സ്പോണ്ടിയാസ് ജനുസ്സില്‍പ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. (ശാസ്ത്രീയനാമം: Spondias pinnata).25 മീറ്ററിലധികം ഉയരത്തില്‍ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവര്‍ഗ്ഗങ്ങള്‍ കാണുന്നുവെങ്കിലും കേരളത്തില്‍ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവര്‍ഗ്ഗങ്ങളില്‍ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്.
ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാല്‍ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളില്‍ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ് അമ്പഴങ്ങ.
Ambarella Curry |
നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.
No comments:
Post a Comment