സാമ്പാര്‍ ചീര(waterleaf)യുടെ ശാസ്ത്രനാമം Talinum fruticosum എന്നാണ്. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്,ഇന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ വളര്‍ത്തുന്നുണ്ട്. ബ്രസീലില്‍ ആണ് സാമ്പാര്‍ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു. ഉഷ്ണമേഖല പ്രദേശങ്ങളില്‍ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
- കൃഷിരീതി
ചെടിയുടെ ഇലയും തണ്ടും വളരെ നേര്‍മതയുള്ളതും മാംസളവുമാണ്. വിത്തുമുഖേനയും ഇളമ് തണ്ടുമുറിച്ച് വേരുപിടിപ്പിച്ചുമാണ് തൈകള്‍ ഉണ്ടാക്കുന്നത്. കൃഷിയായി ചെയ്യാന്‍ ഏറ്റവും യോജിച്ച സമയം കാലവര്‍ഷാരംഭമാണ്. നട്ടുകഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം വിളവെടുപ്പ് തുടങ്ങാം.
No comments:
Post a Comment