മത്തങ്ങ കറിവേക്കുമ്പോള്‍ നാം പുറത്തെറിഞ്ഞു കളഞ്ഞിരുന്ന മത്തന്‍ കുരുവിന് പ്രോസ്റ്റെറ്റ് കാന്‍സര്‍ തടുക്കുവാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍ . പ്രോസ്റ്റെറ്റ് കാന്‍സര്‍ ഉള്ള അവസ്ഥയില്‍ ഇത് പതിവാകിയപ്പോള്‍ വളരെ പെട്ടെന്ന് പൂര്‍ണ സുഖം നല്‍കുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. മത്തന്‍ കുരുവിലെ ഫൈറ്റോസ്റ്റിറോള്‍ എന്നാ സംയുക്തമാണ് പ്രോസ്റ്റെറ്റ് വീക്കം കുറക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍ . ഈ സംയുക്തം ടെസ്റ്റോസ്റ്റിറോണ്‍ ഡീ ഹൈട്രോ ടെസ്റ്റോസ്റ്റിറോണ്‍ ആകുന്നതു തടയുന്ന ചില രാസ പദാര്‍ത്ഥങ്ങളും മത്തന്‍ കുരുവില്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്... ഡീ ഹൈട്രോ ടെസ്റ്റോസ്റ്റിറോണ്‍ ആണ് പ്രോസ്റ്റെറ്റിന്റെ വലുപ്പം കൂടാന്‍ കാരണമാകുന്നത്.
ചില രാജ്യങ്ങളില്‍ പ്രോസ്റ്റെറ്റ് കാന്‍സറിനു മത്തന്‍ കുരു കഴിക്കുന്നത് പതിവുണ്ടത്രേ. മറ്റു ചില രാജ്യങ്ങളില്‍ മത്തന്‍ കുരു ചന്തയില്‍ വില്പനക്കുന്ടെന്നാണ് കേള്‍ക്കുന്നത്.. നൈജീരിയയില്‍ മത്തന്‍ കുരു നാം കറിയില്‍ തേങ്ങ അരച്ച് ചേര്‍ക്കുന്നത് പോലെ മത്തന്‍ കുരു ഉപയോഗിക്കാറുണ്ട്.. ഗള്‍ഫിലും മലേഷ്യയിലുമൊക്കെ ഇത് പാക്കറ്റില്‍ സ്നാക്കായി കിട്ടും.
No comments:
Post a Comment