റുട്ടേസി (Rutaceae) സസ്യകുലത്തില്‍ പെട്ട ഒരു മധുരഫലമാണ് മധുരനാരങ്ങ. ഇംഗ്ലീഷില്‍ ഓറഞ്ച് (Orange) എന്നും സംസ്കൃതത്തില്‍ നാഗരംഗഃ എന്നും പറയുന്നു. പൊമീലൊ, ടാര്‍ഗറിന്‍ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകള്‍ക്ക് 4 മുതല്‍ 10. സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തില്‍ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു.
മധുരവും അമ്ലപ്രധാനവുമായ ഫലങ്ങളില്‍ ഓറഞ്ച് ഏറ്റവും നല്ലതാണ്. രക്തശുദ്ധി വരുത്തുന്നതിനും വിശപ്പ് വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്. മറ്റു ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുവാനും സഹായിക്കുന്നു. മധുരനാരങ്ങയുടെ പുഷ്പത്തില്‍ നിന്നും തോടില്‍നിന്നും വാറ്റിയെടുക്കുന്ന തൈലം കഴിച്ചാല്‍ രക്തവാതത്തിന് നല്ല ഫലം ചെയ്യും. പല്ലിന് ബലം ഉണ്ടാകുവാനും ഈ തൈലം ഉപകരിക്കും. ഗര്‍ഭകാലത്ത് പതിവായി ഓറഞ്ച് കഴിച്ചുകൊണ്ടിരുന്നാല്‍ ജനിക്കുന്ന കുട്ടി വെളുത്തതും ആരോഗ്യമുള്ളതുമായിരിക്കും. നാരങ്ങാനീരും പാലും സമം ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ ശരീരത്തിന് ആരോഗ്യം ലഭിക്കും. ഓറഞ്ചുനീരിന്റെ കൂടെ സമം ചൂടാറിയ വെള്ളം ചേര്‍ത്ത് രണ്ടും കൂടിയതിന്റെ ഒപ്പം തിളപ്പിച്ച പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം കുട്ടികളെ ശീലിപ്പിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കും. ഇവര്‍ക്ക് ന്യൂമോണിയ പിടിപെടുകയില്ല. കുട്ടികള്‍ക്ക് മാത്രമല്ല മുലകൊടുക്കുന്ന അമ്മമാര്‍ക്കും ഓറഞ്ചുനീര് അതിവിശേഷമാണ്. ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കും. ചുണങ്ങുകളില്‍ നാരങ്ങയുടെ തൊലി അരച്ച് പുരട്ടി വലിഞ്ഞ ശേഷം ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ ചുണങ്ങുകള്‍ മാറുന്നതാണ്. നാരങ്ങാത്തൊലി വറുത്ത് പൊടിച്ച് കാലില്‍ ഉണ്ടാകുന്ന എക്സിമയ്ക്കും വെരിക്കോസ് അള്‍സറിനും പുറമെ പുരട്ടിയാല്‍ കറുത്തനിറം പോലും ഉണ്ടാകാതെ മാറുന്നതാണ്. ഓറഞ്ചുനീര് മഞ്ഞപ്പിത്തത്തിന് നല്ലതാണ് മധുരനാരങ്ങയിലടങ്ങിയ പോഷകാംശം പാലിനോട് തുല്യമാണ്. പാലിനേക്കാള്‍ വേഗം ദഹിക്കുന്നതാണ്. മധുരനാരങ്ങ ദിവസവും ഭക്ഷിക്കുന്നവര്‍ക്ക് ഉദരപ്പുണ്ണ് ഉണ്ടാവുകയില്ല. പുളിയുള്ള ഓറഞ്ച് ജലദോഷമുണ്ടാക്കും. ഓറഞ്ചിന്റെ തൊലി അടര്‍ത്തിയെടുത്ത ഉടനെ പനിനീരില്‍ അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറി മുഖസൗന്ദര്യം വര്‍ധിക്കും.
ഓറഞ്ച് വൈറ്റമിന്‍ സി അടങ്ങിയ നല്ലൊരു ഭക്ഷണമാണെന്ന്് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ്.ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുന്നവയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും തടയാനും പ്രായക്കൂടുതല്‍ തോന്നാതിരിക്കാനും ഇത് നല്ലതാണ്.
ഓറഞ്ച് രണ്ടായി നടുവിലൂടെ മുറിച്ച് മുഖത്തു മസാജ് ചെയ്യാം. ഓറഞ്ചിന്റെ അല്ലി പുറത്തെടുത്തും ഇതാവര്‍ത്തിക്കാം. അഞ്ചു പത്തു മിനിറ്റ് ഇതേ രീതിയില്‍ മസാജ് ചെയ്ത ശേഷം അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മത്തിലെ എണ്ണമയവും പാടുകളും അകറ്റാനും ചര്‍മത്തിന് ഇറുക്കം നല്‍കാനും ഇത് നല്ലൊരു വഴിയാണ്. ഓറഞ്ചിന്റെ നീരും പാലും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് മൃതകോശങ്ങള്‍ അകറ്റാനും ചര്‍മത്തില്‍ നിന്നും ബ്ലാക് ഹെഡ്‌സ് അകറ്റാനും സഹായിക്കും. ഇത് അല്‍പനേരം കഴിഞ്ഞ ശേഷം കഴുകിക്കളയാം.
ഓറഞ്ചിന്റെ തൊലിയും സൗന്ദര്യവര്‍ദ്ധകവസ്തു തന്നെയാണ്. ഇത് വെയിലില്‍ വച്ച് ഉണക്കി പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ഒരു ഫേസ് പായ്ക്കാണിത്. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ പ്രശ്‌നമുള്ളവര്‍ ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും നല്ലതാണ്. ഈ പായ്ക്ക് മുഖത്തു പുരട്ടിയ ശേഷം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
ഓറഞ്ചിന്റെ നീര്, ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്തും മുഖത്തേയ്ക്കുള്ള പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സണ്‍ ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.
ഓട്‌സും ഓറഞ്ച് തൊലിയും തൈരില്‍ കലര്‍ത്തി മുഖത്തേയ്ക്കു വേണ്ട പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ മാത്രമല്ല, മുഖത്തെ ബ്ലാക് ഹെഡ്‌സ് അകറ്റാനും സണ്‍ടാന്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. ഇവ മുഖത്തു പുരട്ടുന്നിന് പുറമെ ഓറഞ്ച് കഴിയ്ക്കുന്നതും ഓറഞ്ച് ജ്യൂസാക്കി കുടിയ്ക്കുന്നതും ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും ചര്‍മഭംഗിക്കും നല്ലതാണ്.
No comments:
Post a Comment