അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് സ്ത്രീകളില്‍ വന്ധ്യതാ ചികിത്സക്ക് വേഗത്തില്‍ ഫലമുണ്ടാക്കുമെന്ന് പഠന റിപ്പോര്‍്ടടുകള്‍. തെളിഞ്ഞിട്ടുണ്ട്. യുഎസിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ബട്ടര്‍ ഫ്രൂട്ട്, അവോക്കാഡോ എന്നിവ കഴിയ്ക്കുന്നവരില്‍ വന്ധ്യതാ ചികിത്സ മറ്റുള്ളവരേക്കാള്‍ മൂന്നു നാലും മടങ്ങെങ്കിലും കൂടുതലുള്ളതായി ഡെയ്‌ലി മിററില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ടു ഭക്ഷണങ്ങളിലും മോണോസാച്വറേറ്റഡ് കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇവ നല്ല അണ്ഡങ്ങളുണ്ടാകാന്‍ സഹായിക്കും. യുഎസിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിലെ 147 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
Butterfruit Nutritional Value:
Avocados are exceptionally healthy despite being high in calories and fat. The nutritional value of butterfruit (200g of flesh, which is one large avocado) is…
321 kcal
17g carbs (13% RDI)
13.5g fiber (54% RDI)
29.5g fat (45% RDI)
-19.7g monounsaturated fat
-3.7g polyunsaturated fat
+.2g omega-3 fatty acid (20% RDI)
+3.4g omega-6 fatty acid (31% RDI)
-4.3g saturated fat (21% RDI)
4g protein (9% RDI)
12% RDI of Thiamine/B1
24% RDI of Riboflavin/B2
25% RDI of Niacin/B3
56% RDI of Pantothenic Acid/B5
40% RDI of Pyridoxine/B6
162.8ug of Folate (41% RDI)
20.1 mg of Vitamin C (27% RDI)
4.2ug of Vitamin E (28% RDI)
42.2ug of Vitamin K (47% RDI)
.4mg of Copper (42% RDI)
1.1 mg of Iron (6% RDI)
58.3mg of Magnesium (19% RDI)
.3mg of Manganese (16% RDI)
104.5mg of Phosphorous (15% RDI)
974.9mg of Potassium (21% RDI)
1.3mg of Zinc (16% RDI)
See? Butterfruit has incredible nutritional value!
Health Benefits of Avocado:
The health benefits of butterfruit are numerous. The book, “California Master Gardener Handbook” raved about these benefits:
-Its monounsaturated fats lower “bad” cholesterol
-The butterfruit contains more potassium per serving than bananas
-The butterfruit has 4 times the amount of soluble fiber as the apple
-Avocados have the most protein concentration of any tropical fruit, and they contain all of the essential amino acids
-Butterfruit combats diseases by lowering LDL oxidation in the blood.
-Pectin, the type of fiber found in butterfriut, decreases serum cholesterol.
-Thanks to its high potassium, the butterfruit reduces the risk of stroke
-Avocado oil is great for skin as an effective sunscreen, moisturizer, and can be used as a base for lipstick, conditioner and bath oil.
അനീമിയ എന്ന രോഗത്തെ അകറ്റി നിറുത്താന്‍ നെല്ലിക്ക
അനീമിയ എന്ന രോഗത്തെ അകറ്റി നിറുത്താന്‍ നെല്ലിക്ക വളരെ ഫലപ്രധമാണ്.
അനീമിയ എന്നാല്‍ രക്തക്കുറവാണെന്നു ഒറ്റവാക്യത്തില്‍ പറയാം. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. ഹീമോഗ്ലോബിന്റെ ഉത്പാദനത്തില്‍ പ്രധാന പങ്കു വഹിക്കുന്ന
ഘടകമാണ് ഇരുമ്പ് (അയണ്‍ ). ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ ഹീമോഗ്ലോബിന്റെ ഉത്പാദനം കുറയുകയും വിളര്ച്ചയിലേക്ക് നയിക്കുകയും ചെയ്യും. ഹീമോഗ്ലോബിന്റെ പ്രധാന മൂലകം ഇരുംബായത് കൊണ്ട് തന്നെ ആഹാരത്തില്‍ ഇരുമ്പ് സത്ത് , വിറ്റാമിനുകള്‍ , ഫോളിക് ആസിഡ് എന്നിവയുടെ കുറവാണു അനീമിയയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍ . ഗുരുതരമായേക്കാവുന്ന ഈ രോഗത്തെ അകറ്റി നിറുത്താന്‍ നെല്ലിക്ക വളരെ ഫലപ്രധമാണ്. നാലോ അഞ്ചോ നെല്ലിക്ക പതിവാക്കിയാല്‍ രക്തക്കുറവ് പരിഹരിക്കാനാവും. മാത്രമല്ല ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും....
