അപ്പോസൈനേസി എന്ന സസ്യകുടുംബത്തില്‍ പെട്ട അരളി ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. നിത്യഹരിത കുറ്റിച്ചെടിയായ ഈ സസ്യം മൂന്നു മീറ്റര്‍വരെ പൊക്കം വരാറുണ്ട്. സാധാരണയായി ഉഷ്ണമേഖലയിലാണ് കണ്ടുവരാറ്. പൂന്തോട്ടങ്ങളില്‍ അലങ്കാരച്ചെടിയായി വളര്‍ത്തുന്ന ഇതിന്റെ ഇലകള്‍ വീതികുറഞ്ഞ, നീണ്ട് കനമുള്ള, രണ്ടറ്റവും കൂര്‍ത്തതായിരിക്കും. അഞ്ച് ബാഹ്യദളങ്ങളുള്ള പൂക്കള്‍ ശാഖാഗ്രങ്ങളില്‍ കുലകളായാണ് കാണപ്പെടുന്നത്. മഞ്ഞ അരളിപ്പൂക്കള്‍ ദളങ്ങള്‍ ഒന്നുചേര്‍ന്ന് കോളാമ്പിപോലെയാണ്. കമ്പുകള്‍ മുറിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്.
ഇതൊരു ഔഷധച്ചെടിയാണെങ്കിലും എല്ലാഭാഗവും പച്ചയ്ക്ക് വിഷമയമാണ്. ഇതിന്റെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ വര്‍ധിപ്പിക്കാനും ശ്വാസകോശത്തിലടിഞ്ഞുകൂടുന്ന കഫം മുതലായവയെ ഇല്ലാതാക്കാനും കഴിവുണ്ട്. തൊലി ഉണക്കിപ്പൊടിച്ച് മൂന്നുനേരം സേവിച്ചാല്‍, ബ്രോങ്കൈറ്റിസ്, ബ്രോങ്കിറ്റാറ്റിസ്, എംഫിസീമ എന്നീ അസുഖങ്ങള്‍ ഭേദമാകും. ചുവന്ന അരളിയുടെ ഇലയും തൊലിയും അരച്ചുപുരട്ടിയാല്‍ നീരൊലിക്കുന്ന എത്ര പഴകിയ മുറിവും കുഷ്ഠത്തിന്റെ വ്രണവും കരിയുമെന്ന് ആയുര്‍വേദം കണ്ടെത്തിയിട്ടുണ്ട്.

No comments:
Post a Comment