നിലപ്പന ഒരു ഔഷധ സസ്യമാണ്. ശാസ്‌ത്രീയ നാമം :കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്. പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുല്‍ച്ചെടി ആണിത്. ഇതിന്റെ ഇലകള്‍ നീണ്ടു കൂര്‍ത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയില്‍ വളന്നു കൊണ്ടിരിക്കും. പൂക്കള്‍ക്ക് മഞ്ഞ നിറമാണ്.കായ് ക്യാപ്സ്യൂള്‍ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകള്‍ ഉണ്ട്. ഇലയുടെ അറ്റം മണ്ണില്‍ തൊടുമ്പോള്‍ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു.
ഔഷധ ഗുണങ്ങള്‍
നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലില്‍ കലക്കി പഞ്ചസാര ചേര്‍ത്ത് പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയില്‍ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേര്‍ത്ത് ശരീരത്തിലെ നേരുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ നീര് കുറയും.നിലപ്പനയില്‍ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്.ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങള്‍ക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്. . താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളില്‍ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന് ഹിന്ദിയില്‍ മുസ്‌ലി എന്നും പേരുണ്ട് .
No comments:
Post a Comment