ഇന്ത്യയില്‍ ധാരാളമായി വളരുന്നഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ് മാങ്ങ.ലോകത്ത് ഏറ്റവും കൂടുതല്‍ മാങ്ങ ഉത്‌പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.ഫലങ്ങളുടെ രാജാവ് എന്നാണ് മാങ്ങ അറിയപ്പെടുന്നത്. മൂവാണ്ടന്‍,കിളിച്ചുണ്ടന്‍ തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്.. ..
ലോകത്ത് ഏകദേശം 87 രാജ്യങ്ങളിലായി നാനൂറിലധികം ഇനങ്ങള്‍ കൃഷി ചെയ്യുന്നു. 37 ലക്ഷം ഹെക്ടര്‍ സ്ഥലത്തുനിന്നും 267 ടണ്‍ മാമ്പഴമാണ് ഉത്പാദനം. ലോകത്താകെയുള്ള മാവ് കൃഷിയില്‍ 47% ഇന്ത്യയിലാണ് ആഗോള ഉത്പാദനത്തിന്റെ 35 ശതമാനവും. 14% ചൈനയിലും 8% തായ്ലന്റിലും 5% തായ്ലന്റിലും കൃഷി ചെയ്യുന്നു. ബാക്കി പാകിസ്ഥാനിലും ഇന്ത്യോനേഷ്യയിലുമാണ് നടത്തുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടകം, കേരളം, തമിഴ്നാട് തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രധാനമായും മാവ് കൃഷിയുള്ള സംസ്ഥാനങ്ങള്‍.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നവംബര്‍-ഡിസംബര്‍ കാലയളവിലാണ് മാവ് പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതല്‍ മാവ് കൃഷിയുള്ള ജില്ലകള്‍ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ് .
മാമ്പഴച്ചാല്‍ ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചു് മീതെ പാല്‍ കഴിക്കുന്നത് ശരീരം ശോഷിക്കുന്നതു തടയാനും ശരീരക്ഷീണം മാറാനും ലൈംഗിക ഉത്തേജനം ഉണ്ടാകാനും ഉറക്കം കിട്ടാനും നല്ലതാണ്.[1]. .
വിറ്റാമിനുകളുടെ നിറകുടമായ മാങ്ങ ഒരു സമ്പൂര്‍ണ ആഹാരമാണ്. പഴുത്ത മാങ്ങ തിന്നാല്‍ നല്ല ദഹനവും ഉന്മേഷവും രുചിയും ദാഹശാന്തിയും ലഭിക്കുന്നതാണ്. മാങ്ങ അധികം കഴിച്ചുണ്ടാകുന്ന വിഷമത്തിന് സ്വല്പം തേന്‍ ചേര്‍ത്ത് പശുവിന്‍പാല്‍ കഴിച്ചാല്‍ മതി. നാടന്‍മാങ്ങകള്‍ പിഴിഞ്ഞ് നീരെടുത്ത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് നല്ലതാണ്.
മങ്ങിയ വെളിച്ചത്തില്‍ വായിക്കുവാന്‍ സഹായിക്കുന്ന റോഡോപ്സിന്‍ എന്ന രാസപദാര്‍ത്ഥത്തെ ഉത്പാദിപ്പിക്കുവാന്‍ മാങ്ങാനീര് കഴിക്കുന്നത് നല്ലതാണ്. ഇത് ഉല്പാദിപ്പിക്കുവാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ മാങ്ങയില്‍ ധാരാളമുണ്ട്. മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലകള്‍ അലിയിപ്പിക്കുവാന്‍ ഒരു ഗ്ലാസ്സ് മാങ്ങാനീരില്‍ അത്രതന്നെ കാരറ്റ് നീരും ഒരൗണ്‍സ് തേനും ചേര്‍ത്ത് യോജിപ്പിച്ച് കഴിച്ചാല്‍ മതി. വളരെ ഫലപ്രദമായ ഒരു ചികിത്സയാണിത്. പച്ചമാങ്ങ ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍ വെള്ളം ദാഹം ശമിക്കും. ഉഷ്ണകാലത്ത് അധികമായി വിയര്‍ക്കുന്നതു കാരണം സോഡിയം ക്ലോറൈഡും ഇരുമ്പും നഷ്ടമാകുന്നതു തടയും. അമിതമായ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യും. അണ്ടിയുറക്കാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞ് പുളിയില കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാല്‍ മഞ്ഞപ്പിത്തം എത്രയധികമായാലും മാറുന്നതാണ്.
മാങ്ങാത്തോലില്‍ ടാനിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസേന ഒരു കഷ്ണം മാങ്ങാത്തൊലി ചവച്ചുകൊണ്ടിരുന്നാല്‍ വായനാറ്റം, ഊനുപഴുപ്പ്, ഊനില്‍ നിന്നുള്ള രക്തസ്രാവം എന്നിവ മാറുന്നതാണ്. പഴുത്ത മാവിലകൊണ്ട് പല്ലുതേക്കുന്നത് നല്ലതാണ്. മാങ്ങ ക്രമപ്രകാരം കഴിച്ചാല്‍ അകാലവാര്‍ധക്യം തടഞ്ഞ് ആരോഗ്യം ലഭിക്കുന്നതാണ്.
Reasons Why You Need a Mango Every Day
1. Fights cancer
2. Keeps cholesterol in check
3. Skin cleanser
4. Alkalizes the body
5. Weight loss
6. Regulates
7. Aphrodisiac
8. Eye care
9. Helps in digestion
വളരെ നല്ല ഒരു ബ്ലോഗ് . അങ്ങേക്ക് എന്‍റെ എല്ലാ പിന്തുണയും
ReplyDelete