ഭക്ഷണത്തിന് രുചിയും സുഗന്ധ വും കൂട്ടാന്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂവിന് അര്‍ബുദത്തെ തടയാന്‍ കഴിയുമത്രേ. കരളിലെ അര്‍ബുദത്തെ തടയാന്‍ കുങ്കുമപ്പൂവിന് കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനം തെളിയിച്ചു.
ലോകത്തില്‍ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ അഞ്ചാംസ്ഥാനവും അര്‍ബുദമരണങ്ങള്‍ക്ക് മൂന്നാമത്തെ പ്രധാന കാരണവും ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന വൈദ്യനാമത്തില്‍ അറിയപ്പെടുന്ന കരളിലെ അര്‍ബുദത്തിനാണ്.
കരളിലെ അര്‍ബുദത്തിന് പ്രേരകമാകുന്ന DEN കുത്തിവച്ചതിന് രണ്ടാഴ്ചയ്ക്കു ശേഷം എലികള്‍ക്ക് കുങ്കുമപ്പൂവ് നല്‍കി. കിലോഗ്രാമിന് 75 മില്ലിഗ്രാം, 150 മില്ലിഗ്രാം, 300 മില്ലിഗ്രാം എന്നതോതില്‍ ദിവസവും കുങ്കുമപ്പൂവ് (saffron) നല്‍കി. 22 ആഴ്ച ഈ ചികിത്സാക്രമം തുടര്‍ന്നു.
കുങ്കുമപ്പൂവ് കരളിലെ വീക്കം ഗണ്യമായ തോതില്‍ കുറച്ചതായും കൂടിയ അളവില്‍ കുങ്കുമപ്പൂവ് നല്‍കിയ എലികളിലെ കരള്‍ മുഴകള്‍ പൂര്‍ണമായും ഇല്ലാതായതായും കണ്ടു.
കുങ്കുമപ്പൂവ് ചികിത്സയ്ക്ക് ഉപയോഗിച്ച എലികളില്‍ കരള്‍ക്ഷതത്തിന് കാരണമായ പ്രോട്ടീനുകളായ ഗാമാ ഗൂട്ടാമൈല്‍ ട്രാന്‍സ് പെപ്റ്റിഡേഡ്, അലനൈന്‍, അമിനോ ട്രാന്‍സ്ഫെറേസ്, ആല്‍ഫാ ഫെറ്റോ പ്രോട്ടീന്‍ എന്നിവയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. കൂടാതെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമായ ന്നദ്ധ 67, സൈക്ളോ ഓക്സിജെനേസ് 2, ങ്ങത്സ .65 എന്നിവയുടെ വളര്‍ച്ചയെയും തടയുന്നതായി തെളിഞ്ഞു.
No comments:
Post a Comment