ഒരു ആയുര്‍വേദ ഔഷധസസ്യമാണ് ബ്രഹ്മി. നെല്‍കൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റര്‍ വരെ വ്യാസം വരുന്ന പൂക്കള്‍ക്ക് നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ബ്രഹ്മി കാണപ്പെടുന്നു. ആയുര്‍വേദം ഔഷധസസ്യമാണ് ബ്രഹ്മി. നെല്‍കൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്മിവ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നത്. ... കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ ധാരാളമായി കൃഷിചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്.
- ഔഷധഗുണം
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വന്‍ തോതില്‍ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കള്‍ക്ക് മലബന്ധം മാറുവാന്‍ ബ്രഹ്മിനീര് ശര്‍ക്കര ചേര്‍ത്തു കൊടുക്കുന്നു. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേര്‍ത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാന്‍ ഉത്തമമാണ്
No comments:
Post a Comment