ദക്ഷിണേന്ത്യന്‍ ചെറി, ബ്രസീലിയന്‍ ചെറി എന്നീ പേരുകളില്‍ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ് സൂരിനാം ചെറി. സൂരിനാം, ഗയാന എന്നീ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഈ സസ്യം പോര്‍ച്ചുഗീസുകാരാണ് ഭാരതത്തില്‍ എത്തിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളില്‍ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്.
ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ് ഇതിന്റെ പ്രത്യേകത. മണല്‍മണ്ണ്, മണല്‍ കലര്‍ന്ന എക്കല്‍മണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയില്‍ കൃഷിചെയ്യാന്‍ കഴിയുന്ന ഈ സസ്യം പക്ഷേ, ഉപ്പുരസം ഉള്ളതും ഓരുവെള്ളമുള്ളതുമായ പ്രദേശങ്ങളില്‍ വളരില്ല. ആഴത്തില്‍ വേരോടുന്നതിനാല്‍ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്.
എട്ടുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു സസ്യമാണിത്. കനം കുറഞ്ഞ് പടര്‍ന്നുവളരുന്ന ചില്ലകളില്‍ ചെറിയ ഇലകളാണുള്ളത്. ചെറിയ ഗന്ധവും ഈ ഇലകള്‍ ക്കുണ്ട്. കിളുന്നിലകള്‍ ക്ക് ചെമ്പുനിറവും വളരുമ്പോള്‍ തിളക്കമുള്ള കടുത്ത പച്ച നിറത്തില്‍ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കള്‍ ക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. ഈ ചെറിയുടെ കായകള്‍ പുളിനെല്ലിക്കയെപ്പോലെ ഏഴെട്ട് വരിപ്പുകളുണ്ട്. പച്ചകായ്കള്‍ വിളഞ്ഞ് പഴുക്കുമ്പോള്‍ ചുവന്ന തിളക്കമുള്ള നിറത്തില്‍ കാണപ്പെടുന്നു. പഴത്തിന്റെ തൊലിക്ക് തീരെ കനം കുറവാണ്. പഴത്തിന്റെ ഉള്‍ വശം നേരിയ പുളിയും മധുരവും കലര്‍ന്ന സ്വാദാണുള്ളത്.
Nutritional Value of Surinam Cherry
According to the USDA nutrient database, 100g of edible cherry contains the following values:
33kcal
7.5g Carb
.4g Fat (1% RDI)
.8g Protein (2% RDI)
1500IU Vitamin A (30% RDI)
26.3mg Vitamin C (44% RDI)
Thiamin (2% RDI)
Riboflavin (2% RDI)
.3mg (1% RDI)
9mg Calcium (1% RDI)
.2mg Iron (1% RDI)
12mg Magnesium (3% RDI)
11mg Phosphorous (1% RDI)
103mg Potassium (3% RDI)
Scientific Name:
Eugenia uniflora
Eugenia michelii
Stenocalyx michelii
Other Names:
Brazilian cherry
Cayenne cherry
Pitanga
Pumpkin cherry
Related Fruits:
Guava, jaboticaba/jamun, mountain apple
No comments:
Post a Comment