
ഇന്ത്യയില്‍ കാണുന്ന ഒരു ചെറുമരമാണ് വക്ക. (ശാസ്ത്രീയനാമം: Sterculia villosa). ഇലപൊഴിക്കുന്ന ഈ മരം കേരളത്തിലെ ഇലകൊഴിയും വനങ്ങളില്‍ കാണുന്നു. വിത്തിന് ജീവനക്ഷമത കുറവാണ്. ഇതിന്റെ തൊലിയില്‍ നിന്നും കിട്ടുന്ന നാര് നല്ല ബലമുള്ളതാണ്. ഒരു കാലത്ത് ആനയെ തടി വലിപ്പിക്കാന് ഉള്ള വടം ഇതില്‍ നിന്നുമാണ് നിര്‍മ്മിച്ചിരുന്നത്. പലവിധ ഔഷധങ്ങളുടെ നിര്‍മ്മാണത്തിലും വക്ക ഉപയോഗിക്കുന്നുണ്ട്. പേപ്പര്‍ ഉണ്ടാക്കാനുള്ള നല്ല പള്‍പ്പ് ഇതില്‍ നിന്നും കിട്ടും.
No comments:
Post a Comment