ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളീല്‍ കണ്ടു വരുന്ന ഒരു കണ്ടല്‍ സഹവര്‍ത്തി സസ്യമാണ് പുഴമുല്ല. (ശാസ്ത്രീയനാമം: Clerodendrum inerme). ചെറുചിന്ന, നിരൊഞ്ചി, ചിന്നയില, ശംഖുകുപ്പി, വിഷമദരി, മുല്ലച്ചിന്ന എന്നെല്ലാം പേരുകളുണ്ട്. ഇലകള്‍ക്ക് നല്ല പച്ച നിറമാണ്. പൂക്കള്‍ക്ക് വെള്ള നിറമാണ്. വേട്ടിയൊരുക്കി ഇഷ്ടപ്പെട്ട രൂപത്തില്‍ ആക്കാന്‍ പറ്റിയ ഈ ചെടി അതിനാല്‍ത്തന്നെ ഭംഗിയുള്ള വേലികളും മറ്റു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഉപ്പുവെള്ളത്തിനെയും സഹിക്കാന്‍ കഴിയുന്ന പുഴമുല്ല ഇന്ത്യയില്‍ എല്ലായിടത്തും തന്നെ തീരപ്രദേശങ്ങളില്‍ കാണാറുണ്ട്.
Sunday, 30 June 2013
പുഴമുല്ല
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളീല്‍ കണ്ടു വരുന്ന ഒരു കണ്ടല്‍ സഹവര്‍ത്തി സസ്യമാണ് പുഴമുല്ല. (ശാസ്ത്രീയനാമം: Clerodendrum inerme). ചെറുചിന്ന, നിരൊഞ്ചി, ചിന്നയില, ശംഖുകുപ്പി, വിഷമദരി, മുല്ലച്ചിന്ന എന്നെല്ലാം പേരുകളുണ്ട്. ഇലകള്‍ക്ക് നല്ല പച്ച നിറമാണ്. പൂക്കള്‍ക്ക് വെള്ള നിറമാണ്. വേട്ടിയൊരുക്കി ഇഷ്ടപ്പെട്ട രൂപത്തില്‍ ആക്കാന്‍ പറ്റിയ ഈ ചെടി അതിനാല്‍ത്തന്നെ ഭംഗിയുള്ള വേലികളും മറ്റു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഉപ്പുവെള്ളത്തിനെയും സഹിക്കാന്‍ കഴിയുന്ന പുഴമുല്ല ഇന്ത്യയില്‍ എല്ലായിടത്തും തന്നെ തീരപ്രദേശങ്ങളില്‍ കാണാറുണ്ട്.
ചിരി, ചെരി
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചിരി എന്നും അറിയപ്പെടുന്ന ചെരി. (ശാസ്ത്രീയനാമം: Holigarna nigra).35 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന വലിയ മരമാണിത്. മരത്തില്‍ നിന്നും ഊറി വരുന്ന കറ വാര്‍ണിഷ് ആയി ഉപയോഗിക്കുന്നു.
കൂവളം
ശിവാരാധനയിലെ അനിവാര്യ ഘടകമായ വില്വം അഥവാ കൂവളം, ബംഗാള്‍, ക്യൂന്‍സ്, ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ (Bael tree) എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് (Aegle marmelos (L.) Correa) എന്നാണ്. റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ ഇതിന് ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. ശ്രീ പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം എന്നതുകൊണ്ട് ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു. ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്. കൃമിഹരവും അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം. വിഷം കഴിച്ച് നീലകണ്ഠനാവുകയും പാമ്പുകളെ മാലയായി ധരിക്കുകയും ചെയ്യുന്ന ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന് ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു.
12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.
ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍, സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബി-സിറ്റോസ്നിറോള്‍ എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനില്‍, ബി-ഫെലാന്ഡ്രൈര്‍ എന്നിവയും അടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നും എമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായി പ്രവര്‍ത്തിക്കുന്നു. പഴുക്കാത്ത ഫലത്തില്‍ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോ-പെയിന്റിംഗില്‍ ഉപയോഗിച്ചുവരുന്നു. തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍ധാനം ചെയ്തിരിക്കുന്നു.
വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം, കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്. കൂവളവേര്, മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്. പച്ചഫലമജ്ജ ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും. കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും
പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം, വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുര്‍ വേദ ഔഷധങ്ങളില്‍ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകള്‍ക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തില ചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികള്‍ക്ക് വളരെ ഉത്തമമാണ്.
നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാന്‍ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേര്‍ത്ത് പ്രഭാതത്തില്‍ മോരിലോ ചൂടുവെള്ളത്തിലോ സേവിച്ചാല്‍ അര്‍ശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലര്‍ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിന്‍ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാല്‍ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയില്‍ ചാലിച്ച് ഉള്ളന്‍ കാലില്‍ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയില്‍ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.
രക്തം ഉണ്ടാവാന്‍ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാന്‍ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീര്‍ക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനും ഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.
കാട്ടുകുരുമുളക്
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുരുമുളകാണ് കാട്ടുകുരുമുളക്. (ശാസ്ത്രീയനാമം: Piper barberi). നിത്യഹരിതവനങ്ങളില്‍ കാണുന്നു. വംശനാശം സംഭവിച്ചു എന്നുകരുതിയ ഈ കുരുമുളക് സ്പീഷീസിനെ ദേശീയ സുഗന്ധദ്രവ്യ ഗവേഷണകേന്ദ്രം തെക്കെഇന്ത്യയിലെ തിരുനെല്‍വേലി കാട്ടില്‍നിന്നും കണ്ടെത്തുകയായിരുന്നു.
ചെറൂള, ബലിപ്പൂവ്
ഒരു ആയുർവേദ ഔഷധസസ്യമാണ് ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏര്‍വ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം.രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളില്‍ ഒന്നാണിത്.
ചെറുചുണ്ട, പുത്തരിച്ചുണ്ട, ചെറുവഴുതിന
ഏകദേശം ഒന്നരമീറ്റര്‍ ഉയരത്തില്‍ വളരുന്ന ചെറുകുറ്റിച്ചെടിയാണ് ചെറുചുണ്ട - Indian Nightshade. (ശാസ്ത്രീയനാമം: Solanum violaceum) പുത്തരിച്ചുണ്ട, ചെറുവഴുതിന എന്നും ഇതിനു പേരുണ്ട്. ചെടിയുടെ വേരുകളില്‍ നിന്നും സൊളാനിന്‍, സൊളാനിസിന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ വേര്‍തിരിച്ചെടുക്കുന്നു.
സമൂലം ഔഷധയോഗ്യമായ ചുണ്ടയുടെ വേര് ശ്വാസകോശരോഗങ്ങള്‍ക്കും പല്ലുവേദനയ്ക്കുമുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നു. ദശമൂലത്തിലെ ഒരു വേരാണ് ചുണ്ടയുടെ വേര്.
കോലിഞ്ചി, കാട്ടിഞ്ചി
ഇഞ്ചിയുടെ വര്‍ഗ്ഗത്തിലെ ഒരു കാട്ടുചെടിയാണിത് കോലിഞ്ചി. (ശാസ്ത്രീയനാമം: Zingiber zerumbet). ഇന്ത്യന്‍വംശജനായ ഈ ചെടി ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരുന്നുണ്ട്. 7 അടിയോളം പൊക്കം വയ്ക്കും. shampoo ginger, pinecone എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളര്‍ന്നു പടരുന്ന ഒരു ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കാറുണ്ട്. പല ആയുര്‍വേദഔഷധങ്ങളിലും ഉപയോഗിക്കുന്നു. കാട്ടില്‍ കൂടി പോകുമ്പോള്‍ ദാഹം ശമിപ്പിക്കാന്‍ ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. കാന്‍സറിനെതിരെ ഫലപ്രദമാവുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. മലേഷ്യയില്‍ ഇതു വിവിധതരം ഔഷധങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കാട്ടിഞ്ചി എന്നും അറിയപ്പെടുന്നു.
Wednesday, 26 June 2013
ഏകനായകം, കൊരണ്ടി, പൊന്‍കൊരണ്ടി
ഇന്ത്യയിലേയും ശ്രീലങ്കയിലേയും കാടുകളില്‍ കണ്ടു വരുന്ന പടരുന്ന ചെടിയാണു് ഏകനായകം (ശാസ്ത്രീയനാമം: Salacia reticulata). കൊരണ്ടി എന്നും പൊന്‍കൊരണ്ടി എന്നും അറിയപ്പെടുന്നു. Salaretin എന്നാണ് ഇംഗ്ലീഷ് നാമം. വേരിലും തണ്ടിലും പ്രമേഹ ഹരങ്ങളായ രാസഘടകങ്ങള്‍ ഉണ്ടെങ്കിലും വേരാണു് ആയുര്‍വേദത്തില്‍ മരുന്നിനായി ഉപയോഗിക്കുന്നതു്.
മലഞ്ചേര്, കാട്ടുചേര് , ആനച്ചേര്
പശ്ചിമഘട്ടത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന ഒരു മരമാണ് മലഞ്ചേര്, കാട്ടുചേര് എന്നെല്ലാം അറിയപ്പെടുന്ന ആനച്ചേര്. (ശാസ്ത്രീയനാമം: Holigarna grahamii). 35 മീറ്ററോളം ഉയരം വയ്ക്കും. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്. സഹ്യാദ്രിയില്‍ കാണുന്നു. ഇല കാട്ടുചേരിന്റെ ഇലയേക്കാള്‍ വലുതായിരിക്കും. അതാണ് പ്രധാന വ്യത്യാസം.
കരിംപായല്‍. (
വെള്ളത്തില്‍ പൊങ്ങിക്കിടന്ന് പടര്‍ന്നു വളരുന്ന ഒരു ജലസസ്യം ആണ് കരിംപായല്‍. (ശാസ്ത്രീയനാമം: Ceratophyllum demersum). മൃദുവായ ഈ സസ്യത്തിന്റെ ഇലകള്‍ ചെറുതാണ്. ധാരാളം മാംസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഈ ചെടിയില്‍ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്. അക്വേറിയങ്ങളില്‍ വളര്‍ത്താന്‍ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.
അരിയാപൊരിയന്‍.
5 മീറ്റര്‍ വരെ പൊക്കം വയ്ക്കുന്ന ഒരു ചെറിയ മരമാണ് അരിയാപൊരിയന്‍. (ശാസ്ത്രീയനാമം: Antidesma bunius). ചെറുതാളി, നൂലിത്താളി, നീലത്താളി, മയില്‍ക്കൊമ്പി എന്നെല്ലാം പേരുകളുണ്ട്. 900 മീറ്റര്‍വരെ ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ കാണുന്നു. പലവിധ ഔഷധഗുണവുള്ള ഈ ചെടി രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്നുണ്ട്.
