കേരളത്തില്‍ പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower;
ശാസ്ത്രീയ നാമം Chromolaena odorata.
ഹിന്ദിയില്‍ തീവ്ര ഗന്ധ (तीव्र गंधा).
ഉഷ്ണമേഖലാരാജ്യങ്ങളില്‍ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാര്‍ഷിക ചെടിയാണ് ഇത്.
- അപരനാമങ്ങള്‍
സ്ഥലഭേദമനുസരിച്ച് വേനപ്പച്ച, മുറിപ്പച്ച, ഐമുപ്പച്ച, കാട്ടപ്പ, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു.
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ ലോകത്താദ്യമായി ഒരു ജനായത്ത സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്ത 1950കളില്‍ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാന്‍ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേര്‍ വിളിച്ചുവന്നു. പിന്‍ക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു. ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവില്‍ പുരട്ടിയാല്‍ മുറിവ് വേഗം ഉണങ്ങുന്നതാണ്. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീര് ഒരൗണ്‍സ് വീതം കാലത്ത് കറന്നയുട പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്[1]. കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുന്‍ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാല്‍ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ.
No comments:
Post a Comment