
മൊറേസി കുടുംബത്തില്‍ ഉള്‍പ്പെടുന്നതും കേരളത്തില്‍ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി (ശാസ്ത്രീയനാമം: :Ficus tinctoria, Ficus gibbosa). സംസ്കൃതത്തില്‍ ഉദുംബുരം എന്നറിയപ്പെടുന്നു. ആയുര്‍വേദത്തില്‍ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാല്‍, അരയാല്‍ എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങള്‍, തൊലി, ഇലകള്‍ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അള്‍സര്‍, ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
No comments:
Post a Comment