മധുരമുള്ള പൂക്കള്‍ ഉള്ള ഒരു ചെടിയാണ് ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുര്‍വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree. അഷ്ടാംഗഹൃദയത്തില്‍ ഇരിപ്പ എന്നും പേരു നല്‍കിയിരിക്കുന്ന ഈ സസ്യത്തെ സമാന ധര്‍മ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു.
കേരളത്തിലെ വങ്ങളിലും നദീതീരങ്ങളിലും നാട്ടിന് പുറത്തുമെല്ലാം ഈ മരം കാണപ്പെടുന്നുണ്ട്.
15 മീറ്റര് വരെ ഉയരത്തില് വളരുന്ന ഈ മരം അനേകം ശാഖകളും ഉപശാഖകളുമായിട്ടാണ് കാണപ്പെടുന്നത്. മരത്തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവുമാണ്. ഇലകള് കൂടുതലും ശാഖാഗ്രങ്ങളില്‍ കൂട്ടമായി കാണുന്നു.
Good job,very helpful to me. I expect more...
ReplyDelete