വളരെ വലിയ ഒരു പഴം ആണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കില്‍ പറയാം. 25 സെന്റീമീറ്ററിര്‍ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കള്‍ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം വരെ തൂക്കവും, 90 സെന്റീമീറ്റര്‍ വരെ നീളവും, 50 സെന്റീമീറ്റര്‍ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ഉള്ളതുമാണ് ഫലത്തിനകത്ത് ചുളകളായാണ് പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും.
പഴുത്ത ചക്കച്ചുള |
- ചക്കക്കുരു
ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തില്‍ ധാരാളം ചക്കകുരുക്കള്‍ ഉണ്ടാകും. ചക്കക്കുരുവില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവില്‍ നിന്നാണ് പ്ലാവില്‍തൈകള്‍ ഉത്പാദിപ്പിക്കുന്നത്.
ചക്കക്കുരു കൊണ്ട് സ്വാദിഷ്ടമായ കറി വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകള്‍ മാസങ്ങളോളം കേട് വരാതിരിക്കാന്‍ മണ്ണില്‍ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴയകുന്നോളം രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട് .
- പോഷകമൂല്യം
പച്ച ചക്കച്ചുള (165 ഗ്രാമില്‍ ) | പഴുത്ത ചക്കച്ചുള (100 ഗ്രാമില്‍ ) | ചക്കക്കുരു (100 ഗ്രാമില്‍ ) | |
---|---|---|---|
ഈർപ്പം | 121 ഗ്രാം | 73.23 ഗ്രാം | 51.6 - 57.7 ഗ്രാം |
ഊർജ്ജം | 155 കിലോ കാലറി | 94 കിലോ കാലറി | 297 കിലോ കാലറി |
കാർബോഹൈഡ്രേറ്റ് | 39.6 ഗ്രാം | 24.01 ഗ്രാം | 38.4 ഗ്രാം |
നാരുകൾ | 2.6 ഗ്രാം | 1.6 ഗ്രാം | 1.5 ഗ്രാം |
കൊഴുപ്പ് | 0.5 ഗ്രാം | 0.3 ഗ്രാം | 0.4 ഗ്രാം |
മാംസ്യം | 2.4 ഗ്രാം | 1.47 ഗ്രാം | 6.6 ഗ്രാം |
ജീവകം എ | 490 ഐ യു | 15 മൈക്രോ ഗ്രാം | |
ജീവകം സി | 11.1 മി ഗ്രാം | 6.7 മി ഗ്രാം | |
റൈബോഫ്ലേവിൻ | 0.2 മി ഗ്രാം | 0.11 മി ഗ്രാം | |
നിയാസിൻ | 0.7 മി ഗ്രാം | ||
ജീവകം ബി6 | 0.2 മി ഗ്രാം | 0.108 മി ഗ്രാം | |
ഫോളേറ്റ് | 23.1 മൈക്രോ ഗ്രാം | ||
കാത്സ്യം | 56.1 മി ഗ്രാം | 34 മി ഗ്രാം | 0.099 മി ഗ്രാം |
ഇരുമ്പ് | 1.0 മി ഗ്രാം | 0.6 മി ഗ്രാം | 0.670 മി ഗ്രാം |
മഗ്നീഷ്യം | 61.1 മി ഗ്രാം | 37 മി ഗ്രാം | |
ഫോസ്ഫറസ് | 59.4 മി ഗ്രാം | 36 മി ഗ്രാം | 46.6 മി ഗ്രാം |
പൊട്ടാസ്സ്യം | 500 മി ഗ്രാം | 303 മി ഗ്രാം | 1.21 മി ഗ്രാം |
സോഡിയം | 5.0 മി ഗ്രാം | 3 മി ഗ്രാം | 0.025 മി ഗ്രാം |
സിങ്ക് | 0.7 മി ഗ്രാം | 0.42 മി ഗ്രാം | 0.73 മി ഗ്രാം |
ചെമ്പ് | 0.3 മി ഗ്രാം | 0.187 മി ഗ്രാം | 0.705 മി ഗ്രാം |
മാങ്കനീസ് | 0.3 മി ഗ്രാം | 0.197 മി ഗ്രാം | |
സെലിനിയം | 1.0 മൈക്രോ ഗ്രാം |
No comments:
Post a Comment