കരീബീയന്‍ദ്വീപുകളാണ് ആഫ്രിക്കന്‍മല്ലിയുടെ ജന്മസ്ഥലം. നിലംപറ്റി വളരുന്ന സ്വഭാവമുള്ള ആഫ്രിക്കന്‍ മല്ലിയുടെ തണ്ട് തടിച്ചുകുറുകിയതും ഇലകള്‍ ചിരവനാക്കിന്റെ ആകൃതിയും 30 സെ.മീ. നീളവും 4 സെ.മീ. വീതിയുമുള്ളതുമാണ്. തിളങ്ങുന്ന പച്ചനിറവും നല്ല മിനുസവുമുള്ള ഇലകള്‍ക്ക് അരികില്‍ ചെറിയ മുള്ളുകള്‍ പോലെ കാണാം. ഇലമധ്യത്തില്‍ നിന്ന് 10-12 സെ.മീ. നീളത്തില്‍ കൂട്ടമായി വളരുന്ന പൂങ്കുലത്തണ്ടില്‍ ഇളംമഞ്ഞ നിറത്തില്‍ നൂറുക്കണക്കിന് പൂക്കള്‍ വിരിയും.
നനവും തണലുമുള്ള സ്ഥലങ്ങളില്‍ ആഫ്രിക്കന്‍മല്ലി സ്വയം വിത്തുവീണു പൊട്ടിവളരും. മണ്ണും മണലും ഇലപ്പൊടിയും തുല്യഅളവില്‍ കലര്‍ത്തി തയ്യാറാക്കുന്ന പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിലേക്ക് ഇളക്കിനട്ട് ഇവ പുതുചെടിയായി വളര്‍ത്താം. അല്ലെങ്കില്‍ പൂങ്കുലയില്‍ നിന്നും സൂക്ഷ്മമായി വിത്തുകള്‍ മാറ്റി അവ മൂന്നുനാലിരട്ടി പൊടിമണലുമായി കലര്‍ത്തി, ഉയര്‍ന്ന തടങ്ങളില്‍ പാകിയാല്‍ മതി. തടം അമിതമായി നനയ്ക്കരുത്. ഒരു മാസം മതി വിത്തു മുളക്കാന്‍. മൂന്നില പരുവമാകുമ്പോള്‍ (അതായത് തൈകള്‍ 10-12 സെ.മീ. ഉയരത്തിലെത്തുമ്പോള്‍) ഒരു മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന തടങ്ങളുണ്ടാക്കി അതില്‍ നടാം. തൈ നട്ട് മൂന്നാം മാസം മുതല്‍ ഇല നുള്ളാന്‍ തുടങ്ങാം. കേരളത്തില്‍ ആഫ്രിക്കന്‍മല്ലി നന്നായി വളരും. ഇതിന്റെ പോളിത്തീന്‍ കവറിലുള്ള തൈകള്‍ പ്രമുഖ നഴ്സറികളില്‍ ലഭ്യമാണ്.

No comments:
Post a Comment