ഊര്‍പം, വട്ടൂര്‍പം, ഊര്‍പന്‍, ഉത്തിരം
പാഴ്പ്രദേശങ്ങളിലും പാതയോരത്തും കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഊര്‍പണം. Malvaceae സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Urena lobata എന്നാണ്. Caeser Weed Aramina എന്നെല്ലാം പേരുകളുള്ള ഇതിനെ ഊര്‍പം, വട്ടൂര്‍പം, ഊര്‍പന്‍, ഉത്തിരം എന്നിങ്ങനെ മലയാളത്തില്‍ പ്രാദേശികമായും അറിയപ്പെടുന്നു. ഏകദേശം 1 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു സസ്യമാണ് ഊര്‍പണം. ശാഖകളായി വളരുന്ന ഇതിന്റെ അണ്ഡാകൃതിയിലുള്ള ഇലകള്‍ ഒന്നിടവിട്ട് ഉണ്ടാകുന്നു. പൂക്കള്‍ക്ക് മഞ്ഞകലര്‍ന്ന വെള്ളനിറമായിരിരിക്കും. മൂന്ന് വരിപ്പുകള്‍ ഉള്ളതും പുറമേ പശിമയുള്ള രോമാവൃതമായ കായ്കളില്‍ വിത്ത് കാണപ്പെടുന്നു.
ഉത്കണ്ടകം, കണ്ടഫല:
ഒരു ഔഷധസസ്യയിനമാണ് ഉത്കണ്ടകം (ശാസ്ത്രീയ നാമം: Echinops echinatus). സംസ്കൃതത്തില്‍ ഉത്കണ്ടകം, കണ്ടഫല: എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ Indian Globe Thistle എന്നും പറയുന്നു. കേരളത്തില്‍ മറയൂരില്‍ തമിഴ്നാടിനോടു ചേര്‍ന്നു വനത്തില്‍ കാണുന്നു. അര മീറ്റര്‍ ഉയരം വരെ വരും. പൂങ്കുല ഗോളാകൃതിയിലാണ്.
അമ്പഴം Ambarella (Spondias dulcis)
സ്പോണ്ടിയാസ് ജനുസ്സില്‍പ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. (ശാസ്ത്രീയനാമം: Spondias pinnata).25 മീറ്ററിലധികം ഉയരത്തില്‍ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവര്‍ഗ്ഗങ്ങള്‍ കാണുന്നുവെങ്കിലും കേരളത്തില്‍ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവര്‍ഗ്ഗങ്ങളില്‍ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്.
ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാല്‍ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളില്‍ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ് അമ്പഴങ്ങ.
Ambarella Curry |
നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.
ആശാരിപ്പുളി
അരിപ്പഴച്ചെടി, അരീപ്പഴം എന്നെല്ലാം പേരുകളുള്ള ആശാരിപ്പുളി ഒരു വലിയ കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Antidesma acidum). ഭാഗിക നിത്യഹരിതവനങ്ങളിലും ഈര്‍പ്പമുള്ള ഇലപൊഴിയും കാടുകളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കാണാറുണ്ട്.
പച്ചവാറ്റില്‍
ഒന്നര നൂറ്റാണ്ട് മുമ്പ് ഓസ്ട്രേലിയയില്‍ നിന്നും കേരളത്തിലെത്തിയ വൃക്ഷമാണ് പച്ചവാറ്റില്‍ (ശാസ്ത്രീയനാമം: Acacia decurrens). അധികം ഉയരം വയ്ക്കാത്ത മുള്ളില്ലാത്ത മരം. കേരളത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളില്‍ കണ്ടുവരുന്നു. മഞ്ഞനിറമുള്ള പൂക്കള്‍ക്ക് സുഗന്ധമുണ്ട്. Acacia bark, Early black wattle, Green wattle, Sydney wattle, Wattle bark, Tan wattle, Golden teak, Brazilian teak എന്നെല്ലാം അറിയപ്പെടുന്നു. പൂക്കളും മരത്തടിയില്‍ നിന്നുമൂറി വരുന്ന കറയും ഭക്ഷ്യയോഗ്യമാണ്. മരത്തടിയില്‍ ടാനിന്‍ ഉണ്ട്. common imperial blue butterfly -യുടെ ലാര്‍വ ഈ മരത്തിലാണുണ്ടാവുക
Tuesday, 25 June 2013
കാഞ്ഞിരം
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്[1]. ഇതിന്റെ വിത്ത് അല്ലെങ്കില്‍ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്[2] ..
ദക്ഷിണേന്ത്യയിലെ ഇല കൊഴിയും വനങ്ങളിലും ശുഷ്ക വനങ്ങളിലും കാണപ്പെടുന്ന ഇടത്തരം വൃക്ഷം. വൃക്ഷഭാഗങ്ങളില്‍ വിഷാംശം. ദീര്‍ഘ അണ്ഡാകൃതിയിലുള്ള ഇലയ്ക്ക് കടും പച്ച നിറം. ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളില്‍ പൂക്കുന്നു. പൂക്കള്‍ക്ക് പച്ച കലര്‍ന്ന വെള്ള നിറം. നവംബര്‍ - മാര്‍ച്ചില്‍ കായ് പാകമാകുന്നു. കടും ഓറഞ്ച് നിറമുള്ള ഗോളാകൃതിയിലുള്ള കായ്ക്കുള്ളില്‍ നാലോ അഞ്ചോ പരന്ന വിത്തുകള്‍ കാണും. വരള്‍ച്ച സഹിക്കാന്‍ കഴിവുള്ള കാഞ്ഞിരം തണലില്‍ നന്നായി വളരുന്നു. ഇലകളോ സസ്യഭാഗങ്ങളോ കന്നുകാലികള്‍ തിന്നാറില്ല. വിത്തില്‍ ചെറിയ അളവില്‍ ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന ആല്‍ക്കലോയ്ഡ്കള്‍ ഉണ്ട്. എന്നാല്‍ അമിതമായി സത്ത് ഉള്ളില്‍ ചെല്ലുന്നത് വലിയ അപകടമാണ്. നാഡി രോഗങ്ങള്‍ക്കും കുഴിനഖത്തിനും ശമനമുണ്ടാക്കുന്നു. വിത്ത് ദിവസേന മാറ്റുന്ന ഗോമൂത്രത്തില്‍ ഏഴ് ദിവസം ഇട്ടുവച്ചതിനു ശേഷം പശുവിന്‍ പാലില്‍ ഇട്ടുവച്ച് നിഴലില്‍ ഉണക്കിയാണ് ശുദ്ധീകരിക്കുന്നത്. ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലും മരുന്നിനായി ഉപയോഗിക്കുന്നു. ചിതല്‍ തിന്നാത്ത തടി പണിയായുധങ്ങളും കട്ടിലും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പഴയകാലത്തെ വണ്ടിച്ചക്രങ്ങള്‍ കാഞ്ഞിരത്തടി കൊണ്ടാണുണ്ടാക്കിയിരുന്നത്.
ചിത്രം.കടപ്പാട് : കാര്‍മെന്‍ ഗാള്‍ഡെയിംസ് സ്മിത്ത്‌സോണിയന്‍ ഇന്‍സ്റിറ്റ്യൂട്ട്
ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി
മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും. മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്.
കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും പകരുക മാത്രമല്ല ആഫ്രിക്കന്‍ മല്ലിയുടെ പ്രത്യേകത. ഇത് ഇരുമ്പ്, കരോട്ടിന്‍, റിബോഫ്ളേവിന്‍, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്. വിശേഷതയുള്ള ചില തൈലങ്ങള്‍ (എസന്‍ഷ്യല്‍ ഓയില്‍സ്) കൂടെ അടങ്ങിയിരിക്കുന്നും.
മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ആഫ്രിക്കന്‍മല്ലി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. നാട്ടുവൈദ്യത്തിന്റെ അവിഭാജ്യഘടകമായിരുന്ന ഇതിന്റെ ഇലകള്‍ കൊണ്ടു തയ്യാറാക്കുന്ന കഷായം നീര്‍വീക്കത്തിന് ഉള്ളില്‍ സേവിക്കാന്‍ നല്ലതാണ്.
ആഫ്രിക്കന്‍മല്ലിച്ചായ ജലദോഷം, വയറിളക്കം, പനി, ഛര്‍ദ്ദി, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിച്ചിരുന്നു. വേരില്‍ നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനക്ക് ഉത്തമപരിഹാരമാണ്.
photo: Pangil Mohan
പൂവരശ്ശ്
കേരളത്തില്‍ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രനാമം: Thespesia Populnea). ചെമ്പരത്തിയുടെ വര്‍ഗ്ഗത്തിലുള്ള ഒരു ചെറുമരമാണിത്. ചീലാന്തി, പൂപ്പരുത്തി, പില്‍വരശു് എന്നീ പേരുകളിലും അറിയപ്പെടുന്നു. പോര്‍ഷ്യാ ട്രീ, അംബ്രലാ ട്രീ എന്നിവയാണ് ഇതിന്റെ ഇംഗ്ലീഷ് നാമങ്ങള്‍. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്.
ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്. ഈ മരം കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്. പ്രാചീനകാലത്ത് യവനദേശക്കാര്‍ പൂവരശിനെ വിശുദ്ധവൃക്ഷമായി കരുതിയിരുന്നു. പൂവിലെ അരചന്‍ അഥവാ രാജാവ് എന്നാണ് തമിഴില്‍ നിന്ന് രൂപപ്പെട്ട പൂവരശ് എന്ന വാക്കിന്റെ അര്‍ത്ഥം. സംസ്കൃതത്തിലെ കമണ്ഡലു എന്ന പേരാണ് പൂവരശിന്റെ ഗുണങ്ങളെ ഏറ്റവും ഭംഗിയായി ഉള്‍ക്കൊള്ളുന്നത്. കമണ്ഡലു എന്നാല്‍ തപസ്വികള്‍ ശുദ്ധജലം കൊണ്ടുനടക്കുന്ന മരക്കിണ്ടിയാണ്. ശുദ്ധജല മേഖലകളില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ഈ മരം ജലശുദ്ധിക്ക് അത്യുത്തമമാണ്. ജലസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിലും കാറ്റിന്റെ കൊടുതികളെയും വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയുന്നതിലും പൂവരശ് വഹിക്കുന്ന പങ്ക് പരിഗണിക്കുമ്പോഴാണ് ശുദ്ധജലവാഹകന്‍ എന്ന് അര്‍ത്ഥത്തിലുള്ള കമണ്ഡലു എന്ന പേരിന്റെ പ്രാധാന്യം മനസ്സിലാവുക.
ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്.
പലരാജ്യങ്ങളിലും പൂവരശിന്റെ ഇളംഇലയും പൂവും ഭക്ഷണമായി ഉപയോഗിക്കുന്നു. വെള്ളത്തടിയോടു ചേര്‍ന്നുള്ള നാര് ബലമുള്ള ഫൈബറായി ഉപയോഗിക്കുന്നു. അകംതൊലി കോര്‍ക്കുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുറംതൊലിയില്‍ നിന്നും ടാനിന്‍ വേര്‍തിരിച്ചെടുത്ത് പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പല രാജ്യക്കാര്‍ക്ക് അവരുടെ ഈട്ടിമരമാണ് പൂവരശ്.
വിത്ത് പാകിയും കമ്പ് മുറിച്ചുനട്ടും പൂവരശ് കൃഷിചെയ്യാം. കണംകയ്യോളം ചുവടുവണ്ണമുള്ളതും രണ്ടു മീറ്ററോളം നീളമുള്ളതുമായ നേര്‍കമ്പുകളാണ് കൃഷിചെയ്യേണ്ടത്. നട്ടുനനച്ചാല്‍ വേഗം കിളിര്‍ത്തു വരുന്നതിനാല്‍ വിത്തുപാകുന്നതിനേക്കാള്‍ രണ്ടു വര്‍ഷത്തോളം സമയലാഭം ലഭിക്കും. ചാണകം പൂവരശിന് ഒന്നാന്തരം വളമാണ്. കീടബാധയോ രോഗങ്ങളോ സാധാരണയായി പൂവരശിനെ ബാധിക്കാറില്ല. എട്ടുപത്തു വര്‍ഷം കൊണ്ട് പൂവരശിന്റെ തടിക്ക് കാതലുണ്ടാകും.
