Thursday, 29 November 2012

തേങ്ങാച്ചക്ക


തേങ്ങാച്ചക്ക കണ്ടാല്‍ ചെറിയ തേങ്ങയുടെ രൂപം, പേര് തേങ്ങാച്ചക്ക. ഇതിന് ഉണ്ടച്ചക്ക, മണിയന്‍ ചക്ക, താമരച്ചക്ക, മുട്ടച്ചക്ക എന്നെല്ലാം പേരുണ്ട്. തേങ്ങാച്ചക്ക സാധാരണ ചക്കപോലെ തന്നെ കറിവെക്കാന്‍ നല്ലതാണ്. 
ഇതിന്റെ പ്ലാവിനും നമ്മുടെ പ്ലാവിന്റെ സാദൃശ്യമാണ്. എന്നാല്‍ ഇലകള്‍ക്ക് ചെറിയ വ്യത്യാസമുണ്ട്. ചുളയ്ക്ക് പഴുത്താല്‍ നല്ല മധുരമാണ്. ചക്കക്കുരുവിന് നല്ല സ്വാദും. തേങ്ങാച്ചക്ക ആര്‍ട്ടോ കാര്‍പ്പസ് വിഭാഗമാണ്. 
എടക്കാട്ടുവയല്‍ എറണാകുളം, മുരിയാട്, മലയാറ്റൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ ചക്ക ഏറെയുണ്ട്. കേരളത്തില്‍ മറ്റു പലയിടങ്ങളിലും തേങ്ങാച്ചക്ക കണ്ടുവരുന്നുണ്ട്. ഒരു പ്ലാവില്‍ 300 മുതല്‍ 600വരെ ചക്കകള്‍ ഉണ്ടാവും. ഇവ പ്ലാവിന്റെ ചുവടുമുതല്‍ ശിഖരം വരെ നിറച്ചുണ്ടാവും. കടപ്പാട് : മാതൃഭൂമി

ശംഖുപുഷ്പം

പ്രമാണം:Clitoria ternatea.JPG
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ല്ലീഷില്‍ Clitoria ternatea  എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തീല്‍ ആ പേര്‍ വന്നത്. ആയുര്‍വേദത്തില്‍ മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമാണ്‌ ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു.

മൈലാഞ്ചി


പ്രമാണം:Lawsonia inermis (Mehndi) in Hyderabad, AP W IMG 0527.jpgഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവര്‍ദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു

ഈന്ത്

പ്രമാണം:ഈന്ത്.jpg
കേരളത്തില്‍ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്.(Cycas circinalis Linn) വളരേ അധികം നീളമോ വണ്ണമോ ഇല്ലാത്ത ഒരൊറ്റ തടി, തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ്‌ ഈന്തിന്റെ ഏറ്റവും വലിയ ആകല്‍ഷണം. നെല്ലിക്കയോളം വലിപ്പത്തില്‍ കട്ടിയുള്ള തോടോടുകൂടിയ ഈന്തില്‍ കായ ആണിതിന്റെ ഫലം. മലബാറില്‍ ചിലയിടങ്ങളില്‍ ഈന്തിന്‍ കായ വെട്ടി ഉണക്കി ഈന്തിന്‍ പുടി എന്ന വിശിഷ്ട വിഭവം തയ്യാല്‍ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിന്‍ പട്ടകള്‍ ഓല മെടയുന്ന പോലെ മെടഞ്ഞ് കുട്ടികള്‍ കുട്ടിപ്പുരകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിക്കാനും, ആഘോഷങ്ങള്‍ക്ക് തോരണങ്ങള്‍ ചാര്‍ത്താനും ഉപയോഗിക്കുന്നു. കേരകല്‍ഷക കുടുംബങ്ങളില്‍ ഓല മെടഞ്ഞ് പഠിക്കുന്നതിന്റെ ഭാഗമായി ഈന്തിന്‍ പട്ട മെടഞ്ഞ് കുട്ടികള പരിശീലിപ്പിക്കുന്നു. 

ഏതാണ്ട് നൂറുവര്‍ഷത്തോളം ജീവിത ദൈര്‍ഘ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടുവരുന്നു.

ഏലം


പ്രമാണം:Cardomom plant.JPGഏലത്തിന് ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും 50% മാത്രം സൂര്യരശ്മി കടത്തിവിടുന്ന തരത്തില്‍ തണലും വേണം.  10 ഡിഗ്രി സെല്‍ഷ്യസിനും ഇടക്കുള്ള അന്തരീക്ഷോഷ്മാവും വര്‍ഷം മുഴുവന്‍ ഏകദേശം തുല്യ അളവില്‍ പെയ്യുന്ന മഴയും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണുമുണ്ടെങ്കില്‍ ഏലത്തോട്ടത്തില്‍ ഉയര്‍ന്ന വിളവ് ഉറപ്പാണ്.   പ്രായപൂര്‍ത്തിയായ ഏലച്ചെടികളില്‍ ജനുവരി മാസത്തിലാണ് ശര (പൂക്കുല)ങ്ങള്‍ ഉണ്ടാകുന്നത്.  ഏലത്തിന്റെ വിളവ് മുഖ്യമായും പൂങ്കുല ഉണ്ടായി പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെയുള്ള ആറേഴു മാസത്തെ മഴയെ ആശ്രയിച്ചാണ്.                           