നെല്ലിക്കയില്‍ ഇരുമ്പ് , വിറ്റാമിന്‍ സി , നാരുകള്‍ , കാത്സ്യം, ഫോസ്ഫറസ് , വിറ്റാമിന്‍ എ , അന്നജം, വിറ്റാമിന്‍ ബി ത്രീ , തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയെ വിറ്റാമിന്‍ സി യുടെയും ഇരുമ്പിന്റെയും കലവറ എന്ന് പറയപ്പെടുന്നു. ആയുര്‍വേദ ചികിത്സയില്‍ നെല്ലിക്കയ്ക്ക് നല്ല പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.........
Nutritional Value of Amla:
The nutritional value of 100g of edible amla include…
58 kcals
82 percent water
No fat
3 g of fiber: 25% RDI
14 grams carbohydrates
50 mg calcium: 7% RDI
20 mg phosphorous: less than 5% RDI
1.2 mg iron: 10% RDI
.03 mg thiamin (B1)
.01 mg riboflavin (B2)
.01 mg niacin (B3)
600 mg vitamin C: over 240% RDI! Some sources show 430 grams, but the Indian gooseberry is still really, really high in vitamin C.
5 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയമരമാണ് ചെറുകുറവ്. (ശാസ്ത്രീയനാമം: Ixora nigricans). 1900 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും വരണ്ട നിത്യഹരിതവനങ്ങളിലും അടിക്കാടുകളായി കാണുന്നു.പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണാറുണ്ട്.
രണ്ടു മീറ്റര്‍ ഉയരം വയ്ക്കുന്ന ഒരിനം കുറ്റിച്ചെടിയാണ് നായ്‌ത്തുമ്പ. (ശാസ്ത്രീയനാമം: Pogostemon quadrifolius). പാറയുള്ള പ്രദേശങ്ങളില്‍ കാണുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലും കാണാറുണ്ട്.
മരങ്ങളില്‍ കയറാന്‍ കഴിയുന്ന ഒരു വള്ളിച്ചെടിയാണ് ആനക്കയ്യൂരം അഥവാ ചെറിയപൂപ്പാല്‍വള്ളി. (ശാസ്ത്രീയനാമം: Aganosma cymosa). മലഞ്ചെരിവുകളിലാണ് സാധാരണയായി കണുന്നത്. കണ്ണുരോഗങ്ങള്‍ക്കും ചുമയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്.
കേരളത്തില്‍ വ്യാപകമായി കറികളില്‍ പ്രത്യേകിച്ചും മീന്‍കറിയില്‍ ഉപയോഗിക്കുന്നു കുടംപുളി. ഇതിനെ കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പശ്ചിമഘട്ടമേഖലകളില്‍ പ്രധാനമായും കണ്ടുവരുന്ന ഈ സസ്യം വലിയ വൃക്ഷമായി വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയില്‍ നിന്നുള്ള പാകമായ കായ്കള്‍ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. കറികളില്‍ ചേര്‍ക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോള്‍ കറുപ്പുനിറത്തില്‍ കാണപ്പെടുന്നു. കേരളത്തില്‍ സര്‍വ്വസാധാരണമായ ഒരു വൃക്ഷമാണ്..