പിപ്പലി, തിപ്പലി, ലോങ്ങ്‌പെപ്പെര്‍
സംസ്കൃതത്തില്‍ പിപ്പലി എന്നറിയപ്പെടുന്ന തിപ്പലി കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതും പടര്‍ന്ന് വളരുന്നതുമായ ഒരു സസ്യമാണ്. ഇംഗ്ലീഷില്‍ ലോങ്ങ്‌പെപ്പെര്‍ എന്നറിയപ്പെടുന്നു.
ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. തിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, അത്തിതിപ്പലി, കാട്ടുതിപ്പലി എന്നിങ്ങനെ വിവിധയിനം തിപ്പലികള്‍ കാണപ്പെടുന്നു. സസ്യഭാഗങ്ങള്‍ക്ക് എരിവ് രസമുണ്ട്. മൂപ്പെത്തിയ തിരികള്‍ക്കാണ് ഔഷധ മൂല്യമേറെയുള്ളത്. തിരികള്‍ മൂപ്പെത്താന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെയെടുക്കും. കറുപ്പ് കലര്‍ന്ന പച്ച നിറമാകുമ്പോഴാണ് പാകം. തിരികള്‍ വെയിലത്തുണക്കിയാണ് വിപണനം ചെയ്യുന്നത്. വേര് പിടിപ്പിച്ച തണ്ടുകള്‍ മഴക്കാലത്ത് കൃഷിസ്ഥലങ്ങളില്‍ നടാം. തണല്‍ ആവശ്യമുള്ള സസ്യം. പഴയ കാലത്ത് തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി നട്ടു വളര്‍ത്തിയിരുന്നു.
തിപ്പലിയില്‍ ആണ്, പെണ്‍ചെടികളുണ്ട്. പെണ്‍ചെടിയിലെ കായ്കള്‍ മാത്രമാണ് മൂപ്പെത്തിയാല്‍ പറിച്ചെടുക്കുക. ഇവ ആണ് ചെടിയിലുണ്ടാകുന്ന കായ്കളേക്കാള്‍ നീളം കുറഞ്ഞതും മുഴുത്തതുമായിരിക്കും. തിരികള്‍ ഉണ്ടായി രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. കായ്കള്‍ മൂപ്പ് കുറഞ്ഞാലും കൂടിയാലും അത് ഔഷധഗുണത്തെ ബാധിയ്ക്കും. പാകമായ തിരികള്‍ പറിച്ചെടുത്ത് നല്ല വെയിലില്‍ അഞ്ചോ ആറോ ദിവസം ഉണക്കണം.അഞ്ച് കൊല്ലം കൂടുമ്പോള്‍ പഴയ ചെടികള്‍ പിഴുതുമാറ്റി പുതിയവ നടണം. പിഴുതുമാറ്റുന്ന ചെടികള്‍ കഷ്ണങ്ങളാക്കി നന്നായി ഉണക്കിയെടുത്താല്‍ തിപ്പലി മൂലമായി. ആയുര്‍വേദത്തില്‍ ഇതിനും ഉപയോഗമുണ്ട്.
ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. അശ്വഗന്ധാരിഷ്ടം, ദശമൂലകടുത്രയകഷായം, ദശമൂലാരിഷ്ടം, ച്യവനപ്രാശം, വില്വാദി ഗുളിക, താലീസപത്രചൂര്‍ണം, അഗസ്ത്യരസായനം, അജമാംസ രസായനം, പഞ്ചകോലം, കൃഷ്ണാവലേഹ്യം, നിര്‍ഗുണ്‍ഡ്വാദി തൈലം, ഭൃഗരാജാദി തൈലം, തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മൂത്രാശയ കല്ല് , ജ്വരം, അതിസാരം, തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ മൂന്നും കൂടി ചേര്‍ക്കുന്നതിനെ ത്രികടു എന്ന് പറയുന്നു. ചുമ, പനി, എന്നിവയുടെ ശമനത്തിനായി തിപ്പലിപ്പൊടി തേനിലോ ചൂട്പാലിലോ ചാലിച്ച് കഴിക്കുന്ന പതിവുണ്ട്.
Monday, 24 June 2013
ചങ്ങലംപരണ്ട , വജ്രവല്ലി
പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട (വജ്രവല്ലി).. ശാസ്ത്ര നാമം സിസ്സസ് ക്വാഡ്രാഗുലാരിസ് (Cissus quadrangularis) എന്നാണ്. ഇംഗ്ലീഷില്‍ bone setter എന്നും അറിയപ്പെടുന്നു.
വള്ളിയായി മരങ്ങളില്‍ പടര്‍ന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്. ഓരോ സന്ധികളില്‍ നിന്നും ഇലകളും എതിര്‍ഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കള്‍ വളരെ ചെറുതാണ്.ചുവന്ന കായ്കളില്‍ ഒരു വിത്തുണ്ടായിരിക്കും. ഇല ഭക്ഷ്യയോഗ്യമാണ്.
സംസ്കൃതത്തില്‍ അസ്ഥി സംഹാരി എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു. കഫം, വാതം എന്നിവയെ ശമിപ്പിക്കും. ഒടിഞ്ഞ അസ്ഥിയെ കൂട്ടിച്ചേര്‍ക്കും.രക്തം സ്തംഭിപ്പിക്കും.വിശപ്പുണ്ടാക്കും.ആര്‍ത്തവ ക്രമീകരണത്തിനും നല്ലത്.
Friday, 21 June 2013
നായ്ക്കടുക്,കാട്ടുകടുക് , വേള, കരിങ്കടുക്
പുതുമഴയ്ക്കു ശേഷം പറമ്പുകളിലൊക്കെ തകരയ്ക്കൊപ്പം താനേ മുളക്കുന്ന ഒരു കൊച്ചു ചെടി..വേള, നായ്ക്കടുക്,കാട്ടുകടുക് എന്നുമൊക്കെ പേരുകളുണ്ട്....നല്ല കൈയ്പ്പുരുചിയുള്ള ഈ ചെടി ഒരു കീടനാശിനിയും പച്ചിലവളവുമാണ്....മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കുന്നു.
വൈല്‍ഡ് മസ്റ്റേഡ് (Wild Mustard) എന്ന ആംഗലേയ നാമവും ക്ലിയോം വിസ്കോസ (Cleome Viscosa) എന്ന ശാസ്ത്രനാമവുമുള്ള കാട്ടുകടുക് സാധാരണ കടുകിനു പകരം ഭക്ഷണമായും, കായും വേരും ഇലകളും ആയുര്‍വ്വേദ ഔഷധമായും ഉപയോഗിക്കുന്നു.
രാജക്ഷവം, രാജസഷർപം, കരിങ്കടുക് എന്നീ പേരുകള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമായും കുട്ടികളിലുണ്ടാകുന്ന വിര ശല്യത്തിന് ഉപയോഗിക്കുന്നു. ഈ ചെടിയുടെ കുടുംബം Cleomaceae. എന്നാല്‍ മുമ്പ് Capparaceae എന്ന കുടുംബത്തിലാണ് പെടുത്തിയിരുന്നത്. പിന്നീടു നടന്ന ഡി.എന്‍.എ പരിശോധനകളിലാണ് ശരിയായ കുടുംബം കണ്ടെത്തിയത്.
Monday, 17 June 2013
ഊരം, ഊര്‍പ്പം
ഇന്ത്യയില്‍ എല്ലായിടത്തും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം അഥവാ ഊര്‍പ്പം. ഇംഗ്ലീഷില്‍ Indian Mallow എന്നു അറിയുന്നു. കുടുംബം : Malvaceae ശാസ്ത്രനാമം : Abutilon indicum. ഇവ ഔഷധമായി ഉപയോഗിക്കുന്നു. അലങ്കാരത്തിനായും ഇവ വളര്‍ത്തുന്നു.
അമോമം സഹ്യാദ്രികം (Amomum sahyadricum)
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം മേഖലയില്‍ നിന്ന് ഇഞ്ചിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു അപൂര്‍വ്വ ഇനം സസ്യത്തെ കണ്ടെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം മേധാവി ഡോ.എം.സാബുവും ഗവേഷക വിദ്യാര്‍ഥികളായ തോമസ്, പ്രഭുകുമാര്‍ എന്നിവരുമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ഇന്ത്യയിലെ ഇഞ്ചിവര്‍ഗ്ഗങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി അതിരുമലയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ 2008 ലാണ് ഈ ചെടിയെ ഇവര്‍ കണ്ടെത്തുന്നത്. ചെടിയെക്കുറിച്ച് ആധികാരികമായി പഠിക്കുന്നതിനായി നിരവധി തവണ മൂവരും അഗസ്ത്യകൂടം സന്ദര്‍ശിച്ചു. സമുദ്രനിരപ്പില്‍ നിന്നും 3300 ല്‍ അധികം അടി ഉയരത്തിലാണ് ഇവ കാണപ്പെടുന്നതെന്ന് ഡോ.എം. സാബു പറഞ്ഞു. ഇഞ്ചി കുടുംബമായ സിഞ്ചിബറേസിയിലെ അമോമം എന്ന ജീനസ്സില്‍പ്പെട്ട പുതിയ സസ്യത്തെയാണ് കണ്ടെത്തിയത്. സഹ്യാദ്രി വനപ്രദേശത്തു നിന്നു കണ്ടെത്തിയതിനാല്‍ അമോമം സഹ്യാദ്രികം (Amomum sahyadricum) എന്ന് ശാസ്ത്രീയമായി ഇതിനെ നാമകരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന അമോമം മ്യൂരിക്കേറ്റം എന്ന സസ്യവുമായി പൂവിന്റെ നിറത്തില്‍ ഇവയ്ക്ക് സാദൃശ്യം ഉണ്ട്. എന്നാല്‍ മറ്റു സ്വഭാവങ്ങളെല്ലാം വ്യത്യസ്തമാണെന്ന ഈ സംഘത്തിന്റെ പഠനത്തെ സ്‌കോട്ട്‌ലന്‍ഡിലെ പ്രശസ്ത സസ്യവര്‍ഗ്ഗീകരണ ശാസ്ത്രജ്ഞനായ മാര്‍ക്ക് ന്യൂമാന്‍ അംഗീകരിച്ചു. പഠനഫലങ്ങള്‍ അന്താരാഷ്ട്ര സസ്യവര്‍ഗ്ഗീകരണശാസ്ത്ര പ്രസിദ്ധീകരണവും അമേരിക്കന്‍ ജേര്‍ണലുമായ 'നോവണി'ല്‍ പ്രസിദ്ധീകരിച്ചു. ഗവേഷക സംഘത്തിലെ തോമസ് ഇപ്പോള്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രഭുകുമാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കീഴിലുള്ള ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ സസ്യവര്‍ഗ്ഗീകരണ വിഭാഗം ശാസ്ത്രജ്ഞനുമാണ്.
