ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക അഥവാ കര്‍പ്പൂരവള്ളി കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും
വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ.
- പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.
- പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി.
- പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.
ചുമയ്ക്ക് നാട്ടുവൈദ്യം
- ഒരു സ്പൂണ്‍ ഇഞ്ചി നീരില്‍ അതേ അളവില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക, തുളസിയില ഇട്ട് തിളപ്പിച്ച വെളളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക ഒരു നുളള് കുരുമുളക് പൊടി തേനിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക. വയമ്പ് ചെറുതേന്‍ തൊട്ട് ഉരച്ച് ദിവസം രണ്ടു നേരം അലിയിച്ച് ഇറക്കുക. താന്നിക്കത്തോട് ഉണക്കിപ്പൊടിച്ചത് ഇടക്കിടെ ചവച്ചിറക്കുക ഒരു വലിയ സ്പൂണ്‍ ചുവന്നുളളി നീരില്‍ ഉപ്പ് ചേര്‍ത്ത് അലിയിച്ചിറക്കുക, ഉപ്പിന് പകരമായി ചുവന്നുളളി ചേര്‍ത്തും കഴിക്കാം. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് നീരെടുക്കുക. ഇത് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ ഒരു സ്പൂണ്‍ കഴിക്കുക.ഏറെ നാളായുളള ചുമ പോലും ഇത് കൊണ്ട് മാറും.
valare valare upakarapredam,,,, sammathichu ketto,,, abinandanangal
ReplyDelete