ശീമപ്ലാവ്വി ദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അര്‍ത്ഥത്തിലാണ് ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാല്‍ അതിര് എന്നാണര്‍ത്ഥം. കടല്‍ വഴി വന്ന ചക്ക എന്നര്‍ത്ഥത്തില്‍ കടല്‍ചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തില്‍ അറിയപ്പെടുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട് (Breadfruit). ഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശാസ്ത്രീയനാമം:- ആര്‍ട്ടോകാര്‍പ്പസ് അൽടിലിസ് ( Artocarpus altilis). ശീമപ്ലാവിന്റെ ഇലകള്‍ വലിപ്പമേറിയതും കട്ടികൂടിയതുമാണ്.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാല്‍ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന് കേരളത്തില്‍ ശീമച്ചക്ക ഉപയോഗിക്കുന്നു.
No comments:
Post a Comment