കടപ്പാട് : മാതൃഭൂമി
പോഹാബെറി, ഞട്ടങ്ങ, ഞൊട്ടങ്ങ, ഞൊടിയന്‍
നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞട്ടങ്ങ, ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി, ഞൊടിയന്‍ എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry ശാസ്ത്രീയനാമം: Physalis minima). കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്ന കായ്കളുടെ പുറത്ത് തൊപ്പിപോലെ ഒരു പുറം തൊലിയും കാണാം. കായ് നെറ്റിയില്‍ ശക്തിയായ് ഇടിച്ച് ശബ്ദം കേള്‍പ്പിച്ച് കളിക്കാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതില്‍ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്.
ഹവായിയാണ് ഈ ചെടിയുടെ സ്വദേശം. കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോള്‍ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.
കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പരക്കെ കണ്ടിരുന്ന ചെടിയാണ്. ഇപ്പോള്‍ ഈ ചെടി അപൂര്‍വമായിരിക്കുന്നു.
സര്‍പ്പഗന്ധി
ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തില്‍ പെട്ട ഈ സസ്യം “റാവോള്‍ഫിയ സെര്‍പ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു.
ഒരു മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന സര്‍പ്പഗന്ധിയുടെ ഇലകള്‍ക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പര്‍വ്വസന്ധിയില്‍(Node) നിന്നും മൂന്നിലകളുണ്ടാകും. മണ്‍സൂണ്‍ കാലത്തിനുശേഷമാണ് ചെടി പൂവിടാന്‍ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളില്‍ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കള്‍ കൊഴിയുന്നു, ഏതാനം ദിവസങ്ങന്ക്കകം തത്സ്ഥാനത്ത് പച്ച കായ്കള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തില്‍ താഴ്ന്ന കാലം കൊണ്ട് കായ്കള്‍ പഴുക്കുന്നു. കായ്കള്‍ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം. തണലും, ചൂടും, ആര്‍ദ്രതയുമുള്ള പ്രദേശങ്ങളിലാണ് സര്‍പ്പഗന്ധി വളരുന്നത്. വിത്തുകള്‍ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളര്‍ത്തിയെടുക്കാം.
Saturday, 15 June 2013
നീല അമരി
ലെഗൂമിനേസി കുടുംബത്തില്‍പ്പെട്ട ഒരു അംഗമാണ് നീല അമരി. ഇതിന്റെ ശാസ്ത്രീയനാമം ഇന്‍ഡിഗോഫെറ ടിൻക്ളോറിയ. സംസ്കൃതത്തില്‍ നീല, നീലിനി, തുതല, ഗ്രാമിണി എന്നും ഇംഗ്ലീഷില്‍ ഇന്‍ഡിഗൊ പ്ലാന്റ` എന്നും വിളിക്കുന്നു. സമതല പ്രദേശങ്ങളില്‍ സാധാരണ കാണുന്നു. രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു.നീല കലര്‍ന്ന പച്ച നിറമാണ് ഇലകള്‍ക്കു്. ഇന്‍ഡിഗൊ നിറത്തിലുള്ള പ്രകൃതിദത്ത ചായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഏഷ്യയാണ് നീല അമരിയുടെ ജന്മദേശം.
വിഷ ഹരമാണു്. കേശീഗണത്തില്‍ പെടുന്നു. സന്ധിവാതം, രക്തവാതം, ആമവാതം, തലചുറ്റല്‍, മഞ്ഞപിത്തം എന്നിവയുടെ ചികില്‍സക്കു് ഉപയോഗിക്കുന്നു. നീലിഭൃംഗാദി എണ്ണ, നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേരം തൈലം, നീലിദളാദി ഘൃതം, അസനേലാദി തൈലം എന്നിവയിലെ ഒരു ചേരുവയാണു്.
സിങ്കോണ(Cinchona)
ഹോമിയോപ്പതിയില്‍ ജര്‍മ്മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന്‍ പരീക്ഷണം നടത്തിയ സസ്യമായിരുന്നു സിങ്കോണ(Cinchona). മലമ്പനിക്കുള്ള ഏറ്റവും പ്രധാന ഔഷധമായ ക്വിനിന്‍ ഉത്പാദിപ്പിച്ചത് ഈ സസ്യത്തില്‍ നിന്നുമാണ്[1]. Rubiaceae സസ്യകുടുംബത്തില്പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Chinchona calisaya എന്നാണ്.. ,.
നീലഗിരി, ഊട്ടി, സിക്കിം, ഹിമാലയസാനുക്കളിലും സിങ്കോണ കൃഷിചെയ്തുവരുന്നു.
പ്രധാനമായും ഉണ്ടാക്കുന്ന ഔഷധം മലമ്പനിക്കെതിരെയുള്ള മരുന്നായ ക്വിനിന്‍ ആണ്. പനി വിറയല്‍, വിയര്‍പ്പ് എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മലമ്പനിക്കാണ് ക്വിനിന്‍ സാധാരണ ഉപയോഗിക്കുന്നത്. കൂടാതെ സാധാരണയില്‍ കവിഞ്ഞ വിശപ്പ്, ഭക്ഷണം കഴിച്ച ഉടനേ വീണ്ടും കഴിക്കണം എന്നുള്ള തോന്നല്‍, എല്ലാ ഭക്ഷണ സാധനങ്ങളോടും അത്യാര്‍ത്തി, ദാനത്തിന് താമസം, വറുവേദന, വയല്‍ സ്തംഭനം എന്നുതുടങ്ങി വര്‍ദ്ധിച്ച രക്തവാതത്തിനുവരെ ക്വിനിന്‍ ഉപയോഗിക്കുന്നു . ചെവിയില്‍ നിന്നും ഉണ്ടാകുന്ന പഴുപ്പ്, മൂക്കില്‍ നിന്നും രക്തംവരിക, സ്വപ്നസ്ഖലനം എന്നീ അവസ്ഥവിശേഷങ്ങള്‍ക്ക് സിങ്കോണയില്‍ നിന്നുമുള്ള ഔഷധം ഉപയോഗിക്കുന്നു .
കാട്ടുചൂരല്‍
കേരളത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളില്‍ പരക്കെ കാണപ്പെടുന്ന ഒരുതരം ചൂരലാണ് കാട്ടുചൂരല്‍. (ശാസ്ത്രീയനാമം: Calamus rheedei).
ചെറുചൂരല്‍
പശ്ചിമഘട്ടത്തില്‍ ധാരാളമായി കാണുന്ന ഒരു ചെടിയാണ് ചെറുചൂരല്‍ (ശാസ്ത്രീയനാമം: Calamus pseudotenuis). 300 മീറ്ററീനും 1500 മീറ്ററിനും ഇടയില്‍ ഉയരമുള്ള നനവാര്‍ന്ന നിത്യഹരിതവനങ്ങളില്‍ കാണുന്നു. ഒന്നേകാല്‍ മീറ്ററോളം നീളമുണ്ട് ഇലയ്ക്ക്. കുറ്റിച്ചൂരലുമായി നല്ല സാമ്യമുണ്ട്. ചിമ എന്നും അറിയപ്പെടുന്നു.
Thursday, 13 June 2013
ആവണക്ക്
റിസിനസ് കമ്മ്യൂണിസ് (Ricinus Communis Linn) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷില്‍ കാസ്റ്റര്‍ ഓയില്‍ പ്ലാന്റ് (Castor Oil Plant) എന്നാണ് പറയുന്നത്. എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്.
ഇലകള്‍ വിസ്തൃതവും ഹസ്താകാരത്തില്‍ പാളിതവുമാണ്. ഇലഞരമ്പുകള്‍ എഴുന്നു നില്‍ക്കും. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനും ഉപയോഗിക്കുന്നത്. വിത്തില്‍ നിന്ന് 35-40% എണ്ണ ലഭിക്കും. റിസിനോളിക് - ലിനോലിക്ക് ആസിഡുകള്‍ ഈ എണ്ണയില്‍ ധാരാളമുണ്ട്. ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.
വളരെ പണ്ടുമുതലേ നമ്മുടെ നാട്ടില്‍ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന സസ്യമാണ് ആവണക്ക്. വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം എന്ന നിലയില്‍ സംസ്കൃതത്തില്‍ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാല്‍ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്, പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്.
പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീര്‍ ചേര്‍ത്ത് ആവണക്ക സേവിച്ചാല്‍ മതി. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിന്‍ വേര് കഷായത്തില്‍ വെണ്ണ ചേര്‍ത്ത് സേവിച്ചാല്‍ ശോധന ലഭിക്കും. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ചൂടു പാലൊഴിച്ച് കുടിച്ചാല്‍ വയറു വേദന ശമിക്കും. തളിരില നെയ്യില്‍ വറുത്ത് തിന്നാല്‍ നിശാന്ധത മാറിക്കിട്ടും.
അര ഔണ്‍സ് മുതല്‍ 1 ഔണ്‍സ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാല്‍ മലബന്ധം, വയറു വേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്. ആവണക്കെണ്ണ ചേര്‍ത്തുണ്ടാക്കിയ സുകുമാരഘ്യതം ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
കരിനൊച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍മാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കി സന്ധികളില്‍ വെച്ചു കെട്ടിയാല്‍ മതി. ഭക്ഷ്യവിഷബാധയേറ്റാല്‍ ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് വയറിളക്കിയാല്‍ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുവാന്‍ ആവണക്കിന്റെ വിത്ത് പരുവില്‍ അരച്ചിട്ടാല്‍ മതി. ആവണക്കിന്‍ വേരരച്ച് കവിളത്ത് പുരട്ടിയാല്‍ പല്ലുവേദനക്കും നീരിനും നല്ലതാണ്.
കടപ്പാട്: http://kif.gov.in/
Tuesday, 11 June 2013
ആനവണങ്ങി
15 മീറ്റര്‍ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് ആനവണങ്ങി. (ശാസ്ത്രീയനാമം: Guidonia ovata). മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നന്‍ എന്നെല്ലാം പേരുകളുണ്ട്. കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ കാണുന്നു. 1800 മീറ്റര്‍ വരെ ഉയരമുള്ള കാടുകളിലാണ് ആനവണങ്ങി ഉണ്ടാവുക.
Monday, 10 June 2013
എലിമരം
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് എലിമരം. (ശാസ്ത്രീയനാമം: Memecylon gracile). 700 - 1000 മീറ്റര്‍ ഉയരമുള്ള നനവാര്‍ന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. അപൂര്‍വ്വമായി കാണുന്ന ഈ മരത്തെ കുടകിലും അഗസ്ത്യമലയിലും കണ്ടിട്ടുണ്ട്.
Sunday, 9 June 2013
കൊങ്ങിണി
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സില്‍ ഏകദേശം 150ഓളം വര്‍ഗങ്ങള്‍ ഉണ്ട്. ഇവ ഇന്ത്യയില്‍ എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു.
രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്.
മലയാളത്തില്‍ത്തന്നെ കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മല്‍പ്പൂവ്, തേവിടിച്ചിപ്പൂവ് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
മഞ്ഞള്‍വള്ളി
മരങ്ങളില്‍ 30 മീറ്ററോളം ഉയരത്തില്‍ പടര്‍ന്നു കയറുന്ന ഇന്ത്യന്‍ വംശജനായ ഒരു വള്ളിച്ചെടിയാണ് മഞ്ഞള്‍വള്ളി. (ശാസ്ത്രീയനാമം: Combretum latifolium). ഏഷ്യയിലെങ്ങും കാണാറുണ്ട്.
