ഞെരിഞ്ഞില്‍ രണ്ടുവിധം ഉണ്ട് ചെറിയ ഞെരിഞ്ഞിലും വലിയഞെരിഞ്ഞില്‍ .
ചെറിയ ഞെരിഞ്ഞില്‍ ശാസ്ത്രനാമം Tribulus terrestris, മധുര ഞെരിഞ്ഞില്‍ എന്നും പേരുള്ള ചെറിയ ഞെരിഞ്ഞിലിന്റെ കായ സാധാരണയായി ഉപയോഗിക്കുന്നു. ദക്ഷിണയൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ഉത്തര ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സാധാരണയായി വളരുന്നു. Puncture Vine, Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ നാമങ്ങളില്‍ അറിയുന്നു. ഞെരിഞ്ഞില്‍ല്‍ കായ മനുഷ്യ ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ആയുര്‍വേദ വിധി പ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം.
വലിയഞെരിഞ്ഞില്‍ അഥവ ആനഞെരിഞ്ഞില്‍.ഈ മുള്ള് തറച്ചാല്‍ ആന പോലും വണങ്ങും എന്നുള്ളത്തിന്നാല്‍ ആനവണങ്ങി എന്നു പേരുണ്ട്. ഇതില്‍ ചെറിയഞെരിഞ്ഞിലാണ് ഔഷധങ്ങളില്‍ കുടുതല്‍ ഉപയോഗിക്കുന്നത്. പിത്തശമനകരമായ ഒരു ഔഷധമാണ് ഞെരിഞ്ഞില്‍.മുത്രാശയ രോഗങ്ങള്‍ക്കും, മുത്രാശയത്തിലും പിത്തസഞ്ചിയിലും മറ്റും ഉണ്ടാക്കുന്ന കല്ലുകള്‍ക്കും പെരുമുട്ടുവാതം മുടക്കുവാതം എന്നിവകും ഇതുപയോഗിക്കുന്നു. ആധുനിക്കശാസ്ത്രത്തില്‍ യൂറിക്ക് ആസിഡ് ശരീരത്തില്‍ വര്‍ദ്ധിക്ക്ന്ന്തു മൂലം ഉണ്ടാക്കുന്ന് രോഗങ്ങള്‍ക്കുള്ള പ്രദിവിധിയായി ഇതിനെ ഉപയോഗപെടുത്തുവാനുള്ള പരിക്ഷണങ്ങള്‍ നടക്കുന്നു.
No comments:
Post a Comment