തനിവിളയായും ദീര്‍ഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളര്‍ത്താവുന്നതാണ്. ജൂലൈ, ഒക്ടോബര്‍ മാസങ്ങളാണ് കുടംപുളി തൈകള്‍ നടാന്‍ പറ്റിയ സമയം. വിത്തു മുളപ്പിച്ചും ബഡ്ഡ് തൈകളും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. 75 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ ഒട്ടു തൈകള്‍ തമ്മില്‍ 4 മീറ്റര്‍ അകലത്തിലും വിത്തു തൈകള്‍ 7 മീറ്റര്‍ അകലത്തിലുമായി ചെമ്മന്‍ പ്രദേശങ്ങളിലും; എക്കര്‍ പ്രദേശങ്ങളില്‍ 50 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ വിത്തു തൈകള്‍ തമ്മില്‍ 7 മീറ്റര്‍ അകലത്തിലും ബഡ്ഡു തൈകള്‍ 4 മീറ്റര്‍ അകലത്തിലുമാണ് നടുന്നത്.
മാങ്കോസ്റ്റീന്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീന്‍ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതല്‍25 മീറ്റര്‍ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്നു.
പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റര്‍ ഉയരത്തില്‍ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതല്‍ ഏഴാം വര്‍ഷം മുതല്‍ വിളവെടുക്കുവാന്‍ സാധിക്കും. പ്രായമായ ഒരു മരത്തില്‍ നിന്നും പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീന്‍.
മാങ്കോസ്റ്റീനില്‍ ആണും പെണ്ണും എന്ന വിത്യസ്തതയുണ്ട്. പെണ്‍ മാങ്കോസ്റ്റീനിലാണ് പഴങ്ങള്‍ സുലഭമായി ഉണ്ടാകുന്നത്.
ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക അഥവാ കര്‍പ്പൂരവള്ളി കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും

വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ.
- പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.
- പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി.
- പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.
ചുമയ്ക്ക് നാട്ടുവൈദ്യം
- ഒരു സ്പൂണ്‍ ഇഞ്ചി നീരില്‍ അതേ അളവില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക, തുളസിയില ഇട്ട് തിളപ്പിച്ച വെളളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക ഒരു നുളള് കുരുമുളക് പൊടി തേനിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക. വയമ്പ് ചെറുതേന്‍ തൊട്ട് ഉരച്ച് ദിവസം രണ്ടു നേരം അലിയിച്ച് ഇറക്കുക. താന്നിക്കത്തോട് ഉണക്കിപ്പൊടിച്ചത് ഇടക്കിടെ ചവച്ചിറക്കുക ഒരു വലിയ സ്പൂണ്‍ ചുവന്നുളളി നീരില്‍ ഉപ്പ് ചേര്‍ത്ത് അലിയിച്ചിറക്കുക, ഉപ്പിന് പകരമായി ചുവന്നുളളി ചേര്‍ത്തും കഴിക്കാം. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് നീരെടുക്കുക. ഇത് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ ഒരു സ്പൂണ്‍ കഴിക്കുക.ഏറെ നാളായുളള ചുമ പോലും ഇത് കൊണ്ട് മാറും.
മധ്യരേഖാപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് ഇന്‍സുലിന്‍ ചെടി. (ശാസ്ത്രീയനാമം: Chamaecostus cuspidatus). ഈ ചെടി പ്രമേഹത്തിന് ഫലപ്രദമാണെന്ന് കാണുന്നു.
ഇന്ത്യയില്‍ ധാരാളമായി വളരുന്നഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ് മാങ്ങ.ലോകത്ത് ഏറ്റവും കൂടുതല്‍ മാങ്ങ ഉത്‌പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.ഫലങ്ങളുടെ രാജാവ് എന്നാണ് മാങ്ങ അറിയപ്പെടുന്നത്. മൂവാണ്ടന്‍,കിളിച്ചുണ്ടന്‍ തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്.. ..
ലോകത്ത് ഏകദേശം 87 രാജ്യങ്ങളിലായി നാനൂറിലധികം ഇനങ്ങള്‍ കൃഷി ചെയ്യുന്നു. 37 ലക്ഷം ഹെക്ടര്‍ സ്ഥലത്തുനിന്നും 267 ടണ്‍ മാമ്പഴമാണ് ഉത്പാദനം. ലോകത്താകെയുള്ള മാവ് കൃഷിയില്‍ 47% ഇന്ത്യയിലാണ് ആഗോള ഉത്പാദനത്തിന്റെ 35 ശതമാനവും. 14% ചൈനയിലും 8% തായ്ലന്റിലും 5% തായ്ലന്റിലും കൃഷി ചെയ്യുന്നു. ബാക്കി പാകിസ്ഥാനിലും ഇന്ത്യോനേഷ്യയിലുമാണ് നടത്തുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടകം, കേരളം, തമിഴ്നാട് തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രധാനമായും മാവ് കൃഷിയുള്ള സംസ്ഥാനങ്ങള്‍.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നവംബര്‍-ഡിസംബര്‍ കാലയളവിലാണ് മാവ് പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതല്‍ മാവ് കൃഷിയുള്ള ജില്ലകള്‍ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ് .
