ദശപുഷ്പങ്ങളില്‍ പെടുന്ന മറ്റ് ഒരു ഔഷധിയാണ്‍ പൂവ്വാകുറുന്തല്‍. മുടിക്ക് നിറം കിട്ടുവാന്നും , നേത്ര രോഗങ്ങള്‍ക്ക് ,ശിരോരക്ഷകായും ഇത് ഉപയോഗിച്ചു കാണുന്നു. ഇത് വാത, പിത്തഹരമായ് ഒരു ഔഷധ മാണ്‍. സാധാരണയായി ഇതിന്‍റെ പൂഷ്പിക്കുന്ന്തിന്നു മുന്‍പായിസമൂലം നീര്‍ എടുത്താണ്‍ ഉപയോഗിക്കുന്നത്. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക് ഔഷധമാണ്.
മറ്റുനാമങ്ങള്‍
മലയാളം :- പൂവ്വാകുറുന്തല്‍
തമിഴ് :- പൂവ്വാകുരുന്തല്‍.
സംസ്‌കൃതം :- സഹദേവി,ഉത്തമകന്യപത്രം
ഇംഗ്ളിഷ് :- ഫളെബെന്‍
ഹിന്ദി :- സഹദേവി, സദോധി
ശാസ്ത്രിയം:- വെര്‍ണോനിയ സിനെറിയ
കുടുംബം :- കന്‍ബോസറ്റെ (അസ്റ്റര്സ്യാ)
രസം :- തിക്തം
വീര്യം :- ലഘു, രൂക്ഷം
ഗുണം :- ഉഷ്ണം
വിപാകം :-
ഉപയോഗം :- സമൂലം.
കര്‍മ്മം :- രക്തശുദ്ധീകരണം
പൂവ്വാകുറുന്തല്‍ പ്രധാനമായി 5 വിധം എന്നാല്‍ 3 വിധം മാത്രമെ ഔഷധയോഗ്യമുള്ളു. എതിന്‍റെ പുഷ്പതിന്‍റെ നിറം നോക്കി തിരിച്ചറിയുന്നു. വൈലെറ്റ് നിറത്തിലൂള്‍ പൂകളുള ചെടിയാണ്‍ കുടുതലായി ഉപയോഗിക്കുന്നത.
ചില ഉപയോഗങ്ങള്‍:
ഇതിന്‍റെ ഇലചാറ് മാലകണ്ണിന്നും ,ചെകണ്ണ്, കണ്ണിലൂണ്ടാക്കുന്ന അണുബാധക്കും പ്രത്യക്ഷ ഔഷധമാണ്‍. വിത്ത് വട്ടചോറി, ഗജചര്മമം തുടങ്ങിയരോഗങ്ങള്‍ മാറുന്ന്തിന്ന് ഉപയോഗിക്കുന്നു. ആധുനിക ശാസ്ത്രം ഇത് ഒരു കാനസറ് രോഗനിവാരണിയായും കരുത്തുന്നു. പൂവാംകുരുന്നിലയും കറിവേപ്പിലയും ചേര്‍ത്തരച്ചു കഴിച്ചാല്‍ ചുമ മാറാന്‍ നല്ലതാണ്. കണ്ണിന് ചുവപ്പ് - പൂവാന്കുറന്തല് തേനും ചേര്ത്ത് 2 തുള്ളി വീതം ഉപയോഗിക്കുക
No comments:
Post a Comment