പ്രമാണം:ELAKKA-001.jpg     ഏലത്തിന്റെ അഴുകിയതും പഴുത്തതും രോഗാണുബാധയുള്ളതുമായ ഇലകള്‍ വര്‍ഷത്തില്‍‍ മൂന്നു പ്രാവശ്യമെങ്കിലും (കാലവര്‍ഷത്തിനു തൊട്ടു മുമ്പും  പിമ്പും, നനക്കു തൊട്ടുമുമ്പും) അടര്‍ത്തിമാറ്റണം.  എന്നാല്‍ വരള്‍ച്ചയുള്ള സമയത്ത് രോഗാണുബാധയില്ലാത്ത ഉണങ്ങിയ ഇലകള്‍ ചെടികളില്‍‍ തന്നെ നിര്‍ത്തുന്നതാണ് നല്ലത്.  അതേ സമയം രോഗാണുബാധയുള്ളതും പഴുത്തു തുടങ്ങിയതുമായ ഇലകള്‍‍ അടര്‍‌ത്തിമാറ്റാം.  ഇത് ചെടികളില്‍‍ നിന്നുള്ള ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറക്കും.                             

     ചെടികളുടെ പച്ചയും  ഉണങ്ങിയതുമായ ഇലകളും മറ്റവശിഷ്ടങ്ങളും ചകിരിച്ചോര്‍, വൈക്കോല്‍‍, നെല്ലിന്റെ പതിര്, ചമ്മട്ടി കൊണ്ട് ചതച്ച കളകള്‍‍, അറക്കപ്പൊടി തുടങ്ങിയവയും കൊണ്ട് വേനല്‍ക്കാലത്തും മഞ്ഞുകാലത്തും പൂതയിടുന്നത് നന്ന്.  ഇത് മണ്ണിലെ ജലാംശം സംരക്ഷിക്കാനും മണ്ണില്‍ ഒരേ താപനില നിലനിര്‍ത്താനും സഹായിക്കും.   

വെളുത്തുള്ളി

പ്രമാണം:Garlic, വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം.JPGഎല്ലാ മണ്ണിലും വെളുത്തുള്ളി വളരും, ജൈവാംശം കൂടുതലുള്ള മണ്ണാണ് ഏറെ നല്ലത്, ഒപ്പം നീര്‍വാര്‍ച്ചയും വേണം. വരണ്ട കാലാവസ്ഥയില്‍ കിഴങ്ങു പിടുത്തം കുറവായിരിക്കും. മഞ്ഞ് കാലത്ത് വിളവിറക്കി വേനലിന് മുമ്പ് വിളവെടുക്കണം. ഇതിന് ഒക്ടോബര്‍ നവംബര്‍ മാസമാണ് അനുയോജ്യം. ഏക്കറിന് 20 ടണ്‍ ജൈവവളം ചേര്‍ത്താണ് മണ്ണൊരുക്കേണ്ടത്. തൈ പറിച്ചു നടുന്നതിന് രണ്ടു ദിവസം മുമ്പ് എന്‍.പി.കെ. രാസവളങ്ങള്‍ വിതറി മണ്ണില്‍ ചേര്‍ക്കണം. ചുവട്ടില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന അല്ലിയാണ് വിത്തായി ഉപയോഗിക്കുക. കൂര്‍ത്ത ഭാഗം മുകളിലേക്കായാണ് നടേണ്ടത്. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം വേണം. ചെടികള്‍ തമ്മില്‍ 750 സെന്റീമീറ്റര്‍ അകലം നിരകള്‍ തമ്മില്‍ 15 സെന്റീമീറ്റര്‍. വളര്‍ച്ചക്ക് അനുസരിച്ച് കളകള്‍ നീക്കണം മണ്ണിളക്കുന്നത് ഉള്ളി വലിപ്പം കൂട്ടാന്‍ ഇടയാക്കും.

മഞ്ഞള്‍




പ്രമാണം:മഞ്ഞൾ.JPG          നിറവും ഗുണവുമുള്ള വിവിധയിനം മഞ്ഞളിനങ്ങളാണ് ആലപ്പി, വയനാടന്‍, സുഗുണ, സുവര്‍ണ , സുദര്‍ശന, കാന്തി, ശോഭ, സോന, വര്‍ണ തുടങ്ങിയവ.  റൈസോമില്‍  ടര്‍മറോള്‍ എന്ന സുഗന്ധതൈലവും കുര്‍കുമിന്‍ എന്ന വര്‍ണവസ്തുവും റെസിനും ആല്‍ക്കലോയിഡുമാണ് മഞ്ഞളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. 
        മഞ്ഞള്‍ നട്ട് ഇനമനുസരിച്ച് ഏഴുമുതല്‍ ഒമ്പതുമാസം കൊണ്ട് വിളവെടുപ്പിനാകും.  ഇലകളും തണ്ടുകളും മഞ്ഞളിച്ച് ഉണങ്ങുന്നതും തണ്ടുകള്‍ ചരിഞ്ഞുവീഴുന്നതും വിളവെടുപ്പിന്റ സൂചനകളാണ്.