വെണ്‍കുറിഞ്ഞി
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ പൂച്ചെടിയാണ് വെണ്‍കുറിഞ്ഞി. (ശാസ്ത്രീയനാമം: Barleria courtallica). രണ്ടുമീറ്ററോളം ഉയരം വയ്ക്കും.
നീല അമല്‍പ്പൊരി
റൂബിയേസിയേ കുടുംബത്തില്‍ പെട്ട ഒരിടത്തരം കുറ്റിച്ചെടിയാണ് നീല അമല്‍പ്പൊരി. ചെസേലിയ കെർവിഫ്ലോറ (Chassalia curviflora) എന്നാണ് സസ്യശാസ്ത്ര നാമം.ഇന്ത്യ,ചൈന,ഇന്തോനേഷ്യ,തുടങ്ങിയ തെക്ക്,തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു.വനങ്ങളിലും പൊന്തല്‍ കാടുകളിലും വന്മരങ്ങളുടെ കീഴെയാണിവ മിക്കവാറും കാണപ്പെടുന്നത്.
നീലക്കുറിഞ്ഞി,
പശ്ചിമഘട്ടത്തിലെ മലകളില്‍ 1500 മീറ്ററിനു മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്.
നീലഗിരി കുന്നുകള്‍, പളനി മലകള്, മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകള്‍ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികള്‍ കാണപ്പെടുന്നത്. മൂന്നാറില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നിലക്കുറിഞ്ഞി ധാരാളമുണ്ട്. തമിഴ്‌നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയില്‍ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്.
വെള്ളമന്ദാരം
ഫബാസിയേ കുടുംബത്തിലെ ഉപവിഭാഗമായ കൈസൽപിനിയൊയ്ഡിയില്‍ ഉള്‍പ്പെട്ട പുഷ്പിണിയായ കുറ്റിച്ചെടിയാണ് മന്ദാരം. ശാസ്ത്രീയനാമം: ബൌഹിനിയ അകുമിനേറ്റ. കുറ്റിച്ചെടിയായി വളരുന്ന മന്ദാരം 2-3 മീറ്റർ വരെ ഉയരം വെക്കും. കാളയുടെ കുളമ്പിന് സമാനമായ ആകൃതിയിലുള്ള ഇലകള്‍ക്ക് 6മുതല്‍ 15 സെന്റിമീറ്റര്‍ വരെ നീളവും വീതിയും കാണും. വെളുത്തനിറത്തിലുള്ള പൂക്കള്‍ നല്ല സുഗന്ധമുള്ളവയാണ്. അഞ്ചിതളുകളുള്ള പൂക്കള്‍ക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം. പരാഗണത്തിനുശേഷം ഉണ്ടാകുന്ന കായകള്‍ക്ക് 7.5 മുതല്‍ 15 സെന്റിമീറ്റര്‍ വരെ നീളവും 1.5 മുതല്‍ 1.8 വരെ വീതിയുമുണ്ടാകും.ഒരു അലങ്കാര സസ്യമെന്ന നിലയില്‍ മന്ദാരം ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളര്‍ത്തപ്പെടുന്നുണ്ട്.
വെളുത്ത നിലപ്പന, വെള്ള മുസ്‌ലി
വെളുത്ത നിലപ്പന എന്നും അറിയപ്പെടുന്ന വെള്ള മുസ്‌ലി വരണ്ട ഇലപൊഴിക്കും കാടുകളില്‍ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Chlorophytum tuberosum). ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്നു. കൃഷി ചെയ്യുന്നുമുണ്ട്. ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു. ലൈംഗിക ഉത്തേജന ഔഷധങ്ങളില്‍ വെള്ള മുസ്‌ലി ഉപയോഗിക്കുന്നുണ്ട്.
വലിയ വയറവള്ളി
ഒരു വള്ളിച്ചെടിയാണ് വലിയ വയറവള്ളി. (ശാസ്ത്രീയനാമം: Merremia vitifolia). വയറുവേദനയ്ക്കെതിരെ മരുന്നായി ഉപയോഗിക്കാറുണ്ട്. ഏഷ്യയിലെല്ലായിടത്തും തന്നെ കാണാറുണ്ട്.
വയറവള്ളി
പരമാവധി 2 സെന്റിമീറ്റര്‍ മാത്രം വണ്ണം വയ്ക്കുന്ന തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് വയറവള്ളി. (ശാസ്ത്രീയനാമം: Merremia umbellata). ധാരാളം രോഗങ്ങള്‍ക്ക് ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്. പൂവ് പൂമ്പാറ്റകളെയും തേനീച്ചകളെയും പക്ഷികളെയും ആകര്‍ഷിക്കാറുണ്ട്.
റ്റുലിപ്
ഏകബീജപത്രികളിലെ ലിലിയേസീ (Liliaceae) കുടുംബത്തില്‍പ്പെടുന്ന ഉദ്യാനസസ്യമാണ് റ്റുലിപ്. ഇതിനു 109 ലധികം തരങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. 'തലകീഴായിട്ടുള്ള പുഷ്പത്തിനെ പ്രതിനിധീകരിക്കുന്നു' എന്നാണ് ടൂലിപ്പ് എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. 'ടോലിബന്‍' (toliban) എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ടൂലിപ്പ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. വസന്തകാലത്തെ ഏറ്റവും പകിട്ടുള്ള ഒരു പുഷ്പ ഇനമാണിത്. സാധാരണ ഒറ്റ തണ്ടില്‍ വിരിയുന്ന പൂക്കളാണു്. എന്നാല്‍ ചെലയിനങ്ങളില്‍ ഒന്നിലേറെ പൂക്കള്‍ ഒരു തണ്ടില്‍ നിന്നും ഉണ്ടാകുന്നു. റ്റുലിപ് പൂക്കള്‍ പല വര്‍ണ്ണത്തില്‍ ഉണ്ടു്. എന്നാല്‍ നീലനിറത്തിലുള്ള ടൂലിപ്പ് പുഷ്പങ്ങള്‍ കാണാറില്ല. ചെടിയുടെ ആകൃതിയും വലുപ്പവും ഏത് സ്ഥലത്തും ഇവ നട്ടുവളര്‍ത്തുന്നതിന് അനുയോജ്യമായ വിധത്തിലുള്ളതാണ്. 75 സെ.മീ. ഉയരത്തില്‍ വരെ വളരുന്നയിനങ്ങളുണ്ടെങ്കിലും 30 സെ.മീ. താഴെ മാത്രം വളരുന്നയിനങ്ങളാണ് ഏറെ നട്ടുവളർത്തപ്പെടുന്നത്.
Subscribe to:
Posts (Atom)
Labels
FRUIT
Scientific / Botanical Names
അ ല്‍ ര്‍ ള്‍ ന്‍ ണ്‍
അകത്തി.
അകില്‍
അക്കരംകൊല്ലി
അക്കരപ്പുത
അക്കി
അക്കേഷ്യ
അക്രോട്ട്
അഗ്നിശിഖ
അഘോരി
അങ്കര
അങ്കോലം
അഞ്ചിലത്തെറ്റി
അഞ്ചുമുലച്ചി
അടക്ക
അടങ്ങി
അടപതിയന്‍.
അടയ്ക്കാപയിന്‍
അടയ്ക്കാപ്പയിന്‍
അടയ്ക്കാമണിയൻ
അടവിപ്പാല
അട്ടപ്പരന്ത
അഡീനിയം
അണലിവേഗം
അണ്ണക്കര
അതിരാണി
അതിവിടയം
അത്തി
അനന്തൻപച്ച
അനന്തശയനം
അപ്പ
അപ്പൂപ്പന്‍ താടി
അംബ്രലാ ട്രീ
അമല്‍പ്പൊരി
അമുക്കുരം
അമൃത്
അമോമം സഹ്യാദ്രികം
അമ്പലപാല
അമ്പഴം
അമ്പഴങ്ങ
അമ്പൂരിപ്പച്ചില
അമ്മിമുറിയന്‍
അയണി
അയമോദകം
അയിനിപ്പിലാവ്
അയ്യപ്പന
അയ്യപ്പാന
അയ്യപ്പാല
അരണമരം
അരത്തമരവാഴ
അരയാഞ്ഞിലി
അരയാൽ
അരളി
അരിക്കണ്ണി
അരിനെല്ലിക്ക
അരിപ്പഴച്ചെടി
അരിപ്പൂച്ചെടി
അരിപ്പൂവ്
അരിയാപൊരിയന്‍.