മാമ്പഴച്ചാല്‍ ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചു് മീതെ പാല്‍ കഴിക്കുന്നത് ശരീരം ശോഷിക്കുന്നതു തടയാനും ശരീരക്ഷീണം മാറാനും ലൈംഗിക ഉത്തേജനം ഉണ്ടാകാനും ഉറക്കം കിട്ടാനും നല്ലതാണ്.[1]. .
വിറ്റാമിനുകളുടെ നിറകുടമായ മാങ്ങ ഒരു സമ്പൂര്‍ണ ആഹാരമാണ്. പഴുത്ത മാങ്ങ തിന്നാല്‍ നല്ല ദഹനവും ഉന്മേഷവും രുചിയും ദാഹശാന്തിയും ലഭിക്കുന്നതാണ്. മാങ്ങ അധികം കഴിച്ചുണ്ടാകുന്ന വിഷമത്തിന് സ്വല്പം തേന്‍ ചേര്‍ത്ത് പശുവിന്‍പാല്‍ കഴിച്ചാല്‍ മതി. നാടന്‍മാങ്ങകള്‍ പിഴിഞ്ഞ് നീരെടുത്ത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് നല്ലതാണ്.
മങ്ങിയ വെളിച്ചത്തില്‍ വായിക്കുവാന്‍ സഹായിക്കുന്ന റോഡോപ്സിന്‍ എന്ന രാസപദാര്‍ത്ഥത്തെ ഉത്പാദിപ്പിക്കുവാന്‍ മാങ്ങാനീര് കഴിക്കുന്നത് നല്ലതാണ്. ഇത് ഉല്പാദിപ്പിക്കുവാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ മാങ്ങയില്‍ ധാരാളമുണ്ട്. മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലകള്‍ അലിയിപ്പിക്കുവാന്‍ ഒരു ഗ്ലാസ്സ് മാങ്ങാനീരില്‍ അത്രതന്നെ കാരറ്റ് നീരും ഒരൗണ്‍സ് തേനും ചേര്‍ത്ത് യോജിപ്പിച്ച് കഴിച്ചാല്‍ മതി. വളരെ ഫലപ്രദമായ ഒരു ചികിത്സയാണിത്. പച്ചമാങ്ങ ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍ വെള്ളം ദാഹം ശമിക്കും. ഉഷ്ണകാലത്ത് അധികമായി വിയര്‍ക്കുന്നതു കാരണം സോഡിയം ക്ലോറൈഡും ഇരുമ്പും നഷ്ടമാകുന്നതു തടയും. അമിതമായ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യും. അണ്ടിയുറക്കാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞ് പുളിയില കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാല്‍ മഞ്ഞപ്പിത്തം എത്രയധികമായാലും മാറുന്നതാണ്.
മാങ്ങാത്തോലില്‍ ടാനിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസേന ഒരു കഷ്ണം മാങ്ങാത്തൊലി ചവച്ചുകൊണ്ടിരുന്നാല്‍ വായനാറ്റം, ഊനുപഴുപ്പ്, ഊനില്‍ നിന്നുള്ള രക്തസ്രാവം എന്നിവ മാറുന്നതാണ്. പഴുത്ത മാവിലകൊണ്ട് പല്ലുതേക്കുന്നത് നല്ലതാണ്. മാങ്ങ ക്രമപ്രകാരം കഴിച്ചാല്‍ അകാലവാര്‍ധക്യം തടഞ്ഞ് ആരോഗ്യം ലഭിക്കുന്നതാണ്.
