ഔഷധഗുണങ്ങള്‍ ഏറെ ഉള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി എന്ന സസ്യത്തിന്റെ ഭൂമിക്കടിയില്‍ വളരുന്ന കാണ്ഡമാണ് ഉപയോഗയോഗ്യം.
നല്ല രീതിയിലുള്ള പരിചരണവും, വളവും നല്കേണ്ടുന്ന കൃഷിയാണ് ഇഞ്ചി. നല്ല വളക്കൂറുള്ളതും, നീര്‍വാര്‍ച്ചയുള്ളതും, സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് അടിവളമായി ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്റ്റോ ഇട്ടു വാരം എടുത്തു ആ വാരത്തിലെ തടങ്ങളിലാണ് ഇഞ്ചി വിത്തുകള്‍ നടേണ്ടത്. തടത്തിലും ഉണങ്ങിയ ചാണകപ്പൊടി ച്ചേര്ത്തു മുകളില്‍ മണ്ണിട്ട് പച്ചയില പുതയിടണം. ഓരോപ്രവശ്യവും കളകള്‍ നീക്കം ചെയ്തു വളം ചേര്ത്ത് കഴിഞ്ഞാല്‍ മണ്ണ് കൂട്ടി കൊടുക്കണം. നട്ടു എട്ടു മാസമാകുമ്പോള്‍ ഇലകള്‍ ഉണങ്ങി തുടങ്ങുമ്പോഴാണ് ഇഞ്ചി വിളവെടുക്കേണ്ടത്. ചീയല്‍, തണ്ടുതുരപ്പന്‍, പുള്ളിക്കുത്ത് തുടങ്ങിയവയാണ് ഇഞ്ചിയെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങള്‍ ഇവയ്ക്ക് കുമിള്‍ നാശിനി, രാസകീടനാശിനി എന്നിവ ഫലപ്രദമാണ്.
No comments:
Post a Comment