      സംസ്ക്കരണത്തിലെ വിവിധഘട്ടങ്ങളാണ് പുഴുങ്ങല്‍, ഉണക്കല്‍, പോളിഷിങ്ങ്, നിറംകൊടുക്കല്‍ എന്നിവയാണ്.  വിളവെടുപ്പു കഴിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ മഞ്ഞള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് പുഴുങ്ങണം.  ശരിയായി വെന്തുകിട്ടാന്‍ മാതൃകാണ്ഡവും ശാഖാകാണ്ഡവും വെവ്വേറെ പുഴുങ്ങുന്നതാണു നല്ലത്.  കുറഞ്ഞ അളവില്‍ സംസ്കരിക്കന്നതിന് ചെമ്പുപാത്രമോ മണ്‍പാത്രമോ ആണ് നല്ലത്.  പാത്രത്തിന്റെ മുക്കാല്‍ ഭാഗത്തോളം മഞ്ഞള്‍ നിറച്ച്  അത് മുങ്ങിക്കിടക്കത്തക്കവിധം  വെള്ളമൊഴിച്ചശേഷം മഞ്ഞളിന്റെ ഇലകള്‍ മുകളിലിടുക.  പിന്നീട് നനഞ്ഞ ചാക്കിട്ടു മൂടി തിളപ്പിക്കുന്നു.  പാകത്തില്‍ വേവാന്‍ ശാഖാകാണ്ഡത്തിന് അരമണിക്കൂറും മാതൃകാണ്ഡത്തിന് മുക്കാല്‍ മണിക്കൂറും വേണം.  വേവ് ഗുണത്തെ ബാധിക്കുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.  ഒരു ഈര്‍ക്കിള്‍ കൊണ്ട് മഞ്ഞളിനെ കുത്തുമ്പോള്‍ നിഷ്പ്രയാസം കഷ്ണങ്ങളില്‍ കൂടി കടന്നുപോകുന്ന പരുവത്തിലാകുന്നതുവരെ തിളപ്പിക്കണം.  കൂടുതല്‍ വെന്താല്‍ നിറത്തിന് മങ്ങലേല്‍ക്കും.  പുഴുങ്ങിയ മഞ്ഞള്‍ കോരിയെടുത്ത് വെള്ളം വാര്‍ത്ത് കളഞ്ഞ് നന്നായി വൃത്തിയാക്കിയ സിമന്റ് തറയിലോ പായയിലോ നിരത്തണം. നല്ല വെയിലില്‍ ശരിയായി ഉണങ്ങിക്കിട്ടാന്‍ പത്തുദിവസമെങ്കിലും വേണ്ടിവരും.  ഉണക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചും മഞ്ഞ‍ള്‍ ഉണക്കാം.  ഇതിന് 50-60 ഡിഗ്രി സെല്‍ഷ്യസില്‍ താപനില നിയന്ത്രിക്കേണ്ടതാണ്.  ഉയര്‍ന്ന താപത്തില്‍ മഞ്ഞളിന്റെ ഗുണനിലവാരം നഷ്ടപ്പെട്ടുപോകാനിടയുണ്ട്.  ഉണങ്ങിയ മഞ്ഞളിന് ആകര്‍ഷകനിറം  വരുത്താന്‍ പോളിഷ് ചെയ്യേണ്ടതുണ്ട്.  അതിനുശേഷം കൂടുതല്‍ നിറം കിട്ടണമെങ്കില്‍ മഞ്ഞള്‍പൊടി മിശ്രിതംകൊണ്ട് ലേപനം ചെയ്തെടുക്കാം.  മഞ്ഞള്‍ വേവിക്കുന്ന വെള്ളത്തില്‍ 0.05 മുതല്‍ 0.1 ശതമാനം വരെ ചുണ്ണാമ്പോ സോഡിയം ബൈകാര്‍ബണൈറ്റോ ചേര്‍ത്താല്‍ ആകര്‍ഷകമായ നിറം ലഭിക്കും

റബര്‍

റബര്‍ കൃഷി മലമ്പ്രദേശങ്ങളിലാണ് ചെയ്തുവരുന്നത്. വിത്തു ശേഖരിച്ചും മറ്റിനം റബറുകളില്‍ നിന്ന് കമ്പ് മുറിച്ചെടുത്ത് ബഡ് ചെയ്തും പുതിയ തൈകള്‍ ഉണ്ടാക്കാം. നാടന്‍ കുരു ശേഖരിച്ച് മണലിലിട്ട് മുളപ്പിക്കുക. പിന്നീട് മണ്ണ് കൊണ്ട് ഒരു തറയുണ്ടാക്കുക. ഈ തറയില്‍ മുളച്ച കുരു വെക്കുക. 6 മാസം കഴിഞ്ഞ് ബഡ്ഡ് ചെയ്യുക. (ബഡ്ഡിംഗ് – പ്രത്യുല്പാദന ശേഷിയുള്ള റബ്ബറിന്റെ മുകുളം വരുന്ന ഭാഗം വേറെ തയ്യില്‍ ഒട്ടിക്കുക) 15 ദിവസം കൊണ്ട് ആ ബഡ്ഡ് പിടിച്ചിരിക്കും. ബഡ് തൈകള്‍ നടുന്നതിന് പറ്റിയ മാസം ജൂണ്‍ മാസമാണ്. മഴകനക്കുന്നതിന് മുമ്പ് നടീല്‍ പൂര്‍ത്തിയാക്കണം. ബഡ്ഡിംഗ് പിടിച്ച തയ്യിന്റെ മുകള്‍ ഭാഗം വെട്ടിക്കളയുക. തൈ വെച്ച് കുഴി മൂടുമ്പോള്‍ ഓരോ കുഴിയിലും 12 കി.ഗ്രാം വീതം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. ഇവ കുഴിയുടെ മുകളിലത്തെ 20 സെ.മീ. ഭാഗത്തു വരത്തക്കവണ്ണം മണ്ണുമായി ചേര്‍ക്കണം. വളഞ്ഞുപിരിഞ്ഞതോ ഒന്നിലധികം തായ് വേരുള്ളതോ ആയ തൈകള്‍ ഒഴിവാക്കുക.