Reasons Why You Need a Mango Every Day
1. Fights cancer
2. Keeps cholesterol in check
3. Skin cleanser
4. Alkalizes the body
5. Weight loss
6. Regulates
7. Aphrodisiac
8. Eye care
9. Helps in digestion
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് റോസ് ചെത്തി. (ശാസ്ത്രീയനാമം: Ixora elongata). 300 മീറ്റര്‍ മുതല്‍ 900 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അര്‍ദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.
ക്രോസ്സാന്ദ്ര ഇന്‍ഫുന്‍ഡിബുലിഫോര്‍മിസ് (Crossandra infundibuliformis)എന്ന ശാസ്ത്രീയനാമമുള്ള ഒരു സസ്യമാണ് കനകാംബരം. ഈ ചെടിയുടെ പൂക്കള്‍ മാല കോര്‍ക്കുന്നതിനായി ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വളരെയധികം ഉപയോഗിക്കുന്നു.തമിഴ് തരുണീമണികള്‍ മുടിയില്‍ ചൂടാന്‍ ഇഷ്ടപ്പെടുന്ന പൂവ്.
യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡല്‍ഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ് കനകാംബരത്തിലെ പ്രധാന ഇനങ്ങള്‍. ഏകദേശം 1 മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഒരു നിത്യഹരിത ഉദ്യാന സസ്യം കൂടിയാണ് കനകാംബരം.
നല്ലതുപോലെ വളക്കൂറുള്ള മണ്ണിലാണ് കനകാംബരം കൃഷി ചെയ്യുന്നത്. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകള്‍ വഴിയും കമ്പുകളില്‍ വേരുപിടിപ്പിച്ചും കനകാംബരത്തിന്റെ നടീല്‍ വസ്തു തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചെടിക്ക് രണ്ടില പാകമാകുന്നതോടെ ശേഖരിച്ച് നടാവുന്നതാണ്. വളപ്രയോഗം ആവശ്യമാണ്. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. വേനല്‍ക്കാലത്ത് നാലോ അഞ്ചോ ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ നല്ലതുപോലെ പൂക്കള്‍ ലഭിക്കും.
ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പൂക്കാന്‍ തുടങ്ങും. വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന ഈ ചെടിയില്‍ മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും.
കശുമാവിന്റെ ജന്മദേശം ബ്രസീലാണ്. കേരളത്തില്‍ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ് കശുമാവ് (Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളില്‍ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം കേരളത്തില്‍ എത്തിച്ചത് പറങ്കികളാണ്. ആയതിനാലാണ് ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു.
 |
| പറങ്കാമ്പൂ |
പോര്‍ത്തുഗീസ് ഭാഷയിലെ കാശു (Caju) വില്‍ നിന്നാണ് കശൂമാവ് ഉണ്ടായത്. പോര്‍ത്തുഗീസുകാര്‍ കൊണ്ടുവന്ന മാവ് എന്നര്‍ത്ഥത്തില്‍ പറങ്കിമാവ് എന്നും വിളിക്കുന്നു. പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മര്‍ദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലില്‍ അരച്ചു കഴിച്ചാല്‍ മതി.
കശുമാവില്‍ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതല്‍ സംസ്കരിക്കപ്പെടുനത് .കണ്ണൂര്‍ കാസറഗോഡ് ജില്ലകളില്‍നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്.
കേരളത്തില്‍ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്........ ....,
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യ മര്‍ഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചു കൊണ്ട് രാജ്യത്തിന് ഗണ്യമായ തോതില്‍ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗമാണത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍നിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തില്‍നിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലാണ്.
കേരളത്തില്‍ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വര്‍ഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തില്‍ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാന്‍സാനിയ, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വന്‍തോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കശുമാവു കൃഷിയുള്ളത് കണ്ണൂര്‍ ജില്ലയിലാണ്.
യാഗങ്ങളില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ അഗ്നിയില്‍ അര്‍പ്പിക്കുന്ന ഔഷധസസ്യങ്ങളില്‍ പ്രധാനം. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു. മറ്റു Apocynaceae കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാല്‍ ഉണ്ടാവാറുണ്ട്. ചവര്‍പ്പുള്ള ഈ പാലില്‍ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.

