കേരളത്തിന്റെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല,മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര.ജീവകം 'എ'യും ഇരുമ്പും കാത്സ്യവും മാംസ്യവും വള്ളിച്ചീരയുടെ ഇലയില്‍ ഉയര്‍ന്ന തോതിലുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര.
തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം. മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് വള്ളിച്ചീര നടാന്‍ അനുയോജ്യം സമയം. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണാണ് ഉത്തമം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം.ഇവയുടെ കറുത്ത നിറത്തിലുള്ള വിത്തുകളും പുതിയ തൈ ഉണ്ടാക്കാനായി ഉപയോഗിക്കാം. സാധാരണഗതിയില്‍ വള്ളിച്ചീരയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടാം. വൈകുന്നേരങ്ങളില്‍ നടുന്നതാണുത്തമം.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ ചെടിയാണ് വള്ളിച്ചീര. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് പടര്‍ത്തി ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവ് തരാന്‍ തുടങ്ങും
No comments:
Post a Comment