പ്രമാണം:റബ്ബർതോട്ടം.jpgഇല ചുരുളലിന് തുരിശും കുമ്മായവും അടിക്കുക. തയ്യിന് 2 വര്‍ഷം പ്രായമായാല്‍ വേനല്‍ക്കാലത്ത് ചീക്ക് എന്ന രോഗം ഉണ്ടാകും. (പാല്‍ പൊട്ടി ഒലിക്കുക) തുരിശും കുമ്മായവും അടിച്ചാല്‍ ഇതിന് കുറവുണ്ടാകും. വര്‍ഷത്തില്‍ വര്‍ഷക്കാലത്ത് 3 പ്രാവശ്യം രാസവളം ഇടുക. മഴക്കാലത്ത് സൊസൈറ്റിയില്‍ നിന്നും ലഭ്യമായ റബര്‍ കോട്ട് അടിക്കുക. 6 വര്‍ഷം കഴിഞ്ഞാല്‍ റബര്‍ വെട്ടി പാലെടുക്കാം. അതിനുമുന്നോടിയായി മാര്‍ക്ക് ചെയ്യണം.
മാര്‍ക്കു ചെയ്യുന്ന വിധം. മാന്തി, പട്ട എന്നിവ ഉപയോഗിച്ച് 5 അടി ഉയരത്തില്‍ 22 ഇഞ്ച് വണ്ണവും ആയ റബര്‍ മാര്‍ക്ക് ചെയ്യുക. ഒരു ദിവസം ഇടവിട്ട് ടാപ്പിംഗ് നടത്തുക.

കവുങ്ങ്

ഇടവമാസത്തിലാണ് പുതിയ തൈകള്‍ വയ്ക്കുന്നത്. മണ്ണ് കിളച്ച് തടമാക്കി അതില്‍ അടക്കമുളപ്പിച്ചത് ഓരോന്നായി പാവുക. ശേഷം നനച്ച് ചൂടേല്‍ക്കാതിരിക്കാന്‍ മുകളില്‍ പന്തലിടുക. ചപ്പുചവറുകളും വളങ്ങളും ചേര്‍ത്ത കുഴിയില്‍ തൈകള്‍ ഓരോന്നായി കുഴിച്ചിടുക. പുതിയ തൈയില്‍ നിന്നും വിളവ് എടുക്കണമെങ്കില്‍ അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ എടുക്കും. 
പ്രമാണം:Arecanut.jpg
അടക്ക
 സാധാരണയായി വിളവ് എടുത്തു കൊണ്ടിരിക്കുന്ന ഒരു തോട്ടമാണെങ്കില്‍ ആറുമാസം നന്നായി നനയ്ക്കണം. ചാണകം, വെണ്ണീര്‍, തോല്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. തടം തുറന്നാണ് വളങ്ങള്‍ ഇടുന്നത്. അടയ്ക്ക വിരിഞ്ഞതിനു ശേഷം 22 മുതല്‍ 35 ദിവസത്തിനുള്ളില്‍ അടയ്ക്ക പറിക്കാവുന്നതാണ്.

കൊക്കോ


Photo: കൊക്കോ കൃഷി. പരിപാലനം...
അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക
കൊക്കോ ഇടവിളയായി നട്ട് വളര്‍ത്താം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും, വര്‍ദ്ധിച്ച കൃഷിച്ചിലവും, തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം കൂടി, കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ്‌ കൊക്കോ കൃഷിയുടെ പ്രസക്തി. ഒരു ചെടി നട്ടാല്‍ രണ്ടു വര്ഷം കൊണ്ട് കായ്ക്കും. നാലഞ്ചു വര്ഷം ആകുമ്പോഴേക്കും നല്ല വരുമാനമാകും. പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആണെങ്കിലും മൂപ്പെത്തിയ കായകള്‍ ശേഖരിച്ചു വില്‍ക്കാന്‍ കഴിയും. കൊക്കോ നടുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ല. തെങ്ങ്, കമുക്, റബ്ബര്‍ മുതലായ കൃഷികളുടെ ഇടവിളയായി നട്ട് വളര്‍ത്താം.
       കടുത്ത കാറ്റും വരള്‍ച്ചയും കൊക്കോയുടെ വളര്‍ച്ചക്ക് ദോഷമാണ്.  വര്‍ഷം മുഴുവന്‍ മഴ സമമായി ലഭിച്ചാല്‍ നല്ലതാണ്.  ജൈവാംശം നല്ല തോതില്‍ അടങ്ങിയിട്ടുള്ള വളപ്പൊലിമയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് എറ്റവും ഉത്തമം. ഇങ്ങനെയുള്ള മണ്ണിന് വെള്ളം പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉണ്ടായിരിക്കും. കുരുമുളപ്പിച്ചതും നാലുമുതല്‍ ആറുവരെ മാസം മൂപ്പുള്ളതുമായ തൈകളും ഒട്ടുതൈകളുമാണ് നടാന്‍ നല്ലത്. മഴയില്ലാത്ത മാസങ്ങളില്‍ ആഴ്ചയില്‍ ഒരു നന വീതം നടത്തണം.  വിളവുശേഷി തിട്ടപ്പെടുത്തി വളം ചേര്‍ക്കണം.   അണ്ണാന്‍, എലി, മരപ്പട്ടി തുടങ്ങിയ ജന്തുക്കളില്‍ നിന്നും തണ്ടു തുരപ്പന്‍, മീലിമൂട്ടകള്‍, മണ്ഡരി മുതലായ കീടങ്ങളില്‍ നിന്നും  സംരംക്ഷണം നടത്തണം.  കായ് ചീയല്‍, ബ്ലാക്ക് പോഡ്, വാസ്കുലാര്‍ സ്ട്രീക്ക് ഡൈ ബാക്ക് എന്നിവയാണ് ഇവയില്‍ കാണുന്ന പ്രധാന രോഗങ്ങള്‍.  