സര്‍ക്കോസിമ അബ്സിഡം എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് സോമലത. ഇല ഇല്ലാത്ത ശാഖകളുള്ള വള്ളിയാണിത്. സോമലതയുടെ പൂവിന് വെളുപ്പും ഇളംപച്ചയും കലര്‍ന്ന നിറം. സവിശേഷമായ സുഗന്ധമാണ് ഇതിനുള്ളത്. എട്ടു വര്‍ഷം കൂടുമ്പോള്‍ പൂക്കും. ബിഹാറിലും ബംഗാളിലുമാണ് സോമലത കൂടുതല്‍ കാണുന്നത്. 1350 മീറ്ററിലധികം ഉയരമുള്ള കുന്നുകളില്‍ സോമലത നന്നായി വളരും.
ഔഷധ സസ്യമെന്നതാണ് യാഗശാലയ്ക്കു പുറത്ത് സോമലതയുടെ സ്ഥാനം. ഹൈഡ്രോ ഫോബിയ, ചൊറിച്ചില്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, പേ വിഷബാധ എന്നിവയെ ചെറുക്കുന്ന ഔഷധമാണിത്. കുളിരുള്ള ഇതിന്‍റെ നീര് ലഹരിയുള്ളതും ശക്തിയുള്ള പ്രതിരോധശേഷിയോടു കൂടിയതുമാണ്. വേദകാലത്തിന്‍റെ കണ്ടെത്തലായതിനാലാവാം, സോമലതയ്ക്ക് നിത്യയൗവ്വനം നിലനിര്‍ത്താനാവുമെന്നും വിശ്വസിക്കപ്പെടുന്നു. മരണത്തെ അതിജീവിക്കാനാവുമെന്ന് കൊട്ടാരം വൈദ്യന്മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനൊന്നും ശാസ്ത്രീയ വിശദീകരണമില്ല. ആയുര്‍വേദാചാര്യന്‍ സുശ്രുതന്‍റെ സംഹിതയില്‍ 24 ഇനം സോമലതകളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ചന്ദ്രമാ എന്ന സോമതലയാണ് ഇതില്‍ ഏറ്റവും ഗുണമുള്ളതെന്നു സുശ്രുതന്‍ പറയുന്നു. ഇതു സിന്ധു നദീതടത്തിലാണ് വളര്‍ന്നിരുന്നത്.
ഒരു ചെറിയ അലങ്കാരച്ചെടിയാണ് കുടമുല്ല. (ശാസ്ത്രീയനാമം: Scadoxus multiflorus). തെക്കെ ആഫ്രിക്കയിലെ തദ്ദേശവാസിയായ സസ്യമാണ്. ചെടിയില്‍ വിഷമുണ്ട്. കേരളത്തില്‍ മിക്കയിടത്തും കാണാറുണ്ട്.
കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ഈ ചെടി ഏപ്രില്‍ ലില്ലി എന്നും അറിയപ്പെടാറുണ്ട്. മണ്‍സൂണ്‍ ലില്ലി, ഫയര്‍ബാള്‍ എന്നും പേരുകളുണ്ട്. പൂങ്കുല കാണാന്‍ ഒരു ഫുട്ബോള്‍ പോലെ ഉരുണ്ടിരിക്കുന്നതു കൊണ്ടാണ് ആ പേരു ലഭിച്ചത്. മണ്‍സൂണ്‍ കാലമാവുമ്പോഴാണ് പൂക്കുക.
മരങ്ങളില്‍ കയറിപ്പോവുന്ന ഒരു വലിയ വള്ളിച്ചെടിയാണ് പെരുംകുറുമ്പ. (ശാസ്ത്രീയനാമം: Chonemorpha fragrans). രക്തശോധന ഔഷധങ്ങളുടെ ഗണത്തില്‍ പെടുന്നു. ഇംഗ്ലീഷില്‍ Frangipani Vine, Wood vine എന്ന് പേരുകളുണ്ട്. മഴ ധാരാളമുള്ള കാടുകളില്‍ കൂടുതലായി കാണുന്നു, വലിയ മരങ്ങളില്‍ വരെ പടര്‍ന്നു കയറി വളരുന്നു. തൊലിയ്ക്ക് തവിടു നിറമാണ്. തിളക്കമുള്ള ഇലകളാണ്.