അരിഷ്ട
അരീപ്പഴം
അരൂത
അര്‍ക്ക
അലക്കുചേര്
അലര്‍ക്ക
അലറി
അലറിപ്പാല
അലീഗറ്റര്‍ പിയര്‍
അല്‍പം
അവില്‍പ്പൊരി
അസലിയ
അസോള
അസ്ഥിമരം
അളുങ്കുമരം
ആകാശമല്ലി
ആകാശമുല്ല
ആകാശവല്ലി
ആകാശവെള്ളരി
ആച്ച
ആച്ചമരം
ആഞ്ഞിലി
ആടലോടകം
ആടുകൊട്ടാപാല
ആടുതിന്നാപ്പാല
ആടുതൊടാപ്പാല
ആത്ത
ആത്തചക്ക
ആത്തിച്ചക്ക
ആനക്കയ്യൂരം
ആനക്കുറുന്തോട്ടി
ആനക്കൂവ
ആനക്കൈത
ആനക്കൊടിത്തൂവ
ആനച്ചുണ്ട
ആനച്ചുവടി
ആനച്ചേര്
ആനച്ചൊറിയന്‍
ആനത്തകര
ആനത്തൂവ
ആനത്തൊട്ടാവാടി
ആനപ്പരുവ
ആനമുള്ള്
ആനയടിയന്‍
ആനവണങ്ങി
ആനവിരട്ടി
ആനെക്കാട്ടിമരം
ആൻഡമാൻ റെഡ്‌വുഡ്
ആപ്പിള്‍
ആഫ്രിക്കന്‍ ഡേയ്സി
ആഫ്രിക്കന്‍ പായല്‍
ആഫ്രിക്കന്‍ ലില്ലി
ആഫ്രിക്കന്‍മല്ലി
ആമ്പല്‍
ആമ്പൽ
ആരംപുളി
ആരമ്പുവള്ളി
ആരോഗ്യപ്പച്ച
ആര്യവേപ്പ്
ആലാഞ്ചി
ആലുകൾ
ആവണക്ക്
ആവര
ആവല്‍
ആശാരിപ്പുളി
ആശാളി
ആഴാന്ത
ആഴാന്തല്‍
ആറ്റുകനല
ആറ്റുകരിമ്പ്
ആറ്റുകറുവ
ആറ്റുചങ്കള
ആറ്റുദർഭ
ആറ്റുനൊച്ചി
ആറ്റുപുന്ന
ആറ്റുപേഴ്
ആറ്റുമയില
ആറ്റുവഞ്ചി
ആറ്റുവയണ
ആറ്റുവയന
ഇഞ്ച
ഇഞ്ചി
ഇഞ്ചിപ്പുല്ല്
ഇടമ്പിരി വലമ്പിരി
ഇടവകം
ഇടിഞ്ഞില്‍
ഇത്തി
ഇത്തിയാല്‍
ഇത്തിള്‍
ഇന്ത്യന്‍ വയലറ്റ്
ഇന്‍സുലിന്‍ ചെടി
ഇംപേഷ്യന്‍സ് വീരപഴശ്ശി
ഇരട്ടിമധുരം
ഇരവി
ഇരിപ്പ
ഇരുമുള്ള്
ഇരുവേലി
ഇരുള്‍
ഇലഞ്ഞി
ഇലന്ത
ഇലപ്പുച്ചെടി
ഇലമുളച്ചി
ഇലവ്
ഇലിപ്പ
ഇലുമ്പിപുളി
ഇല്ലക്കട്ട
ഇല്ലി
ഇഷദ്ഗൊല
ഇഷദ്ഗോള്‍
ഈച്ചക്കാര
ഈച്ചമരം
ഈട്ടി
ഈത്തപ്പഴം
ഈന്തപ്പന
ഈന്തപ്പഴം
ഈന്ത്
ഈരക്കത്തിര
ഈലാങ്ങ് ഈലാങ്ങ്
ഈശ്വരഗോള
ഈശ്വരമുല്ല
ഈശ്വരമൂലി
ഈഷാല്‍
ഈസ്റ്റ് ഇന്ത്യൻ മഹാഗണി
ഈഴച്ചെമ്പകം
ഈറക്കത്തിര
ഈറ്റ
ഉകമരം
ഉങ്ങ്
ഉണ്ടാപ്പയിന്‍
ഉണ്ടാപ്പയിൻ
ഉത്കണ്ടകം
ഉത്തിരം
ഉന്നം
ഉപ്പനച്ചം
ഉപ്പിളിയൻ
ഉമ്മം
ഉമ്മത്ത്
ഉലുവ
ഉഴിഞ്ഞ
ഉറിതൂക്കി
ഉറുമാംകായ
ഊട്ടി പൂവ്
ഊരം
ഊരംപുളിക്കിഴങ്ങ്
ഊര്‍പം
ഊർപം
ഊർപണം
ഊര്‍പന്‍
ഊർപൻ
ഊര്‍പ്പം
എണ്ണപ്പന
എണ്ണപ്പൈൻ
എയ്ഞ്ചല്‍സ് ട്രമ്പറ്റ്
എരച്ചുകെട്ടി
എരിവള്ളി
എരുക്ക്
എരുമക്കള്ളി
എരുമനാക്ക്
എരുമപ്പാവല്‍
എലിചെവിയന്‍
എലിച്ചുഴി
എലിച്ചെവിയൻ
എലിപ്പയര്‍
എലിമരം
എല്ലൂറ്റി
എള്ള്
ഏകനായകം
ഏണിക്കമ്പന്‍
ഏപ്രില്‍ ലില്ലി
ഏലം
ഏഴിലംപാല
ഐവി
ഐവിരലിക്കോവ
ഒടിയമടന്ത
ഒടുക്ക്
ഒടുവൻ
ഒട്ടകമുള്ള്
ഒട്ടല്‍
ഒതളം
ഒരിലത്താമര
ഒരുകാൽ ഞൊണ്ടി
ഒല
ഒറ്റ
ഒറ്റചെവിയന്‍
ഓട
ഓടമരം
ഓടല്‍
ഓരില
ഓരിലത്താമര
ഓരിലത്തീപ്പെട്ടിമരം
ഓര്‍ക്കിഡ് - ഡ്രൂറി
ഓര്‍ക്കിഡ് - സീതമുടി
ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ്
ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട
ഓറഞ്ച്
ഔഷധസസ്യങ്ങളുടെ പട്ടിക
കക്കിഞ്ച
കച്ചപ്പട്ട
കച്ചോലം
കടക്കൊന്ന
കടച്ചക്ക
കടപ്പ
കടപ്പാല
കടപ്പിലാവ്
കടപ്ലാവ്
കടലപ്പൂവ്
കടലാടി
കടലാവണക്ക്
കടലാസുപിച്ചകം
കടലാസുപൂവ്
കടലാസ്സുചെടി
കടൽത്തെങ്ങ്
കടവാരി
കടുക്
കടുക്ക
കടുവാപിടുക്കന്‍
കട്ടക്കാര
കട്ടപ്പുന്ന
കട്ടമല്‍പ്പൊരി
കട്ഫലം
കഠാരമുള്ള്
കണിക്കൊന്ന
കണ്ടകാര
കണ്ടകാരിചുണ്ട
കണ്ടഫല:
കണ്ടാടി
കണ്ണാന്തളി
കണ്ണാമ്പൊട്ടി
കണ്ണാവ്
കദംബവള്ളി
കനകാംബരം
കന്നികൂര്‍ക്ക
കന്യാവ്
കബൊംബ കരൊലിനിയാന
കമണ്ഡലു മരം
കമ്പിളി നാരകം
കമ്പിളി നാരങ്ങ
കമ്മട്ടി
കമ്മട്ടിവള്ളി
കമ്യൂണിസ്റ്റ് പച്ച
കയ്പൻ പടവലം
കയ്യോന്നി
കരക്കണ്ടന്‍
കരച്ചുള്ളി
കരടിപ്പുല്ല്
കരണ
കരണ്ടിപ്പഴം
കരനെല്ലി
കരയം
കരയാമ്പൂ
കരളകം
കരള്‍വേഗം
കരിക്കോവ
കരിങ്കടുക്
കരിങ്കണ്ണി
കരിങ്കൂവളം
കരിങ്ങാലി
കരിങ്ങാഴ
കരിങ്ങോട്ട
കരിഞ്ചീരകം
കരിഞ്ചേര്
കരിഞ്ഞോട്ട
കരിനീലി
കരിന്തകര
കരിന്തക്കാളി
കരിന്തുമ്പ
കരിംപായൽ
കരിംപായല്‍. (
കരിമഞ്ഞൾ
കരിമുതുക്ക്
കരിമുത്തിള്‍
കരിമുള്ളി
കരിമ്പാല
കരിമ്പ്
കരിവെള്ള
കരിവേലം
കരീരം
കരീലാഞ്ചി
കരുകൂമത
കരുപ്പക്കൊടി
കരുവാളി
കരുവേമ്പ്
കരോണ്ട
കര്‍പ്പൂരവള്ളി
കലദി
കലമ്പി
കലിഞ്ഞി
കലുവാലുക. മാന്തലമുക്കി
കല്‍ത്താമര
കൽമോനി
കല്യാണസൗഗന്ധികം
കല്ലത്തി
കല്ലരയാല്‍
കല്ലിത്തി
കല്ലുഞാവൽ
കല്ലുരുക്കി
കല്ലുരുവി
കല്ലുവാഴ
കല്ലൂർവഞ്ചി
കവുങ്ങ്
കശുമരം
കശുമാവ്
കശുവണ്ടി
കസ്തൂരിവെണ്ട
കളിപ്പാല്‍വള്ളി
കള്ളക്കറുവ
കഴഞ്ചി
കറളകം
കറിവേപ്പ്
കറുക
കറുകപുല്ല്
കറുംതൊലി
കറുത്തചെറി
കറുവ
കറുവപ്പട്ട
കറ്റാര്‍വാഴ
കാകോളി
കാക്കഞാറ
കാക്കത്തുടലി
കാക്കത്തൊണ്ടി
കാക്കപ്പൂ
കാക്കപ്പൂവ്
കാഞ്ചന്‍
കാഞ്ചന്‍കോര
കാഞ്ഞിരം
കാട്ടമൃത്
കാട്ടമ്പി
കാട്ടരത്ത
കാട്ടലരി
കാട്ടാത്ത
കാട്ടിഞ്ചി
കാട്ടുകടുക്
കാട്ടുകമുക്
കാട്ടുകരണ
കാട്ടുകർപ്പൂരം
കാട്ടുകഴഞ്ചി
കാട്ടുകറിവേപ്പ്
കാട്ടുകാരമുള്ള്
കാട്ടുകുന്നി
കാട്ടുകുരുമുളക്
കാട്ടുകൈപ്പയ്ക്ക
കാട്ടുകൊടിവള്ളി
കാട്ടുകൊന്ന
കാട്ടുഗോതമ്പ്
കാട്ടുചാമ്പ
കാട്ടുചീര
കാട്ടുചൂരല്‍
കാട്ടുചെമ്പകം
കാട്ടുചേന
കാട്ടുചേര
കാട്ടുചേര്
കാട്ടുജാതി
കാട്ടുഞെരിഞ്ഞിൽ
കാട്ടുതുവര
കാട്ടുതുളസി
കാട്ടുനാരകം
കാട്ടുനിരൂരി
കാട്ടുനെല്ലി
കാട്ടുനൊച്ചി
കാട്ടുപടവലം
കാട്ടുപരുത്തി
കാട്ടുപാല്‍ വള്ളി
കാട്ടുപാവ്
കാട്ടുപീര
കാട്ടുപുകയില
കാട്ടുപുല്ലാനി
കാട്ടുപൂവരശ്
കാട്ടുപെരണ്ട
കാട്ടുപൊന്നാങ്കണ്ണി
കാട്ടുമഞ്ഞൾ
കാട്ടുമരോട്ടി
കാട്ടുമുന്തിരി
കാട്ടുമൈലോചിന
കാട്ടുവഴന
കാട്ടുവാക
കാട്ടുവാഴ
കാട്ടുവിഴാല്‍
കാട്ടുഴുന്ന്
കാനക്കപ്പളം
കാനക്കൈത
കാനവാഴ
കാനറിപ്പുല്ല്
കാന്തക്കമുക്
കാന്തൾ
കാന്താരി മുളക്
കാബേജ്
കായാമ്പൂ
കായാവ്
കാര
കാരകിള്‍
കാരക്ക
കാരച്ചുള്ളി
കാരമരം
കാരമുള്ള്
കാരമ്പോള
കാരയ്ക്ക
കാരറ്റ്
കാരിഞ്ച
കാരിവെള്ള
കാര്‍ക്കോട്ടി
കാർക്കോട്ടി
കാര്‍ത്തിക പൂ
കാവളം
കാശാവ്
കാശിത്തുമ്പ
കാശിത്തെറ്റി
കാളപ്പൂവ്
കാളിപ്പൂ
കിങ്ങിണി
കിണികിണി
കിണ്ടിപ്പൂ
കിത്തോന്നി
കിയാവ്
കിരിയത്ത്
കിലുകിലുക്കി
കിളി ഇടിഞ്ഞില്‍
കീരിക്കിഴങ്ങ്
കീഴ്‌ക്കൊലച്ചെത്തി
കുങ്കുമം
കുങ്കുമപ്പൂമരം
കുങ്കുമപ്പൂവ്
കുടകപ്പാല
കുടകള്‍
കുടങ്ങല്‍
കുടംപുളി
കുടപ്പാല
കുടമരം
കുടമുല്ല
കുന്തപ്പഴം
കുന്നി
കുപ്പത്തൂവ
കുപ്പമഞ്ഞള്‍
കുപ്പമേനി
കുമത
കുമ്പളങ്ങ
കുരങ്ങന്‍ കായ
കുരങ്ങുമഞ്ഞള്‍.