മികച്ചയിനം കൊക്കോ ക്ലോണുകള്‍ -
 സി സി ആര്‍ പി  I  -  കായ്കള്‍ക്ക് ഇടത്തരം വലിപ്പം.
സി സി ആര്‍ പി  IV – കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ ‍പി  V - കായ്കള്‍ക്ക് വലിപ്പം കൂടുതല്‍.
സി സി ആര്‍ പി  VI - കായ്കള്‍ക്ക് വലിപ്പം കൂടുതല്‍.
സി സി ആര്‍ പി  VII - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി  VIII - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി  IX - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി  X -  കായകള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.

കായ്കള്‍ വിളഞ്ഞുകിട്ടാന്‍ 150-170 ദിവസമെടുക്കും. കായ്കളിലുണ്ടാകുന്ന നിറംമാറ്റമാണ് മൂപ്പു നിശ്ചയിക്കുന്നത്.  ഇളംപ്രായത്തില്‍ പച്ചനിറമായിരുന്ന കായ്കള്‍ വിളയാറാകുന്നതോടെ മഞ്ഞനിറമായി മാറും.  ഇതോടെ വിളവെടുക്കാമെങ്കിലും കേടാകാതെ മരത്തില്‍ തന്നെ അടുത്ത ഒരു മാസത്തേക്കു കൂടി നിര്‍ത്താവുന്നതാണ്.   എന്നാലും രണ്ടാഴ്ചയില്‍ കൂടുതലാകാതെ പറിച്ചെടുക്കുന്നതാണ് നല്ലത്.   ശേഖരിച്ച കായ്കള്‍ രണ്ടുമുതല്‍ 15 ദിവസം വരെ അതേ രീതിയില്‍ സൂക്ഷിക്കാവുന്നതാണ്.  ഇത് വിത്തു പുളിപ്പിക്കലിന് സഹായകമാകും.   തടിക്കഷ്ണം കൊണ്ടോ മറ്റോ പുറംതോട് പൊട്ടിച്ച് വിത്തുകള്‍ എടുത്തതിനുശേഷമാണ് യഥാര്‍ത്ഥ സംസ്ക്കരണം. 
വിത്തിനെ പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പുള്ള ഭാഗം നീക്കാനും കയ്പുരസം കുറയ്ക്കാനും ശരിയായ മണവും ഗുണവും ലഭിക്കാനും വിത്തിലെ ബീജം നശിപ്പിക്കാനും തൊലി പരിപ്പില്‍ നിന്ന് വേഗം നീങ്ങിക്കിട്ടാനും പുളിപ്പിക്കണം.   60 സെ.മീ. വീതം നീളവും വീതിയും 45 സെ.മീ. ഉയരവുമുള്ള മരപ്പെട്ടികളുടെ അടിഭാഗത്ത് വിടവിട്ട് വെളിയിലേക്ക് നീക്കാവുന്ന വിധത്തില്‍ മരച്ചീളുകള്‍ ഘടിപ്പിച്ച മരപ്പെട്ടികളായിരിക്കണം പുളിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.  ഇത് പുളിപ്പിക്കുന്ന സമയം വിത്തിനു പുറത്തുള്ള വസ്തു അലിഞ്ഞ ദ്രാവകം പുറത്തേക്കുപോരാന്‍ സഹായിക്കുന്നതിനോടൊപ്പം നല്ല വായുസഞ്ചാരം കിട്ടുന്നതിനും ഉപകരിക്കുന്നു.   വിത്തു നിറച്ച ശേഷം വാഴയില കൊണ്ടു മൂടണം.  ആദ്യം രണ്ടു ദിവസം രണ്ടാമത് 3 ദിവസം , മൂന്നാമത് ഒരു ദിവസം ദിവസങ്ങള്‍ ഇടവിട്ടു മൂന്നുതവണ വിത്തുകള്‍ നിറച്ച പെട്ടികള്‍ മാറ്റണം.  പുളിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ആറു ദിവസം വേണ്ടി വരും. 
       മുളയോ ഈറ്റയോ കൊണ്ടു നിര്‍മ്മിച്ച കൂടകളിലും പുളിപ്പിക്കല്‍ നടത്താവുന്നതാണ്.  വിത്ത് കുറച്ചേയുള്ളൂവെങ്കില്‍ ഈ രീതി മതിയാകും.  കൂടയില് നിന്നും പുളിപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രാവകം വാര്‍ന്നുപോകാന്‍ സൌകര്യപ്പെടുത്തിയതിനുശേഷം വാഴയിലയിട്ട് വിത്തു നിറക്കണം.  മുകളിലും ഇലകള്‍ മൂടിയതിനുശേഷം ഉയരമുള്ള സ്ഥലത്തുവെച്ചാല്‍ ഒരു ദിവസം കൊണ്ടു ദ്രാവകം മുഴുവന്‍ വാര്‍ന്നുപോകും.  പിന്നീട് കൂടകള്‍ ‍ചാക്കുകൊണ്ട് മൂടിവെയ്ക്കണം.  മൂന്നാം ദിവസവും അഞ്ചാം ദിവസവും വിത്തുകള്‍ നന്നായി ഇളക്കണം.  ആറാം ദിവസം പുളിപ്പിക്കല്‍ പൂര്‍ത്തിയാകും.  ഇങ്ങനെ പുളിപ്പിച്ച വിത്തുകള്‍ വെയിലിലോ കൃത്രിമച്ചൂടിലോ ഉണക്കിയെടുക്കാം. 

