം എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഇതിന്റെ തണ്ടുകള്‍ പച്ച നിറത്തിള്‍ ഉള്ളതും ശാഖോപശാഖകളായി കാണപ്പെടുന്നു. തണ്ടുകളിള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകല്‍ക്ക് ഹൃദയാകാരമാണുള്ളത്. പൂക്കള്‍ പള്‍പ്പില്‍ നിറത്തിലും കായ്കള്‍ പച്ച നിറത്തിലും കാണപ്പെടുന്നു. പാകമാകുന്ന കായ്കള്‍ കറുപ്പു നിറവും മിനസമുള്ളതുമായിരിക്കും.
No comments:
Post a Comment