കുരുട്ടു പാല
കുരുപ്പക്കൊടി
കുരുമുളക്
കുരുവിലാഞ്ചി
കുവലയം
കുഴല്‍പ്പൂമരം
കുഴിമുണ്ടന്‍
കുറുക്കന്‍തൂറി
കുറുഞ്ഞി
കുറുന്തോട്ടി
കുറുപ്പക്കൊടി
കുറുമുള്ളി
കുറ്റിചക്ക
കൂണ്‍
കൂര്‍ക്ക
കൂവ
കൂവപ്പൊടി
കൂവരക്
കൂവളം
കൃഷ്ണകിരീടം
കൃഷ്ണക്രാന്തി
കൃഷ്ണബീജം
കൈതച്ചക്ക
കൈതമാവ്
കൈതൊണ്ടി
കൊക്കോ
കൊക്കോ കൃഷി
കൊങ്കിണി
കൊങ്ങിണി
കൊടവാരി
കൊടസ്സാരി
കൊടുങ്ങല്‍
കൊട്ടം
കൊട്ടവള്ളി
കൊത്തുമുരിക്ക്
കൊനമരം
കൊമെലിന ആന്‍ഡമാനിക്ക
കൊരട്ട
കൊരണ്ടി
കൊസ്രാമ്പ
കൊളവ്
കോകം
കോനോകാര്‍പ്പാസ് ഇറക്ക്റ്റസ്
കോപ്പര്‍ ലീഫ്
കോപ്‌സിയ
കോമട്ടി
കോയിക്കൊടവം
കോലരക്ക്
കോലിഞ്ചി
കോവയ്ക്ക
കോവിദാരം
കോസ്മോസ്
കോളാമ്പി (സസ്യം)
കോളിയസ്
കോഴിപ്പൂവ്
കോറ
ക്രൈസോതെമിസ്
ക്രോട്ടണ്‍
ക്ഷീരകാകോളി
ഗന്ധപ്പാല
ഗന്ധരാജന്‍
ഗരുഡക്കൊടി
ഗരുഡപ്പച്ച
ഗാക്ക്
ഗിടോരന്‍
ഗോതമ്പ്
ഗ്രാമ്പൂ
ഗ്ലാഡിയോലസ്
ഗ്ലോറി ലില്ലി
ചക്ക
ചക്കക്കണ്ടൽ
ചക്കക്കുരു
ചക്കരക്കൊല്ലി
ചങ്ങലംപരണ്ട
ചടച്ചി
ചണ
ചണ്ണക്കൂവ
ചതകുപ്പ
ചന്ദനം
ചന്ദനവേമ്പ്
ചളിര്
ചാമ
ചികിരി
ചിക്കു
ചിത്തിരപ്പൂവ്
ചിന്നയില
ചിരി
ചിറ്റമൃത്
ചിറ്റരത്ത
ചിറ്റിലപ്ലാവ്
ചിറ്റിലമടക്ക്
ചിറ്റീന്ത
ചിറ്റെരിക്ക്
ചീങ്കണ്ണിയാപ്പിൾ
ചീനപ്പാവ്
ചീനിക്ക
ചീര
ചീലാന്തി
ചീവക്ക
ചുക്കെണ്ണപ്പൈൻ
ചുടുകാട്ടുമുല്ല
ചുണ്ട
ചുരക്ക
ചുരങ്ങ
ചുവന്ന ആമ്പൽ
ചുവന്ന കടലാവണക്ക്
ചുവന്ന കൈയോന്നി
ചുവന്ന പൂത്താലി
ചുവന്ന മന്ദാരം
ചുവന്നനിരൂരി
ചുളിക്കുറ്റി
ചുഴലീപാറകം
ചൂരല്‍
ചെകുത്താന്‍പൂവ്
ചെങ്കദളി
ചെങ്ങനീര്‍കിഴങ്ങ്
ചെങ്ങഴി
ചെങ്ങഴിനീര്‍ക്കൂവ
ചെടിത്തക്കാളി
ചെണ്ടുമല്ലി
ചെണ്ടൂരകം
ചെത്തി
ചെത്തിക്കൊടുവേലി
ചെമ്പകം
ചെമ്പരത്തി
ചെമ്പരശൻ
ചെമ്മര
ചെരവക്കായ
ചെരി
ചെരിംക്ലാവ്
ചെറി
ചെറിയ മഹാഗണി
ചെറിയകൊട്ടം
ചെറിയപൂപ്പാല്‍വള്ളി
ചെറുകരീരം
ചെറുകാര
ചെറുകുറവ്
ചെറുകൊട്ടിലാമ്പഴം
ചെറുചിന്ന
ചെറുചുണ്ട
ചെറുചൂരല്‍
ചെറുതാളി
ചെറുതേക്ക്
ചെറുപാല്‍ വള്ളി
ചെറുപുന്ന
ചെറുമുള്‍ച്ചെടി
ചെറുവഴുതിന
ചെറുസൂര്യകാന്തി
ചെറുള
ചെറൂള
ചേഞ്ച് റോസ്
ചേന
ചേമ്പ്:
ചേര
ചൊറിവള്ളി
ചോരക്കാളി
ചോലവേങ്ങ
ചോളം
ജടവള്ളി
ജബോട്ടിക്കാബ
ജബോത്തിക്കാബ
ജമന്തി
ജലവാക
ജലസസ്യങ്ങൾ
ജലസ്തംഭിനി
ജാതി (മരം)
ജാതിക്ക (ജാതി)
ജെര്‍ബെറാ
ഞട്ടങ്ങ
ഞണ്ടുമുട്ട
ഞഴുക്
ഞാവല്‍
ഞാവല്‍ പഴം
ഞാറന്‍പുളി
ഞാറപ്പഴം
ഞാറല്‍
ഞെട്ടാഞൊടി
ഞെട്ടാമണി
ഞെരിഞ്ഞില്‍
ഞൊടിഞെട്ട
ഞൊടിയന്‍
ഞൊട്ടങ്ങ
ടൈഗര്‍ ലില്ലി
ഡാലിയ
ഡിവി ഡിവി
ഡുറിയാന്‍
തകരം
തക്കാളി
തണ്ണി മത്തന്‍
തണ്ണിമരം
തത്തമ്മച്ചെടി
തന്തലക്കൊട്ടി
തമിഴാമ
തലവാരി
തലവേദനവള്ളി
തവിടി
തവിട്ടുമരം
തഴുതാമ
താന്നി
താപസിമുരിങ്ങ
താമര
താമരച്ചക്ക
തിന
തിപ്പലി
തിരിപ്പൂ
തിരുതാളി
തീറ്റിപ്ലാവ്
തുത്തി
തുപ്പലംപൊട്ടി
തുമ്പ
തുമ്പക്കൊടുവേലി
തുളസി
തെച്ചി
തെറ്റി
തേക്കട
തേങ്ങാച്ചക്ക
തേങ്ങാച്ചക്ക. ഉണ്ടച്ചക്ക
തേയില
തേരകം
തേള്‍ക്കട
തൊടുകാര
തൊട്ടാവാടി
തൊണ്ടി
തൊവരക്കാരി
തോടമ്പുളി
തോട്ടവാഴ
തോട്ടുകാര
ദക്ഷിണേന്ത്യന്‍ ചെറി
ദന്തപ്പാല
ദശപുഷ്പങ്ങള്‍
ദിനേശവല്ലി
ദൈവപ്പാല
ധന്വയാസം
നക്ഷത്ര മുല്ല
നക്ഷത്രക്കമ്മല്‍"
നദീകാന്ത
നന്നല്‍മരം
നാഗമുല്ല
നാഗവല്ലി
നാജാഡേസീ
നാജാസ്
നായ്ക്കടുക്
നായ്‌ത്തുമ്പ
നായ്ത്തുളസി
നായ്‌ത്തേക്ക്
നാരമ്പിളി
നിത്യകല്യാണി
നിത്യവഴുതന
നിര
നിരൊഞ്ചി
നിലപ്പന
നിലമ്പരണ്ട
നിലവാക
നിലവേപ്പ്
നിശാഗന്ധി
നീരാഞ്ചി
നീര്‍നൊച്ചി
നീര്‍പേഴ്
നീര്‍മാതളം
നീര്‍മ്മേല്‍ഞെരിപ്പ്
നീര്‍വഞ്ചി
നീല അമരി
നീല അമല്‍പ്പൊരി
നീലക്കുറിഞ്ഞി
നീലക്കൊടുവേലി
നീലത്താളി
നീലി
നൂലിത്താളി
നെയ്പ്പാവല്‍
നെയ്യുണ്ണി
നെല്ലി
നെല്ലിക്ക
നെല്ലിക്ക1
നേന്ത്രവാഴ
നൈലിന്റെ ലില്ലി
പച്ചക്കറി
പച്ചവാറ്റില്‍
പഞ്ചവം
പഞ്ചസാര പഴം
പഞ്ചോന്‍
പഞ്ഞപ്പുല്ല്
പഞ്ഞിമരം
പടവലം
പട്ടപ്പണ്
പനച്ചി
പനച്ചിയം
പനഞ്ചി. പഞ്ചവന്‍
പനികൂര്‍ക്ക
പനിച്ചകം
പനിച്ചോത്തി
പനിനീര്‍ ചാമ്പ
പനിനീര്‍പ്പൂവ്
പന്‍ചകം
പന്തപ്പയില്‍
പന്നിത്താളി
പന്നിമുരിങ്ങ
പന്നിവള്ളി
പന്നിവാക
പപ്പായ
പരവതാനി പുല്ല്
പരാദ സസ്യം
പരിവള്ളി
പരുവക്കൊടി
പരുവന്‍
പലകപ്പയ്യാനി
പവിഴവള്ളി
പശുപതി
പറങ്കാമ്പൂ
പറങ്കിമാവ്
പറങ്കിമൂച്ചി
പറയന്‍ചെടി
പറോത്ത്
പാട
പാടക്കിഴങ്ങ്
പാടത്താളി
പാടവള്ളി
പാണ്ടി തൊട്ടാവാടി
പാണ്ടിറോസ
പാതിരി
പാതിരിപ്പൂവ്
പാമരം
പാമ്പുംകൊല്ലി
പാരിജാതം
പാല്‍മുതുക്ക്
പാല്‍വള്ളി
പാവലപ്പൂള
പാറകം
പാറപ്പാക്ക്
പാറപ്പൂള
പാറമുള്ള്
പിച്ചി
പിനംപുളി
പിനർവെട്ടി
പിനാര്‍പുളി
പിപ്പലി
പില്‍വരശു്
പിസ്ടിയ
പീനാറി
പീപ്പലം
പീലിനീലി
പുകയില
പുങ്ക്
പുങ്ങ്
പുതിയസസ്യം
പുത്തരിച്ചുണ്ട
പുനംപുളി
പുല്ലാഞ്ഞി
പുല്ല്
പുളിച്ചി
പുളിഞ്ചിക്കായ്
പുളിയാറില
പുളിവെണ്ട
പുഴമുല്ല
പുഴവഞ്ചി
പുഴുക്കടിക്കൊന്ന
പൂച്ചപ്പഴം
പൂച്ചമയക്കി
പൂച്ചവാലന്‍ ചെടി
പൂണൂൽമരം
പൂപ്പരുത്തി
പൂപ്പാതിരി
പൂവാംകുരുന്നില
പൂവാംകുറുന്തല്‍
പൂവാഴ
പൂവ്
പൂവ്വാകുറുന്തല്‍
പെണംപുളി
പെന്റാസ് ലാന്‍സിയോലാട്ട
പെരിംക്ലാവ്
പെരുംകുറുമ്പ
പെരുന്തുമ്പ
പേരാല്‍
പൊങ്ങ്
പൊട്ടക്കാവളം
പൊന്‍കൊരണ്ടി
പൊന്നങ്ങാണി