ചക്ക

പ്രമാണം:Jackfruit ചക്ക.JPG
വളരെ വലിയ ഒരു പഴം ആണ്‌ ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കില്‍ പറയാം. 25 സെന്റീമീറ്ററിര്‍ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കള്‍ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം വരെ തൂക്കവും, 90 സെന്റീമീറ്റര്‍ വരെ നീളവും, 50 സെന്റീമീറ്റര്‍ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ഉള്ളതുമാണ് ഫലത്തിനകത്ത് ചുളകളായാണ്‌ പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും.
പ്രമാണം:Jackfruit Flesh.jpg
പഴുത്ത ചക്കച്ചുള
 ചുളകള്‍ക്കിടയില്‍ ചക്കപ്പൊല്ല, ചവണി എന്നൊക്കെ അറിയപ്പെടുന്ന നാട പോലുള്ള ഭാഗങ്ങളും കാണാം. ചക്കക്കുരുവിനെ പൊതിഞ്ഞ് കാണപ്പെടുന്ന ഇളംമഞ്ഞ നിറത്തിലുള്ള ചക്കച്ചുളക്ക് 3-5 മില്ലീമീറ്റര്‍ വരെ കനം ഉണ്ടാകും. ചക്കച്ചുള വളരെ സ്വാദിഷ്ടമാണ്‌. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതിനു ചാറുകുറവാണ്‌. പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകള്‍ ഉണ്ട്. 1. വരിക്ക 2. കൂഴ കൂഴ ചക്ക പഴുത്താല്‍ കുഴഞ്ഞിരിക്കും. എന്നാല്‍ വരിക്ക പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങള്‍ ഉണ്ടാകും.


  • ചക്കക്കുരു
പ്രമാണം:ചക്കക്കുരു.jpg
ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തില്‍ ധാരാളം ചക്കകുരുക്കള്‍ ഉണ്ടാകും. ചക്കക്കുരുവില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവില്‍ നിന്നാണ് പ്ലാവില്‍തൈകള്‍ ഉത്പാദിപ്പിക്കുന്നത്. 
പ്രമാണം:ചക്ക3.JPG
ചക്കക്കുരു കൊണ്ട് സ്വാദിഷ്ടമായ കറി വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകള്‍ മാസങ്ങളോളം കേട് വരാതിരിക്കാന്‍ മണ്ണില്‍ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴയകുന്നോളം രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട് .
  • പോഷകമൂല്യം
പച്ച ചക്കച്ചുള (165 ഗ്രാമില്‍ )പഴുത്ത ചക്കച്ചുള (100 ഗ്രാമില്‍ )ചക്കക്കുരു (100 ഗ്രാമില്‍ )
ഈർപ്പം121 ഗ്രാം73.23 ഗ്രാം51.6 - 57.7 ഗ്രാം
ഊർജ്ജം155 കിലോ കാലറി94 കിലോ കാലറി297 കിലോ കാലറി
കാർബോഹൈഡ്രേറ്റ്39.6 ഗ്രാം24.01 ഗ്രാം38.4 ഗ്രാം
നാരുകൾ2.6 ഗ്രാം1.6 ഗ്രാം1.5 ഗ്രാം
കൊഴുപ്പ്0.5 ഗ്രാം0.3 ഗ്രാം0.4 ഗ്രാം
മാംസ്യം2.4 ഗ്രാം1.47 ഗ്രാം6.6 ഗ്രാം
ജീവകം എ490 ഐ യു15 മൈക്രോ ഗ്രാം
ജീവകം സി11.1 മി ഗ്രാം6.7 മി ഗ്രാം
റൈബോഫ്ലേവിൻ0.2 മി ഗ്രാം0.11 മി ഗ്രാം
നിയാസിൻ0.7 മി ഗ്രാം
ജീവകം ബി60.2 മി ഗ്രാം0.108 മി ഗ്രാം
ഫോളേറ്റ്23.1 മൈക്രോ ഗ്രാം
കാത്സ്യം56.1 മി ഗ്രാം34 മി ഗ്രാം0.099 മി ഗ്രാം
ഇരുമ്പ്1.0 മി ഗ്രാം0.6 മി ഗ്രാം0.670 മി ഗ്രാം
മഗ്നീഷ്യം61.1 മി ഗ്രാം37 മി ഗ്രാം
ഫോസ്ഫറസ്59.4 മി ഗ്രാം36 മി ഗ്രാം46.6 മി ഗ്രാം
പൊട്ടാസ്സ്യം500 മി ഗ്രാം303 മി ഗ്രാം1.21 മി ഗ്രാം
സോഡിയം5.0 മി ഗ്രാംമി ഗ്രാം0.025 മി ഗ്രാം
സിങ്ക്0.7 മി ഗ്രാം0.42 മി ഗ്രാം0.73 മി ഗ്രാം
ചെമ്പ്0.3 മി ഗ്രാം0.187 മി ഗ്രാം0.705 മി ഗ്രാം
മാങ്കനീസ്0.3 മി ഗ്രാം0.197 മി ഗ്രാം
സെലിനിയം1.0 മൈക്രോ ഗ്രാം

കാരറ്റ്

പ്രമാണം:Carat കാരറ്റ്.JPG

മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹല്‍വ, ബര്‍ഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയല്‍ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്.

