പശ്ചിമഘട്ടത്തിലെ മലകളില്‍ 1500 മീറ്ററിനു മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്.
നീലഗിരി കുന്നുകള്‍, പളനി മലകള്, മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകള്‍ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികള്‍ കാണപ്പെടുന്നത്. മൂന്നാറില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നിലക്കുറിഞ്ഞി ധാരാളമുണ്ട്. തമിഴ്‌നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയില്‍ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്.
No comments:
Post a Comment