ക്രോസ്സാന്ദ്ര ഇന്‍ഫുന്‍ഡിബുലിഫോര്‍മിസ് (Crossandra infundibuliformis)എന്ന ശാസ്ത്രീയനാമമുള്ള ഒരു സസ്യമാണ് കനകാംബരം. ഈ ചെടിയുടെ പൂക്കള്‍ മാല കോര്‍ക്കുന്നതിനായി ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വളരെയധികം ഉപയോഗിക്കുന്നു.തമിഴ് തരുണീമണികള്‍ മുടിയില്‍ ചൂടാന്‍ ഇഷ്ടപ്പെടുന്ന പൂവ്.
യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡല്‍ഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ് കനകാംബരത്തിലെ പ്രധാന ഇനങ്ങള്‍. ഏകദേശം 1 മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഒരു നിത്യഹരിത ഉദ്യാന സസ്യം കൂടിയാണ് കനകാംബരം.
നല്ലതുപോലെ വളക്കൂറുള്ള മണ്ണിലാണ് കനകാംബരം കൃഷി ചെയ്യുന്നത്. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകള്‍ വഴിയും കമ്പുകളില്‍ വേരുപിടിപ്പിച്ചും കനകാംബരത്തിന്റെ നടീല്‍ വസ്തു തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചെടിക്ക് രണ്ടില പാകമാകുന്നതോടെ ശേഖരിച്ച് നടാവുന്നതാണ്. വളപ്രയോഗം ആവശ്യമാണ്. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. വേനല്‍ക്കാലത്ത് നാലോ അഞ്ചോ ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ നല്ലതുപോലെ പൂക്കള്‍ ലഭിക്കും. ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പൂക്കാന്‍ തുടങ്ങും. വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന ഈ ചെടിയില്‍ മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും.
No comments:
Post a Comment