മധുരക്കിഴങ്ങ്

വെള്ളം കെട്ടി നില്‍ക്കാത്ത പറമ്പ് പ്രദേശങ്ങളില്‍ മാറി മാറി കൃഷി ചെയ്യാവുന്നതാണ്. ഇടവം-മിഥുനമാസങ്ങളിലാണ് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നത്. തുലാം-വൃശ്ചികമാസങ്ങളില്‍ വിളവെടുക്കുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് വരുന്നവര്‍ക്ക് വള്ളിയും മരച്ചീനികമ്പും നല്കാറുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വള്ളിക്ക് ഇംഗ്ലീഷ് വള്ളി എന്ന് പേര് വന്നു. സ്വാദേറിയതും പോഷകഗുണമുള്ളതുമാണ് മധുരക്കിഴങ്ങ്.



ചക്കരക്കൊല്ലി



ചക്കരക്കൊല്ലിയുടെ വിത്ത് മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം. പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത തൈകള്‍ ഒന്നരയടി സമചതുരത്തിലും  ആഴത്തിലുള്ള കുഴികളെടുത്ത് അതില്‍ 10kl വീതം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ നിക്ഷേപിച്ചതിനു  ശേഷം  മേല്‍മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ നാലോ പ്രായമായ പോളി ബാഗ് തൈകള്‍  നടാം. തൈകള്‍ നട്ട് ഉടന്‍ തന്നെ കാലുകള്‍ നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ  കമ്പുകളില്‍  കൂടി ചെടി പടര്‍ത്താം. ഒരു വര്‍ഷം  പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പ് നടത്താം.  ഇല പച്ചയോ  ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം.   

കൂര്‍ക്ക



      
      കൂര്‍ക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികള്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ കൃഷിസ്ഥലത്തു നട്ട് കൃഷിയിറക്കുന്നു. വെളളം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ സൌകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കാം.    കൂര്‍ക്കയിലെ പ്രധാന ഇനങ്ങളാണ്  ശ്രീധരയും നിധിയും.        

      വള്ളി മുറിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് നഴ്സറി തയ്യാറാക്കണം.  അടിസ്ഥാനവളമായി കാലിവളം ചേര്‍ക്കണം.  30 സെ.മീ. അകലത്തിലെടുത്തിട്ടുള്ള വരമ്പുകളില്‍ 15 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം.  വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10-15 സെ.മീ. നീളമുള്ള കഷ്ണങ്ങളായി വള്ളികള്‍ മുറിച്ചെടുക്കണം.  കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ. അകലത്തില്‍ 60-90 സെ.മീ. വീതിയില്‍ വാരങ്ങളെടുത്ത്  30 x 15 സെ.മീ. അകലം നല്കി വള്ളികള്‍ നടാം.   


വളപ്രയോഗം -  കാലിവളം, യൂറിയ, രാജ്ഫേസ്, പൊട്ടാഷ് വളം എന്നിവ നിലമൊരുക്കുന്നതോടൊപ്പം ചേര്‍ക്കുക.  നട്ട് 45-)0  ദിവസം മേല്‍വളമായി യൂറിയ, പൊട്ടാഷ് വളം, കൂടി ചേര്‍ക്കണം.  കളയെടുപ്പും മണ്ണടുപ്പിക്കലുംആവശ്യമെങ്കില്‍ യഥാസമയം നടത്തണം.  വള്ളി നട്ട് അഞ്ച് മാസമാകുന്നതോടെ വിളവെടുക്കാം.       

Wednesday, 28 November 2012

ആഫ്രിക്കന്‍മല്ലി / ശീമ മല്ലി

 കരീബീയന്‍ദ്വീപുകളാണ് ആഫ്രിക്കന്‍മല്ലിയുടെ ജന്മസ്ഥലം. നിലംപറ്റി വളരുന്ന സ്വഭാവമുള്ള ആഫ്രിക്കന്‍ മല്ലിയുടെ തണ്ട് തടിച്ചുകുറുകിയതും ഇലകള്‍ ചിരവനാക്കിന്റെ ആകൃതിയും 30 സെ.മീ. നീളവും 4 സെ.മീ. വീതിയുമുള്ളതുമാണ്. തിളങ്ങുന്ന പച്ചനിറവും നല്ല മിനുസവുമുള്ള ഇലകള്‍ക്ക് അരികില്‍ ചെറിയ മുള്ളുകള്‍ പോലെ കാണാം. ഇലമധ്യത്തില്‍ നിന്ന് 10-12 സെ.മീ. നീളത്തില്‍ കൂട്ടമായി വളരുന്ന പൂങ്കുലത്തണ്ടില്‍ ഇളംമഞ്ഞ നിറത്തില്‍ നൂറുക്കണക്കിന് പൂക്കള്‍ വിരിയും. 
 നനവും തണലുമുള്ള സ്ഥലങ്ങളില്‍ ആഫ്രിക്കന്‍മല്ലി സ്വയം വിത്തുവീണു പൊട്ടിവളരും. മണ്ണും മണലും ഇലപ്പൊടിയും തുല്യഅളവില്‍ കലര്‍ത്തി തയ്യാറാക്കുന്ന പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിലേക്ക് ഇളക്കിനട്ട് ഇവ പുതുചെടിയായി വളര്‍ത്താം. അല്ലെങ്കില്‍ പൂങ്കുലയില്‍ നിന്നും സൂക്ഷ്മമായി വിത്തുകള്‍ മാറ്റി അവ മൂന്നുനാലിരട്ടി പൊടിമണലുമായി കലര്‍ത്തി, ഉയര്‍‍ന്ന തടങ്ങളില്‍ പാകിയാല്‍ മതി. തടം അമിതമായി നനയ്ക്കരുത്. ഒരു മാസം മതി വിത്തു മുളക്കാന്‍. മൂന്നില പരുവമാകുമ്പോള്‍ (അതായത് തൈകള്‍ 10-12 സെ.മീ. ഉയരത്തിലെത്തുമ്പോള്‍) ഒരു മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന തടങ്ങളുണ്ടാക്കി അതില്‍ നടാം. തൈ നട്ട് മൂന്നാം മാസം മുതല്‍ ഇല നുള്ളാന്‍ തുടങ്ങാം. കേരളത്തില്‍ ആഫ്രിക്കന്‍മല്ലി നന്നായി വളരും. ഇതിന്റെ പോളിത്തീന്‍ കവറിലുള്ള തൈകള്‍ പ്രമുഖ നഴ്സറികളില്‍ ലഭ്യമാണ്.

