
ഒരിനം വന്മരമാണ് മഹാഗണി (ശാസ്ത്രീയനാമം: Swietenia macrophylla). വലിയ ഇലകളുള്ള മഹാഗണിയാണിത്. വംശനാശഭീഷണിയുണ്ട്. അതിനാല്‍ തെക്കേ അമേരിക്കയിലെ സ്വാഭാവികമായി വളരുന്ന മേഖലകളില്‍ മുറിക്കുന്നതിനു നിയന്ത്രണമുണ്ട്. തടിയുടെ ആവശ്യത്തിനുവേണ്ടി ലോകത്തിലെ മറ്റുപലഭാഗങ്ങളിലും നട്ടു വളര്‍ത്തുന്നു. ചെന്നുചേര്‍ന്നിടത്തൊക്കെ വ്യാപകമായിവളര്‍ന്ന് നാട്ടുസസ്യങ്ങള്‍ക്ക് ഇവ ഭീഷണിയാവുന്നു. മറ്റു ചെടികള്‍ക്ക് ഇവയുടെ ചുവട്ടില്‍ വളരാന്‍ സാധിക്കാതെ വരുന്നു. മൂപ്പെത്തിയ വിത്തുകള്‍ മരത്തിന്റെ മുകളില്‍ വച്ചു തന്നെ പൊട്ടി നാടുനീളെ പരന്ന് മുളച്ച് വളരുന്നു. തണല്‍വൃക്ഷമായും വനവല്‍ക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയര്ര്ത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളര്‍ത്തുന്നു. മധ്യ അമേരിക്കയില്‍ ഇത് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
No comments:
Post a Comment