കേരളത്തില്‍ ഇലകൊഴിയും ഈര്‍പ്പവനങ്ങളിലും ശുഷ്കവനങ്ങളിലും കാണപ്പെടുന്ന ഒരിനം ചെറുമരമാണ് തോടമ്പുളി.
(ശാസ്ത്രീയനാമം: Averrhoa carambola).
ഇത് ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി എന്നൊക്കെയും അറിയപ്പെടുന്നു. ഓക്സാലിഡേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്നു. ഇലിമ്പന്‍ പുളിയുടെ ജനുസ്സില്‍പ്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ പുളിയാണിത്. പലസ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഈ സസ്യത്തിന്റെ സ്വദേശമായി കരുതുന്നത്. പുളിരസത്തിലുള്ള ഈ പഴം അച്ചാറുണ്ടാക്കാനും, പാനീയങ്ങളുണ്ടാക്കാനും, സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകള്‍ നിക്കംചെയ്യാനും ഉപയോഗിക്കുന്നു.
തൈയ് നട്ടാൽ എത്ര വർഷത്തിനുള്ളിൽ കായ്ക്കും ?
ReplyDelete