മാങ്കോസ്റ്റീന്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീന്‍ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതല്‍25 മീറ്റര്‍ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്നു.
പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റര്‍ ഉയരത്തില്‍ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതല്‍ ഏഴാം വര്‍ഷം മുതല്‍ വിളവെടുക്കുവാന്‍ സാധിക്കും. പ്രായമായ ഒരു മരത്തില്‍ നിന്നും പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീന്‍. മാങ്കോസ്റ്റീനില്‍ ആണും പെണ്ണും എന്ന വിത്യസ്തതയുണ്ട്. പെണ് മാങ്കോസ്റ്റീനിലാണ് പഴങ്ങള്‍ സുലഭമായി ഉണ്ടാകുന്നത്.
No comments:
Post a Comment