
കേരളത്തിലെ വനങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പൂപ്പാതിരി. (ശാസ്ത്രീയനാമം: Stereospermum colais).ആയുർവേദത്തിലെ ദശമൂലത്തിൽ ഈ സസ്യവും അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ ആയുർവേദത്തിൽ ഇതിനെ വാതഹര ഔഷധങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു . കരിങ്ങാഴ, പാതിരി എന്നെല്ലാം അറിയപ്പെടുന്നു. 15-20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഇലകൊഴിയും സസ്യമാണിത്. തടി, അധികം വളവില്ലാത്തതും ബലമുള്ളതുമാണ്. ഇലകൾ തണ്ടുകളിൽ നിന്നും ചെറിയ ശാഖകളിൽ 5-9 വരെ പത്രകങ്ങളായി സമ്മുഖമായി ഉണ്ടാകുന്നു.
No comments:
Post a Comment