രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. കള്ളിമുൾചെടികളുൾപ്പെടുന്ന കാക്റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് നിശാഗന്ധി..!
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ് മലബാർ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്.. ബ്രഹ്മകമലം എന്നാണ് നിശാഗന്ധിയുടെ സംസ്കൃത നാമം.. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്..
കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി വളർത്തപ്പെടുന്നുണ്ട്..
No comments:
Post a Comment