കേരളത്തില്‍ വ്യാപകമായി കറികളില്‍ പ്രത്യേകിച്ചും മീന്‍കറിയില്‍ ഉപയോഗിക്കുന്നു കുടംപുളി. ഇതിനെ കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പശ്ചിമഘട്ടമേഖലകളില്‍ പ്രധാനമായും കണ്ടുവരുന്ന ഈ സസ്യം വലിയ വൃക്ഷമായി വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയില്‍ നിന്നുള്ള പാകമായ കായ്കള്‍ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. കറികളില്‍ ചേര്‍ക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോള്‍ കറുപ്പുനിറത്തില്‍ കാണപ്പെടുന്നു. കേരളത്തില്‍ സര്‍വ്വസാധാരണമായ ഒരു വൃക്ഷമാണ്..
തനിവിളയായും ദീര്‍ഘകാല ഇടവിളയായി തെങ്ങ്, കമുക് തോട്ടങ്ങളിലും വളര്‍ത്താവുന്നതാണ്. ജൂലൈ, ഒക്ടോബര്‍ മാസങ്ങളാണ് കുടംപുളി തൈകള്‍ നടാന്‍ പറ്റിയ സമയം. വിത്തു മുളപ്പിച്ചും ബഡ്ഡ് തൈകളും നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. 75 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ ഒട്ടു തൈകള്‍ തമ്മില്‍ 4 മീറ്റര്‍ അകലത്തിലും വിത്തു തൈകള്‍ 7 മീറ്റര്‍ അകലത്തിലുമായി ചെമ്മന്‍ പ്രദേശങ്ങളിലും; എക്കര്‍ പ്രദേശങ്ങളില്‍ 50 സെന്റീമീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ വിത്തു തൈകള്‍ തമ്മില്‍ 7 മീറ്റര്‍ അകലത്തിലും ബഡ്ഡു തൈകള്‍ 4 മീറ്റര്‍ അകലത്തിലുമാണ് നടുന്നത്.
No comments:
Post a Comment