ഹോമിയോപ്പതിയില്‍ ജര്‍മ്മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന്‍ പരീക്ഷണം നടത്തിയ സസ്യമായിരുന്നു സിങ്കോണ(Cinchona). മലമ്പനിക്കുള്ള ഏറ്റവും പ്രധാന ഔഷധമായ ക്വിനിന്‍ ഉത്പാദിപ്പിച്ചത് ഈ സസ്യത്തില്‍ നിന്നുമാണ്[1]. Rubiaceae സസ്യകുടുംബത്തില്പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Chinchona calisaya എന്നാണ്.. ,.
നീലഗിരി, ഊട്ടി, സിക്കിം, ഹിമാലയസാനുക്കളിലും സിങ്കോണ കൃഷിചെയ്തുവരുന്നു.
പ്രധാനമായും ഉണ്ടാക്കുന്ന ഔഷധം മലമ്പനിക്കെതിരെയുള്ള മരുന്നായ ക്വിനിന്‍ ആണ്. പനി വിറയല്‍, വിയര്‍പ്പ് എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മലമ്പനിക്കാണ് ക്വിനിന്‍ സാധാരണ ഉപയോഗിക്കുന്നത്. കൂടാതെ സാധാരണയില്‍ കവിഞ്ഞ വിശപ്പ്, ഭക്ഷണം കഴിച്ച ഉടനേ വീണ്ടും കഴിക്കണം എന്നുള്ള തോന്നല്‍, എല്ലാ ഭക്ഷണ സാധനങ്ങളോടും അത്യാര്‍ത്തി, ദാനത്തിന് താമസം, വറുവേദന, വയല്‍ സ്തംഭനം എന്നുതുടങ്ങി വര്‍ദ്ധിച്ച രക്തവാതത്തിനുവരെ ക്വിനിന്‍ ഉപയോഗിക്കുന്നു . ചെവിയില്‍ നിന്നും ഉണ്ടാകുന്ന പഴുപ്പ്, മൂക്കില്‍ നിന്നും രക്തംവരിക, സ്വപ്നസ്ഖലനം എന്നീ അവസ്ഥവിശേഷങ്ങള്‍ക്ക് സിങ്കോണയില്‍ നിന്നുമുള്ള ഔഷധം ഉപയോഗിക്കുന്നു .
No comments:
Post a Comment