ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തില്‍ പെട്ട ചെടികളില്‍ ഉണ്ടാവുന്ന പൂക്കള്‍ ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ് (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ , ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.
- ചരിത്രം
പുരാതനകാലം മുതല്‍ക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന് മുന്‍പുള്ള ദശകങ്ങളില്‍ കേരളത്തില്‍ നിന്ന് കുരുമുളകിനൊപ്പംകയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളില്‍ കരയാമ്പൂവും ഉള്‍പ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.
No comments:
Post a Comment