പൊന്നാംകണ്ണി
പൊരിയൻ
പൊഴന്തലച്ചി
പോയിന്‍സെറ്റിയ
പോര്‍ഷ്യാ ട്രീ
പോഹാബെറി
പ്ലം(Plum)
പ്ലാവ്
ഫയര്‍ബാള്‍
ഫൗണ്ടര്‍മരം
ഫ്യൂഷിയ
ബജ്റ
ബട്ടര്‍ പിയര്‍
ബട്ടര്‍ ഫ്രൂട്ട്
ബദാം
ബബ്ലിമാസ്
ബലികറുക
ബലിപൂവ്
ബലിപ്പൂവ്
ബല്ലഡോണ
ബസാള്‍
ബിഗോനിയ
ബീറ്റ്റൂട്ട്
ബേര്‍ഡ്‌സ് ചെറി
ബോഗണ്‍വില്ല
ബോധി വൃക്ഷം
ബ്രസീലിയന്‍ ചെറി
ബ്രഹ്മി
ബ്ലാങ്കമരം
ബ്ലാത്ത
ഭദ്രാക്ഷം
ഭൂമിചാരി
മക്കി
മക്കിപ്പൂവ്
മഞ്ചട്ടി
മഞ്ഞക്കുറിഞ്ഞി
മഞ്ഞക്കൊന്ന
മഞ്ഞപ്പുന്ന
മഞ്ഞപ്പൂവള്ളി
മഞ്ഞമുള
മഞ്ഞരളി
മഞ്ഞള്‍
മഞ്ഞള്‍വള്ളി
മടുക്ക
മട്ടി
മണത്തക്കാളി
മണിത്തക്കാളി
മണിപ്പൂമരം
മണിയന്‍ ചക്ക
മണ്‍സൂണ്‍ ലില്ലി
മത്തങ്ങ
മത്തന്‍
മത്തന്‍കുരു
മത്തിപ്പുളി
മദനകാമേശ്വരി
മധുര അമ്പഴം
മധുര അമ്പഴങ്ങ
മധുര തുളസി
മധുരക്കിഴങ്ങ്
മധുരക്കുറിഞ്ഞി
മധുരനാരങ്ങ
മനോരഞ്ജിനി
മന്ദാരം
മയില
മയിലെള്ള്
മയില്‍ക്കൊമ്പി
മരക്കീര
മരച്ചീനി
മരച്ചെത്തി
മരപ്പുളി
മരമന്ദാരം
മരമുല്ല
മരൽ
മരവഞ്ചി
മരവാഴ
മരവെട്ടി
മരവെട്ടിത്താളി
മരളി
മരാങ്ങ്
മലഇഞ്ച
മലങ്കൂവ
മലഞ്ചേര്
മലതാങ്ങി
മലന്തൊടലി
മലംപെരുവ
മലബാർ മഹാഗണി
മലബാർ റൊട്ടാല
മലമരവെട്ടി
മലമുരിങ്ങ
മലമ്പരുവ
മലമ്പാവട്ട
മലയച്ചീര
മലയിഞ്ചി
മലര്‍ക്കായ്മരം
മലര്‍വാടി
മലവയമ്പ്
മലവാഴ
മലവേപ്പ്
മലൈപുളിക്കായ
മല്ലിയില
മഹാകൂവളം
മഹാഗണി
മള്‍ബറി
മറളി
മാങ്കോസ്റ്റീന്‍
മാങ്ങ
മാങ്ങയണ്ടി
മാങ്ങാനാറി
മാണിക്യചെമ്പഴുക്ക
മാതളനാരകം
മാധവി
മാനിലപ്പുളി
മാന്‍ഡെവില്ല
മാമ്പഴം
മായച്ചെമ്പരുത്തി
മാൽമുരുട്ടി
മാവ്
മാസീപത്രി
മീനാംഗണി
മീൻപുളി
മുക്കുറ്റി
മുട്ടച്ചക്ക
മുട്ടനാറി
മുട്ടപ്പഴം
മുട്ടാംബ്ലിങ്ങ
മുട്ടാമ്പുളി
മുട്ടിത്തൂറി
മുണ്ടകം
മുത
മുതുകൊളപ്പന്‍
മുതുക്ക്
മുത്തങ്ങ
മുത്താറി
മുത്തിള്‍.
മുന്തിരി
മുയല്‍ച്ചെവിയന്‍
മുരിങ്ങയില
മുല്ല
മുല്ലച്ചിന്ന
മുസ്‌ലി
മുള
മുളകുചെമ്പരത്തി
മുളകുതക്കാളി
മുളകുതാന്നി
മുളയരി
മുള്‍പ്പുല്ലാഞ്ഞി
മുള്ളങ്കി
മുള്ളന്‍ ചീര
മുള്ളന്‍ചക്ക
മുള്ളന്‍പാവല്‍
മുള്ളാത്ത. മുള്ളഞ്ചക്ക
മുള്ളാത്തി
മുള്ളിലം
മുള്ളിലവ്
മുള്ളില്ലാപ്പൂള
മുള്ളുകടമ്പ്
മുള്ളുമഞ്ഞണാത്തി
മുറികൂടി
മുറിയൂട്ടി
മൂക്കിട്ടകായ
മൂടില്ലാത്താളി
മൂട്ടിക്ക
മൂട്ടിക്കായ്പ്പന്‍
മൂട്ടിക്കായ്പ്പൻ
മൂട്ടിത്തൂറി
മൂട്ടിപ്പഴം
മൂട്ടിപ്പുളി
മൂത്രള
മൃതസഞ്ജീവനി
മേന്തോന്നി
മൈല
മൈലാഞ്ചി
മൊട്ടല്‍
മൊട്ടുചെമ്പരത്തി
മോടകം
മോതിരക്കണ്ണി
മോളക്ക
മ്ലാചെതയന്‍
യക്ഷിപ്പാല
യശങ്ക്
യശോദപ്പൂ.
യൂക്കാലിപ്റ്റസ്
യൂഫോര്‍ബിയ
രക്ത ചന്ദനം
രക്ത മന്ദാരം
രക്തകറവി
രക്തനെല്ലി
രക്തമല്ലിക
രക്തവേങ്ങ
രാജപുളി
രാജമല്ലി
രാമച്ചം
രാമദന്തി
രാമനോച്ചി
ലക്ഷ്മണപ്പഴം
ലക്ഷ്മി തരു
ലൂബി
ലൂബിക്ക
ലോങ്ങ്‌പെപ്പെര്‍
ലോറേസീ
ല്‍ ര്‍ ള്‍ ന്‍ ണ്‍
വക്ക
വങ്കണ
വജ്രവല്ലി
വഞ്ചി(മരം)
വട്ടൂര്‍പം
വട്ടൂർപം
വന്‍കടലാടി
വന്നി
വയങ്കത
വയങ്കതുക്
വയറവള്ളി
വരക്
വരികീറീ
വരിക്കണ്ണി
വരിനെല്ല്
വലിയ അത്തി
വലിയ അരത്ത
വലിയ ഉള്ളി
വലിയ ഓരില
വലിയ പലകപ്പയ്യാനി
വലിയ വയറവള്ളി
വലിയ വിഴാലരി
വലിയകണ്ണി
വലിയകാട്ടുമുതിര
വല്ലഭം
വഷളച്ചീര
വള്ളിച്ചടച്ചി
വള്ളിച്ചീര
വള്ളിപ്പാല
വള്ളിയോടല്‍
വഴുതന (കത്തിരിക്ക)
വറങ്ങ്
വാടാര്‍മല്ലി. വാടാമല്ലി
വാതംകൊല്ലി
വാതക്കൊടി
വാരക്കമുക്
വാളമര
വിക്റ്റോറിയ ആമസോണിക്ക
വിടുകനലി
വിശല്യകരണി
വിഷണുക്രാന്തി
വിഷപ്പച്ച
വിഷമദരി
വിഷ്ണുക്രാന്തി
വിളമരം
വിളാത്തി
വിളാമ്പഴം
വിഴാലരി
വിഴാല്‍
വീട്ടി
വീട്ടുവളപ്പിലെ പച്ചക്കറി കൃഷി
വൃദ്ധദാരക
വെടതല
വെട്ടടമ്പ്
വെട്ടി
വെട്ടിത്താളി
വെട്ടിപ്പഴം
വെട്ടുകനല
വെണ്‍കുറിഞ്ഞി
വെണ്ട
വെണ്ണപ്പഴം
വെണ്‍തുമ്പ
വെണ്‍പാവല്‍
വെരുകുതീനി
വെല്‍പാല
വെളുത്ത ഉമ്മം
വെളുത്ത ചൊറിവള്ളി
വെളുത്ത തഴുതാമ
വെളുത്ത നിലപ്പന
വെളുത്തുള്ളി
വെള്ള കൊട്ടം
വെള്ള മുസ്‌ലി
വെള്ളക്കുന്നന്‍
വെള്ളക്കുറിഞ്ഞി
വെള്ളക്കൊടുവേലി
വെള്ളനൊച്ചി
വെള്ളപുലി
വെള്ളപ്പാതിരി
വെള്ളമഞ്ചി
വെള്ളമന്ദാരം
വെള്ളമുള്ളാരം
വെള്ളയോടല്‍
വെള്ളരി
വെള്ളവാക
വെള്ളില
വെള്ളിലം
വെള്ളിലത്താളി
വെള്ളെരിക്ക്
വേങ്ങ
വേപ്പിന്‍ കുരു കഷായം.
വേമ്പാട
വേലിപടക്കം
വേലിപ്പരത്തി
വേലിപ്പരുത്തി
വേള
വൈറ്റ് ബട്ടർഫ്ലൈ
വ്രാളി
വ്ലാന്‍മരം
ശംഖുകുപ്പി
ശംഖുപുഷ്പം
ശതകുപ്പ
ശതാവരി
ശവക്കോട്ടപ്പച്ച
ശവംനാറി
ശിവപ്പരുത്തി
ശിംശപാവൃക്ഷം
ശീമ അഗത്തി
ശീമ മല്ലി
ശീമക്കൊന്ന
ശീമച്ചക്ക
ശീമപ്പഞ്ഞി
ശീമപ്പൂള
ശീമപ്ലാവ്
ശീമമല്ലി
ശീമവെള്ളരി
ശീമവേപ്പ്
ശീവോതി
സന്യാസിപ്പച്ച
സപ്പോട്ട
സബോള
സമുദ്രശോഷ
സര്‍പ്പഗന്ധി
സര്‍പ്പപ്പോള
സവാള
സാമുദ്രപ്പച്ച
സാമ്പാര്‍ ചീര
സിങ്കോണ(Cinchona)
സിന്നിയ
സീതപ്പഴം
സീതാമ്പു
സീനിയ
സീബപ്പരുത്തി
സുന്ദരി ആമ്പല്‍
സുന്ദരി ആമ്പൽ
സുന്ദരിക്കണ്ടല്‍
സൂചിമുല്ല
സൂരിനാം ചെറി
സൂര്യകാന്തി
സൂസന
സൊളാനം
സോനമുഖി
സോമനാദി കായം
സോമലത
സ്കൂട്ട്മരം
സ്ഥലബ്രഹ്മി
സ്നേഹക്കൂറ
സ്വാതന്ത്യ്രദിനാശംസകള്‍
സ്റ്റീവിയ
ഹൃദയപത്മം
ഹെലിക്കോണിയ
ഹൈഡ്രാഞ്ചിയ
റബര്‍
റമ്പൂട്ടാന്‍..
റാഗി
റെഡ് ജിഞ്ചര്‍
റൊട്ടാല ഖലീലിയാന
റോസ്
റോസ് ചെത്തി
റോസ്‌മേരി
റ്റുലിപ്