കരളിനു നല്‍കാം കുങ്കുമപ്പൂവ്


ഭക്ഷണത്തിന് രുചിയും സുഗന്ധ വും കൂട്ടാന്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂവിന് അര്‍ബുദത്തെ തടയാന്‍ കഴിയുമത്രേ. കരളിലെ അര്‍ബുദത്തെ തടയാന്‍ കുങ്കുമപ്പൂവിന് കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനം തെളിയിച്ചു.

ലോകത്തില്‍ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ അഞ്ചാംസ്ഥാനവും അര്‍ബുദമരണങ്ങള്‍ക്ക് മൂന്നാമത്തെ പ്രധാന കാരണവും ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന വൈദ്യനാമത്തില്‍ അറിയപ്പെടുന്ന കരളിലെ അര്‍ബുദത്തിനാണ്.

കരളിലെ അര്‍ബുദത്തിന് പ്രേരകമാകുന്ന DEN കുത്തിവച്ചതിന് രണ്ടാഴ്ചയ്ക്കു ശേഷം എലികള്‍ക്ക് കുങ്കുമപ്പൂവ് നല്‍കി. കിലോഗ്രാമിന് 75 മില്ലിഗ്രാം, 150 മില്ലിഗ്രാം, 300 മില്ലിഗ്രാം എന്നതോതില്‍ ദിവസവും കുങ്കുമപ്പൂവ് (saffron)  നല്‍കി. 22 ആഴ്ച ഈ ചികിത്സാക്രമം തുടര്‍ന്നു.

കുങ്കുമപ്പൂവ് കരളിലെ വീക്കം ഗണ്യമായ തോതില്‍ കുറച്ചതായും കൂടിയ അളവില്‍ കുങ്കുമപ്പൂവ് നല്‍കിയ എലികളിലെ കരള്‍ മുഴകള്‍ പൂര്‍ണമായും ഇല്ലാതായതായും കണ്ടു. 

കുങ്കുമപ്പൂവ് ചികിത്സയ്ക്ക് ഉപയോഗിച്ച എലികളില്‍ കരള്‍ക്ഷതത്തിന് കാരണമായ പ്രോട്ടീനുകളായ ഗാമാ ഗൂട്ടാമൈല്‍ ട്രാന്‍സ് പെപ്റ്റിഡേഡ്, അലനൈന്‍, അമിനോ ട്രാന്‍സ്ഫെറേസ്, ആല്‍ഫാ ഫെറ്റോ പ്രോട്ടീന്‍ എന്നിവയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. കൂടാതെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമായ ന്നദ്ധ 67, സൈക്ളോ ഓക്സിജെനേസ് 2, ങ്ങത്സ .65 എന്നിവയുടെ വളര്‍ച്ചയെയും തടയുന്നതായി തെളിഞ്ഞു.

ശീമപ്ലാവ്, കടച്ചക്ക


ശീമപ്ലാവ്വി ദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അര്‍ത്ഥത്തിലാണ്‌ ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാല്‍ അതിര് എന്നാണര്‍ത്ഥം. കടല്‍ വഴി വന്ന ചക്ക എന്നര്‍ത്ഥത്തില്‍ കടല്‍ചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തില്‍ അറിയപ്പെടുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട് (Breadfruit). ഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശാസ്ത്രീയനാമം:- ആര്‍ട്ടോകാര്‍പ്പസ് അൽടിലിസ് ( Artocarpus altilis). ശീമപ്ലാവിന്റെ ഇലകള്‍ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാല്‍ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന് കേരളത്തില്‍ ശീമച്ചക്ക ഉപയോഗിക്കുന്നു.

കുമ്പളങ്ങ


കുമ്പളങ്ങ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ്‌ കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലന്‍ പോലുള്ള വിഭവങ്ങള്‍ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേര്‍ത്തുള്ള കൂട്ടാന്‍ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയന്‍ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതില്‍ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതല്‍ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തില്‍ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തില്‍ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാല്‍ ദീര്‍ഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാന്‍ വീടിനു മുന്‍പില്‍ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

മുരിങ്ങയില


ഇല കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.
ഇതിന്റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.
മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍
മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.
രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.
കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.
അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.
അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്