ഹിബിസക്സ് റോസ സൈനെന്‍സിസ് (Hibisus ro-sinensis) എന്ന ശാസ്ത്രനാമത്തിലുള്ള ചെമ്പരത്തി റോസ് ഓഫ് ചൈന (Rose of China) എന്ന പേരിലാണ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്. ചൈനയാണ് ചെമ്പരത്തിയുടെ ജന്മദേശം. പണ്ട് ഇത് ഷൂ പോളിഷ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇംഗ്ലീഷില്‍ ഷൂഫ്ലവര്‍ (Shoe Flower) എന്ന മറ്റൊരു പേരുമുണ്ട്. മാല്‍വേസി (Malvaceae) സസ്യകുടുംബത്തില്‍ പെട്ട ഈ സസ്യത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഏറെ ഔഷധമൂല്യമുള്ള ചെമ്പരത്തിയുടെ ഇലയുടെ നീര് തലയില്‍ തേക്കാനുള്ള താളിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും പനിക്കുള്ള ഔഷധം കൂടിയാണ്. കൂടാതെ പൂവ് പിഴിഞ്ഞുണ്ടാക്കുന്ന ചാറ് പലനാട്ടുവൈദ്യങ്ങളിലും ഔഷധമാണ്.
വംശവര്‍ദ്ധന
ചെറുകൊമ്പുകള്‍ മുറിച്ചുനട്ടാണ് സാധാരണ ചെമ്പരത്തിയുടെ വംശവര്‍ദ്ധന നടത്തുന്നത്. ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ കായുകള്‍ ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികള്‍ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകള്‍ കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.
കേസരങ്ങള്‍ |
ഏതെങ്കിലും ഒരു പൂവില്‍ നിന്നും പൂമ്പൊടി എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ കേസരിയില്‍നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കള്‍ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്.
പ്രാണികളുടെ ശല്യത്തില്‍ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ്‍ അതിന്റെ കാലാവധി കഴിയുമ്പോള്‍ ഉണങ്ങിപ്പോകുമെങ്കിലും ബീജസങ്കലനം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളില്‍ ചെമ്പരത്തി കായ വളരാന്‍ തുടങ്ങും.
മൂന്നാഴ്ചക്കുള്ളില്‍ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായുടെ ഉള്ളില്‍ വെണ്ട വിത്തിനു സമാനമായ കറുത്ത വിത്തുകള്‍ ഉണ്ടാവും. ഈ വിത്തുകള്‍ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികള്‍ ഉണ്ടാക്കാം. കൊമ്പുകള്‍ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാള്‍ താമസിച്ചു മാത്രമെ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികള്‍ പുഷ്പിക്കാറുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികള്‍ യോജിപ്പിക്കാന്‍ കഴിയും.
No comments:
Post a Comment