നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞട്ടങ്ങ, ഞൊട്ടങ്ങ, മുട്ടാംബ്ലിങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി, ഞൊടിയന്‍ എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry ശാസ്ത്രീയനാമം: Physalis minima). കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്ന കായ്കളുടെ പുറത്ത് തൊപ്പിപോലെ ഒരു പുറം തൊലിയും കാണാം. കായ് നെറ്റിയില്‍ ശക്തിയായ് ഇടിച്ച് ശബ്ദം കേള്‍പ്പിച്ച് കളിക്കാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതില്‍ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്.
ഹവായിയാണ് ഈ ചെടിയുടെ സ്വദേശം. കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോള്‍ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.
കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പരക്കെ കണ്ടിരുന്ന ചെടിയാണ്. ഇപ്പോള്‍ ഈ ചെടി അപൂര്‍വമായിരിക്കുന്നു.
No comments:
Post a Comment